ഡല്‍ഹി : കോഴ ആരോപണത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ തെളിവുകള്‍ സി ബി ഐ പരിശോധിക്കും. മൂന്ന് പരാതികളാണ് മുന്‍ മന്ത്രി കപില്‍ മിശ്ര നല്‍കിയിരിക്കുന്നത്. ടാങ്കര്‍ ഇടപാടിലെ കോഴപ്പണം, ഭൂമി രജിസ്‌ട്രേഷനിലെ ക്രമക്കേട് എന്നിവ കൂടാതെ നേതാക്കളുടെ വഴിവിട്ട വിദേശയാത്രയെക്കുറിച്ചും കപില്‍ മിശ്ര പരാതി നല്‍കിയിട്ടുണ്ട്. രേഖകളും തെളിവുകളും പരിശോധിച്ച ശേഷമാകും അഴിമതി തടയുന്നതിനുള്ള നിയമം അനുസരിച്ച് കെജ്‌രിവാളടക്കം അഞ്ച് എ എ പി നേതാക്കള്‍ക്കെതിരെ സി ബി ഐ കേസെടുക്കുക. അഴിമതി വിരുദ്ധ വിഭാഗവും കെജ് രിവാളിനെതിരെ കേസെടുത്തിട്ടില്ല. അതിനിടെ…
Read MoreDay: 10 May 2017
അവസാനം കേരള ആർ ടി സി നേർവഴിയിൽ;വാരാന്ത്യങ്ങളിൽ നാട്ടിലേക്ക് സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ചു, ഞായറാഴ്ചകളിൽ തിരിച്ചും പ്രത്യേക സർവ്വീസുകൾ;ബുക്കിംഗ് ആരംഭിച്ചു.
ബെംഗളൂരു: വാരാന്ത്യങ്ങളിലെ തിരക്കിന് ശമനമാകാൻ കേരള ആർടിസി ഇനി മുതൽ വെള്ളിയാഴ്ചകളിൽ ബെംഗളൂരുവിൽ നിന്ന് സ്പെഷൽ ബസുകൾ ഓടിക്കും. നാട്ടിൽ നിന്നും തിരക്ക് കൂടുതലുള്ള ഞായറാഴ്ചകളിൽ ബെംഗളൂരുവിലേക്കും സ്പെഷൽ സർവ്വീസുകൾ ഉണ്ടാകും. ഈ വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് രണ്ടും തൃശൂർ എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സ്പെഷൽ ബസുകളും ഉണ്ടാകും. മൈസൂരു കുട്ട വഴി സർവ്വീസ് നടത്തുന്ന ഈ ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിച്ചു. അടുത്ത ആഴ്ച മുതൽ സ്പെഷൽ ബസുകളുടെ റിസർവേഷൻ തിങ്കളാഴ്ചകളിൽ തുടങ്ങും. തിരക്ക് അനുസരിച്ച് ഓരോ ആഴ്ചയിലേയും സ്പെഷൽ ബസുകളുടെ എണ്ണം തീരുമാനിക്കും.…
Read More