ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത് വിഐപി പരിചരണം.
കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായകളായി രണ്ട് തടവുപുള്ളികളെയും ജയിലില്‍ സൗകര്യം ചെയ്തു നല്‍കുന്നുണ്ടെന്നാണ് ഐജി രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍ ഡിജിപി എച്ച് എസ് എന്‍ റാവുവിന് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുദ്രപത്ര അഴിമതിയില്‍ ശിക്ഷിക്കപ്പെട്ട അബ്ദുള്‍ കരീമിനും ഇത്തരം സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
25 ജയില്പുള്ളികളെ പരിശോധനയക്ക് വിധേയമാക്കിയേേപ്പാള്‍ 18 പേര് ലഹരി മരുന്ന് ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് ജയില്‍ ഡിജിപി പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.