മദ്യ സ്നേഹികളെ ദു:ഖത്തിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ടു കൊണ്ട് 827 മദ്യശാലകൾക്ക് പൂട്ടു വീണു;സംസ്ഥാനത്തിന് 8000 കോടിയുടെ നഷ്ടം;ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടം.

ബെംഗളൂരു: അവസാനം പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, നഗരത്തിലെ 827 മദ്യശാലകൾ അടച്ചു പൂട്ടി.നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ നിന്ന് 500 മീറ്റർ അകലത്തിലുള്ള എല്ലാ മദ്യശാലകൾക്കും താഴു വീണു. പബ്ബുകൾ, ബാർ – റെസ്‌റ്റോറന്റുകൾ, എം ആർ പി ഔട്ട്ലെറ്റുകൾ തുടങ്ങിയവയുടെ ലൈസൻസ് ഇന്നലെ അവസാനിച്ചതോടു കൂടിയാണ് ഇവയെല്ലാം അടച്ചത്.

ദേശീയപാതയുടെ നഗരത്തിനുള്ളിലുള്ള ഭാഗം നഗരപാതയായി വിജ്ഞാപനം ചെയ്താൽ മാത്രമേ ഇനി പൂട്ടിയവക്ക് ലൈസൻസ് ലഭിക്കുകയുള്ളൂ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ ബെംഗളൂരുവിലെ മദ്യശാലകളുടെ എണ്ണം 2315 ആയി ചുരുങ്ങും.

ഇത്രയധികം മദ്യശാലകൾ പൂട്ടിയത് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതവും അവതാളത്തിലാക്കി.

അതേ സമയം ദേശീയ പാതയോട് സമീപത്തുള്ള മദ്യശാലകൾ പൂട്ടുമ്പോൾ 8000 കോടിയുടെ നഷ്ടമാണ് സംസ്ഥാന സർക്കാറിന് ഉണ്ടാകുക. ദേശീയ പാത പുനർവിജ്ഞാപനം  ചെയ്യാനുള്ള ശ്രമം തുടരുകയാണ്.

https://bengaluruvartha.in/archives/6067

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us