കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക്‌ രണ്ടാം ദിവസത്തിലേക്ക്;കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങാന്‍ സാധ്യത.

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങാനിടയുണ്ടെന്നാണ് ആശങ്ക. അതിനിടെ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും.

അംഗീകൃത യൂണിയനുകളുടെ പ്രതിനിധികളുമായി രാവിലെ പത്ത് മണിക്കാണ് ചര്‍ച്ച. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം മാറ്റി അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമുള്ള രാത്രി ഷിഫ്റ്റില്‍ ആളെ ഉറപ്പിക്കും വിധം നടത്തിയ പരിഷ്‌കാരത്തിനെതിരെ ആണ് പ്രതിഷേധം. എന്നാല്‍ സമരം കൊണ്ട് കാര്യമില്ലെന്നും കെ എസ് ആര്‍ ടി സിയുടെ പുരോഗതി മുന്നില്‍ കണ്ടെടുത്ത തീരുമാനത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നുമാണ് മാനേജ്മെന്റ് നിലപാട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts