ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിംസിങ്ങ് മാനഭംഗക്കേസിൽ കുറ്റക്കാരൻ;പൻച് കുളയിലെ സിബിഐ കോടതിയുടെയാണ് വിധി;പഞ്ചാബും ഹരിയാനയും അതീവ ജാഗ്രതയിൽ; സൈന്യം നീങ്ങിത്തുടങ്ങി.
Read MoreDay: 25 August 2017
മൈസൂരു ദസറ കാണാന്‍ ബെംഗളൂരുവിൽ നിന്ന് പാക്കേജ് ഒരുക്കി കെഎസ് ഡിസി;ഒരു ദിവസത്തെ പാക്കേജ് നു 950 രൂപ മാത്രം.
മൈസൂരു∙ ദസറ ആഘോഷത്തോടനുബന്ധിച്ച് കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് സൈറ്റ് സീയിങ് ടൂർ പാക്കേജ് ആരംഭിച്ചു. അംബാവിലാസ് പാലസ്, രംഗനാഥ സ്വാമി ക്ഷേത്രം, സെന്റ് ഫിലോമിനാസ് പള്ളി, ചാമുണ്ഡിഹിൽസ്, മൃഗശാല, ജഗമോഹൻപാലസ് ആർട്ട് ഗാലറി, വൃന്ദാവൻ ഗാർഡൻസ് എന്നിവ സന്ദർശിക്കാം. എല്ലാ ദിവസവും രാവിലെ 6.30നു ബെംഗളൂരു എൻആർ സ്ക്വയറിലെ ബാദാമി ഹൗസിൽ നിന്ന് എസി ബസ് പുറപ്പെട്ട് രാത്രി ഒൻപതിന് മൈസൂരുവിൽ നിന്ന് മടങ്ങും. ഒരാൾക്ക് 950 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് വെബ്സൈറ്റ്: www.kstdc.co
Read Moreശാസ്ത്ര കാഴ്ചകള്‍ ഇനി ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും പ്രാപ്യം;5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങള്‍ യാത്ര തുടങ്ങി.
ബെംഗളൂരു∙ ശാസ്ത്ര കാഴ്ചകളൊരുക്കിയുള്ള സഞ്ചരിക്കുന്ന പ്ലാനറ്റോറിയത്തിന്റെ ഉദ്ഘാടനം കർണാടക ശാസ്ത്ര സാങ്കേതിക മന്ത്രി എം. ആർ. സീതാറാം നിർവഹിച്ചു.5 മിനി മൊബൈൽ പ്ലാനറ്റോറിയങ്ങളാണ് ഗ്രാമമേഖലകളിലെ വിദ്യാർഥികൾക്കായി ആരംഭിച്ചിരിക്കുന്നത്. ബെളഗാവി, മൈസൂരു, കലബുറഗി, ബെംഗളൂരു ജില്ലകളിലാണ് ആദ്യഘട്ടത്തിൽ മൊബൈൽ പ്ലാനറ്റോറിയം സഞ്ചരിക്കുന്നത്. ഒപ്റ്റോ മെക്കാനിക്കൽ പ്രൊജക്ഷൻ സംവിധാനത്തോടു കൂടിയുള്ള വാനിനുള്ളിലെ ക്രമീകരണങ്ങൾ ബെംഗളൂരു ജവഹർലാൽ നെഹ്റു പ്ലാനറ്റോറിയമാണ് ഒരുക്കിയിരിക്കുന്നത്.
Read More