ബെംഗളൂരു: പതിനായിരം അംഗങ്ങളുടെ നിറവിൽ ” ബാംഗ്ലുർ മലയാളി സോൺ” എന്ന ഫേസ്ബുക്ക് കൂട്ടായ്മ. നൂറു കണക്കിന് മലയാളി സംഘടനകൾ ബെംഗളൂരുവിലുണ്ട് ഏകദേശം അതുപോലെ തന്നെയാണ് ബെംഗളുരു ഫേസ്ബുക്ക് കൂട്ടായ്മകളുടെയും കാര്യം, എണ്ണത്തിൽ കുറച്ച് കുറവുണ്ടാകും എന്ന് മാത്രം.
പരസ്പര മൽസരങ്ങളും അന്തർഛിദ്രങ്ങൾ കൊണ്ടും പ്രശസ്തമാണ് പല മലയാളി സംഘടനകളും എന്നാൽ ഇവിടെയും വിഷയം വ്യത്യസ്ഥമല്ല, എണ്ണത്തിൽ വളരെ കൂടുതൽ മെംബേഴ്സ് ഉള്ള ബെംഗളൂരു ഫേസ് ബുക്ക് കൂട്ടായ്മകളും തങ്ങളുടെ രാഷ്ട്രീയ, ജാതി, മത പരിഗണനക്കനുസരിച്ച് വരുന്ന പോസ്റ്റുകൾ മാത്രമേ അനുവദിക്കുകയുള്ളു എന്നാണ് പരാതി എന്നാൽ ബാംഗ്ലൂർ മലയാളി സോൺ ഇവിടെ വ്യത്യസ്ഥമാകുന്നത്, മറ്റ് പ്രമുഖ ഗ്രുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി മോഡറേഷൻ സിസ്റ്റം നിലവിലില്ല, എന്നു വച്ചാൽ ആധുനിക ” തമ്പ്രാൻ – അടയാളൻ ” സിസ്റ്റം നിലവിലില്ലാത്ത ഫേസ്ബുക്ക് ഗ്രൂപ്പ് എന്നു പറയാം.
നന്ദി ഹിൽസ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദ യാത്രകളും ഓണാഘോഷങ്ങളും അടക്കം ചെറിയ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പിൽ നിന്ന് ഉടലെടുത്തതാണ് ” റാന്തൽ” എന്ന മ്യൂസിക് ബാന്റിന്റെ ആശയം.
മലയാളികൾ പങ്കെടുക്കുന്ന മലയാളികളാൽ നയിക്കപ്പെടുന്ന ബെംഗളൂരുവിലെ ആദ്യത്തെ മ്യുസിക് ബാന്റ് ആണ് ” റാന്തൽ”. അവരുടെ ആദ്യ പരിപാടി ആഗസ്റ്റ് 20ന് നന്മ സംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അനേക്കൽ റോഡിലുള്ള വിബിഎച്ച്സി അംഗണത്തിൽ അരങ്ങേറും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.