നഗരത്തില്‍ ടി വി താരത്തിനു നേരെ കയ്യേറ്റ ശ്രമം.

ബെംഗലുരു: നഗരത്തിൽ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗർ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബെംഗലുരുവിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജഗോപാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.

ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു നടി. വീടിന് മുന്നിൽവച്ച് സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാർ ഡ്രൈവർമാർ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് നടി പറയുന്നു. ഇരുവരും തന്നെ റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് നടി പറയുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിട്ടുണ്ട്.

  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !

സതീഷ്, പ്രവീൺ എന്നീ കാർ ഡ്രൈവർമാരാണ് ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ദിവസവും സമാനസംഭവം നഗരത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 30കാരിയായ പ്രൊഫഷനൽ ഗായികയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഓല ടാക്സി ഡ്രൈവർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഗായികയുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുജോലിയേക്കാൾ നല്ലത് ഓട്ടോ ഡ്രൈവിംഗ്; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന് ബെംഗളൂരുവിലെ ഈ വനിതാ ഓട്ടോ ഡ്രൈവറുടെയാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts