അവസാനം കേരള ആർ ടി സി നേർവഴിയിൽ;വാരാന്ത്യങ്ങളിൽ നാട്ടിലേക്ക് സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ചു, ഞായറാഴ്ചകളിൽ തിരിച്ചും പ്രത്യേക സർവ്വീസുകൾ;ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു: വാരാന്ത്യങ്ങളിലെ തിരക്കിന് ശമനമാകാൻ കേരള ആർടിസി ഇനി മുതൽ വെള്ളിയാഴ്ചകളിൽ ബെംഗളൂരുവിൽ നിന്ന് സ്പെഷൽ ബസുകൾ ഓടിക്കും. നാട്ടിൽ നിന്നും തിരക്ക് കൂടുതലുള്ള ഞായറാഴ്ചകളിൽ  ബെംഗളൂരുവിലേക്കും സ്പെഷൽ സർവ്വീസുകൾ ഉണ്ടാകും.

ഈ വെള്ളിയാഴ്ച കോഴിക്കോട്ടേക്ക് രണ്ടും തൃശൂർ എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സ്പെഷൽ ബസുകളും ഉണ്ടാകും. മൈസൂരു കുട്ട വഴി സർവ്വീസ് നടത്തുന്ന ഈ ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിച്ചു. അടുത്ത ആഴ്ച മുതൽ സ്പെഷൽ ബസുകളുടെ റിസർവേഷൻ തിങ്കളാഴ്ചകളിൽ തുടങ്ങും.

  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു

തിരക്ക് അനുസരിച്ച് ഓരോ ആഴ്ചയിലേയും സ്പെഷൽ ബസുകളുടെ എണ്ണം തീരുമാനിക്കും. അതേ സമയം എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മാഹി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് 15 ഓളം സ്പെഷൽ ബസുകളാണ് കർണാടക ആർ ടി സി വാരാന്ത്യങ്ങളിലായി അധികമായി ഓടിക്കുന്നത്. സ്വകാര്യ ബസുകളിലാകട്ടെ കോട്ടയം, എറണാകുളം, തിരുവനന്തപുരം ടിക്കറ്റുകൾ 2500 രൂപ വരെ ഉയർത്താറുണ്ട്.

നാലു രാത്രി ട്രെയിനുകൾ മാത്രമാണ് വെള്ളിയാഴ്ചകളിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്  ഉള്ളത്. ഇതും സ്വകാര്യ ബസുകാരുടെ വലിയ തോതിലുള്ള ചൂഷണത്തിന് കാരണമാകുന്നു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സ്പെഷൽ ബസുകളിൽ ഒന്നും സേലം വഴി ഇല്ല. തെക്കൽ കേരളത്തിലുള്ളവർക്ക് ഇതുവഴി സമയ നഷ്ടം ഉണ്ടാകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
[masterslider id="10"]

Related posts