ബെംഗളൂരു : നാട്ടിലേക്ക് പോകാൻ പഴകി ദ്രവിച്ച കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ബെംഗളൂരു മലയാളികൾക്കായി പുത്തൻ എൽ എച്ച്ബി കോച്ചുകൾ എത്തി.
സേലം വഴിയുള്ള യശ്വന്ത്പൂർ-കണ്ണൂർ പ്രതിദിന എക്സ്പ്രസ് ട്രെയിനാണ് 14 മുതൽ എൽ എച്ച്ബി കോച്ചുകളുമായി സർവ്വീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന ട്രെയിനുകളിൽ ആദ്യമായാണ് പൂർണമായും എൽ എച്ച്ബി കോച്ചുകൾ അനുവദിക്കുന്നത്.
ഒരു എസി ടു ടയർ, രണ്ട് എസി 3 ടയർ, 11 സ്ലീപ്പർ ക്ലാസ് ,രണ്ട് ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്. പൂർണമായും സ്റ്റെയിൻ ലെസ്സ്റ്റീലാലാണ് പുതിയ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. ജർമൻ കമ്പനി ലിങ്ക് ഹോഫ്മാൻ ബുഷ് ആണ് ഈ ഡിസൈൻ വികസിപ്പിച്ചത്, പരമ്പരാഗത കോച്ചുകളെ അപേക്ഷിച്ച് ഭാരക്കുറവ് ,കൂടുതൽ സൗകര്യപ്രദമായ ഉൾഭാഗം, കുടിവെള്ളത്തിനായി വാട്ടർ ഡിസ്പെൻസറുകൾ, എൽഇഡി ലൈറ്റുകൾ, ബയോടോയ് ലെറ്റുകൾ, കൂടുതൽ ചാർജിംഗ് പോയിൻറുകൾ എന്നിവയുണ്ടാകും.
കപൂർത്തലയിലെ റയിൽവേ കോച്ച് ഫാക്ടറിയിലാണ് ഇവ നിർമ്മിക്കുന്നത്, ഒരു കോച്ചിന് രണ്ടരക്കോടിയാണ് നിർമ്മാണച്ചെലവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.