സംസ്ഥാനാന്തര പാതയിൽ വിജയക്കാവുന്ന പുതിയ നീക്കവുമായി കേരള ആർ ടി സി; കർണാടകയെ പോലെ ആഡംബര ബസ് വാടകക്കെടുത്ത് സർവ്വീസ് നടത്തും.

ബെംഗളൂരു : നമ്മുടെ പൊതു മേഖല സ്ഥാപനമായ കെഎസ്ആർടിസി ക്ക് എപ്പോഴും പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം എന്നാൽ കർണാടക സർക്കാറിന്റെ ആർ ടി സി യുടെ കഴിഞ്ഞ വർഷത്തെ ലാഭം 100 കോടിയായിരുന്നു, അതു കൊണ്ടു തന്നെ അവരെ മാതൃകയാകുന്നതിൽ തെറ്റില്ല എന്നു കരുതാം. സംസ്ഥാനാന്തര റൂട്ടുകളിൽ ആഡംബര ബസുകൾ വാടകക്കെടുത്ത് സർവ്വീസ് നടത്താൻ കേരള ആർ ടി സി പദ്ധതി തയ്യാറാക്കി. മൾട്ടി ആക്സിൽ ബസുകൾ നിർമ്മിക്കുന്ന വോൾവോ, സ്കാനിയ എന്നിവരുമായി ആർ ടി സി അധികൃതർ പ്രാഥമിക ചർച്ച നടത്തി. ഡ്രൈവർ…

Read More

മദ്യപിച്ച് മെട്രോയിൽ കയറിയാൽ പണി കിട്ടും;എല്ലാ സ്റ്റേഷനുകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കാൻ നീക്കം.

ബെംഗളൂരു :മെട്രോയിൽ മദ്യപിച്ച് കയറുന്നവരെ പിടികൂടാൻ ബ്രത്ത് അനലൈസർ സ്ഥാപിക്കുന്നു. മദ്യപിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.നിലവിൽ മദ്യപിച്ച് കയറുന്നവരെ തിരിച്ചറിയാൻ സംവിധാനമില്ല. മെട്രോ ട്രെയിനിന്റെ സമയക്രമം ദീർഘിപ്പിച്ചതോടെ രാത്രി ട്രെയിനുകളിലാണ് മദ്യപരുടെ എണ്ണം കൂടിയത്.രാത്രി പാർട്ടികൾ കഴിഞ്ഞ് സ്വന്തം വാഹനം ഓടിച്ച് വീട്ടിൽ പോയിരുന്ന പലരും പോലീസിനെ പേടിച്ച് ഇപ്പോൾ യാത്ര മെട്രോയിലാക്കിയിട്ടുണ്ട്. 2002 ലെ മെട്രോ റയിൽവേ ഓപറേഷൻ ആക്ട് പ്രകാരം മദ്യപിച്ച് മെട്രോ ട്രെയിനിൽ കയറിയാൽ 500 രൂപയാണ് പിഴ.

Read More
Click Here to Follow Us