ബെംഗളൂരു: മെയ്ദിനം ബസവേശ്വരജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് മുതൽ കർണാടക ആർ ടി സി 500 സ്പെഷൽ ബസ് സർവീസുകൾ നടത്തും. കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി,ഗോവ എന്നിവിടങ്ങളിലേക്കുമാണ് അധിക സർവ്വീസുകൾ. ഇന്നു മാത്രം കേരളത്തിലേക്ക് കർണാടക ആർ ടി സി നടത്തുന്നത് 20 സ്പെഷൽ സർവ്വീസുകളാണ്.
Read MoreDay: 28 April 2017
വിഷു- ഈസ്റ്റർ അവധി സ്പെഷൽ;കേരള ആർടിസിക്ക് റെക്കാർഡ് നേട്ടം; ബെംഗളൂരു സെക്ടറിൽ നിന്ന് നേടിയത് 18 ലക്ഷം രൂപ.
ബെംഗളൂരു : വിഷു – ഈസ്റ്റർ സ്പെഷൽ സർവീസുകളിൽ നിന്ന് കേരള ആർ ടി സിക്ക് റെക്കാർഡ് വരുമാനം. ബെംഗളൂരു സെക്ടറിൽ നിന്ന് 18 ലക്ഷം രൂപയാണ് സ്പെഷൽ സർവീസുകളിൽ നിന്ന് ലഭിച്ചത്.ഏപ്രിൽ 12, 13 തീയതികളിൽ ബെംഗളൂരുവിൽ നിന്നും 16, 17 തീയതികളിൽ കേരള ത്തിൽ നിന്നും തിരിച്ചുമാണ് സർവ്വീസ് നടത്തിയത്. ഇത്തവണ മുൻകൂട്ടി തന്നെ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചതിനാൽ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്കു ചെയ്യാനുള്ള സൗകര്യം യാത്രക്കാർക്ക് ലഭിച്ചു.മുൻ വർഷങ്ങളിൽ അവസാന സമയം പ്രഖ്യാപിക്കുന്ന സ്പെഷലുകൾ മിക്കവർക്കും ഉപകാരപ്പെടുന്നില്ലായിരുന്നു. കൃത്യമായ…
Read Moreവിമാനത്താവളത്തിലേക്കുള്ള മെട്രോ “കണ്ണൂർ”വഴി? നാലു റൂട്ടുകൾ കൂടി പരിഗണനയിൽ.
ബെംഗളൂരു: ദേവനഹള്ളി കെംപ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോ പാത നാഗവാര-ബാഗലൂർ മേഖലയിലൂടെ.ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മന്ത്രി കെ ജെ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന സാമാജികരുടെ യോഗമാണ് പാത നിർമ്മാണം ഇതുവഴിയാക്കാൻ അംഗീകാരം നൽകിയത്. എന്നാൽ ഈ മേഖലക്കുള്ളിൽ തന്നെ നാലു പാതാ നിർദ്ദേശങ്ങൾ ഉണ്ട്. ഇതിലേതു വേണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശം സ്വരൂപിച്ചതിന്റെ ഭാഗമായുള്ള റൂട്ടുകളാണ് സർക്കാർ പരിഗണിച്ചത്.ഇതിൽ നാഗവാര-ബേലഹള്ളി – കണ്ണൂർ – ബാഗലൂർ റൂട്ടിന് 5560 വോട്ടുകൾ ലഭിച്ചു. 5180 വോട്ടു ലഭിച്ച നാഗവാര -ബാഗലൂർ…
Read More