കേരളത്തിൽ ബീഫ് ഫെസ്റ്റ് പൊടിപൊടിക്കുമ്പോൾ കുറഞ്ഞ വിലക്ക് നല്ല ആട്ടിറച്ചി ലഭ്യമാക്കാൻ 40 ഔട്ട്ലെറ്റുകൾ തുറക്കാൻ തയ്യാറെടുത്ത് കർണാടക; വിൽപനഓൺലൈനിലും

ബെംഗളൂരു :മാംസാഹാരത്തോട് ഒരു പ്രത്യേക സ്നേഹമുള്ള വിഭാഗമാണ് മലയാളികൾ, മാംസാഹാരത്തോടുള്ള ഏത് എതിർപ്പും അവർ പ്രതിഷേധങ്ങളിലൂടെ, മറികടക്കും എന്നാൽ ആവശ്യക്കാർക്ക് നല്ല മാംസം എത്തിക്കാനുള്ള ശ്രമം സർക്കാർ തലത്തിൽ അത്ര പ്രകടമായി കാണാറില്ല. എന്നാൽ നല്ല ആവശ്യക്കാർക്ക് നല്ല ആട്ടിറച്ചി ലഭ്യമാക്കാൻ കർണാടക സർക്കാർ മുന്നോട്ട് വന്നിരിക്കുകയാണ്.കർണാടകയുടെ പ്രശസ്തമായ സ്വന്തം ബ്രാന്റുകളായ ഹോപ്കോംസ് ,നന്ദിനി എന്നിവയുടെ മാതൃകയിൽ കർണാടക ഷിപ്പ് ആൻറ് വൂൾ ഡവലപ്പ്മെന്റ് കോർപറേഷന്റെ കീഴിലാണ് ഇവ തുടങ്ങുക. ഓൺലൈനായി ഓർഡർ ചെയ്യുന്നവർക്ക് വീട്ടിൽ എത്തിച്ച് നൽകുന്ന സംവിധാനവുമുണ്ട്. 40 ഇറച്ചി വിൽപനകേന്ദ്രങ്ങൾ…

Read More

പുതിയ നോൺ എ സി ബസുകളിലും വൈഫൈ;ബിഎംടിസി സ്മാർട്ടാകുന്നത് ഇങ്ങനെ.

ബെംഗളൂരു: പുതുതായി ഇറങ്ങുന്ന നോൺ എ സി ബസുകളിലും വൈഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ബിഎംടിസി. ആയിരം ബി എം ടി സി ബസുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ ടെൻഡർ വിളിച്ചു കഴിഞ്ഞു. ബസിൽ യാത്ര ചെയ്യുന്നവർക്ക് സ്മാർട് ഫോണിൽ സൗജന്യ വൈഫൈ ലഭിക്കും 7.2 കെബിപിഎസ് വേഗതയിൽ 300 എംബി വരെ സൗജന്യമായി ഉപയോഗിക്കാം. തുടർന്നുള്ള ഉപയോഗത്തിന് ചാർജ് ഈടാക്കും. വായുവജ്ര ,എ സി ബസുകളിൽ സൗജന്വ വൈ ഫൈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിലുണ്ട്. കൂടുതൽ ഏസി ബസുകളിലേക്ക് ഇത് ഉടൻ തന്നെ വ്യാപിപ്പിക്കും.…

Read More
Click Here to Follow Us