ബാംഗ്ലൂർ ഹാസ്യവേദി ചർച്ച സംഘടിപ്പിച്ചു.

ബാംഗ്ലൂർ ഹാസ്യവേദിയുടെ ആഭിമുഖ്യത്തിൽ ‘കൂട്ടുകുടുംബവും അണുകുടുംബവും ഇന്ന്’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുള്ള സാമൂഹിക മാറ്റത്തിന്റെ സ്വാഭാവിക പരിണതിയാണ് നാടെങ്ങും പൊട്ടിമുളക്കുന്ന വൃദ്ധസദനങ്ങൾ എന്നും എല്ലാ തലമുറയിൽപ്പെട്ടവരും പരസ്പരം മനസ്സിലാക്കി കാലികമാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറെടുക്കണമെന്നും യോഗം വിലയിരുത്തി. പ്രസിഡണ്ട് വി എൻ എസ് കാലടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തങ്കച്ചൻ പന്തളം വിഷയം അവതരിപ്പിച്ചു. വി ആർ ഹർഷൻ ചർച്ച ഉദ്‌ഘാടനം ചെയ്തു. സി എച്ച് പദ്മനാഭൻ, വി എം പി  നമ്പീശൻ, ഡോ:തൊടുപുഴ പദ്മനാഭൻ, സി ഡി തോമസ്,…

Read More

സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂലൈ ഒന്നിനകം ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം;കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ദില്ലി: ആധാര്‍ കൈവശമുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂലൈ ഒന്നിനകം ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തവര്‍ക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ആദായ നികുതി റിട്ടേണിന് പുറമെ വിവിധ സബ്‌സിഡികള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്‍ഷന്‍, ഉച്ചക്കഞ്ഞി പദ്ധതി എന്നിവക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തകരായ കല്യാണി സെന്‍ മേനോനും ശാന്താ സിന്‍ഹയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള…

Read More

വാഹന മോഷണം പരാതിപ്പെടാനും ഇൻഷൂറൻസ് ലഭ്യമാക്കാനും പുതിയ ആപ്പുമായി പോലീസ്; പോലീസ് സ്‌റ്റേഷനിൽ കയറാതെ തന്നെ”നോൺ ട്രേസബിലിറ്റി” സർട്ടിഫിക്കറ്റ് ലഭ്യമാക്കാം.

ബെംഗളൂരു: വാഹനം മോഷണം പോയാൽ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങേണ്ട, കൈക്കൂലി കൊടുത്ത് മുടിയേണ്ട. പരാതി നൽകാനും വാഹനം കണ്ടെത്താനായില്ലെങ്കിൽ ഇൻഷൂറൻസ് ക്ലൈം ചെയ്യുന്നതിനായി 61 ദിവസത്തിനകം നോൺ ട്രേസബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുമായി പുതിയ മൊബൈൽ ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സിറ്റി പോലീസ്. നിലവിൽ വാഹനമോഷണ കേസുകളിൽ പോലീസിൽ പരാതിപ്പെട്ടാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ എടുക്കുന്ന സമയം മൂന്നു മാസമാണ്, മാത്രമല്ല ഒന്നിലധികം തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയും വേണം. സ്ത്രീകൾക്ക് ആപൽഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്ന സുരക്ഷാ ആപ്പ്, ലാപ്ടോപ്പ് മൊബൈൽ എന്നിവ നഷ്ടപ്പെട്ടാൽ പോലീസ്…

Read More
Click Here to Follow Us