ബെംഗളൂരു : നാട്ടിലേക്കുള്ള വിഷു – ഈസ്റ്റർ തിരക്കിന് പരിഹാരമായി കേരള ആർ ടി സി 13 സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു.ഇന്ന് മൂന്നും നാളെ ആറും വ്യാഴാഴ്ച ആറും സ്പെഷൽ ബസുകളാണ് അധികമായി സർവ്വീസ് നടത്തുക. തിരുവനന്തപുരം,കോഴിക്കോട്, തൃശൂർ, ബത്തേരി, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ ബസുകൾ.
12, 13 തീയതികളിലേക്കായി 18 സ്പെഷൽ ബസുകൾ നേരത്തെ കേരള ആർ ടി സി പ്രഖ്യാപിച്ചിരുന്നു.ഇവയിലെ ടിക്കറ്റുകർ വിറ്റഴിഞ്ഞതാണ് കൂടുതൽ സ്പെഷൻ സർവ്വീസുകൾ പ്രഖ്യാപിക്കാൻ കാരണം. ഏറ്റവും അധികം തിരക്കുള്ള നാളെ സേലം വഴി തിരുവനന്തപുരത്തേക്ക് വോൾവോയും തൃശൂരിലേക്ക് ഡീലക്ക്സും സർവ്വീസ് നടത്തുന്നുണ്ട്.
ഇവയിലെ ടിക്കറ്റ് ബുക്കിംഗ് ഇന്ന് തുടങ്ങും. മലബാർ ഭാഗത്തേക്കുള്ള ബസുകളുടെ ടിക്കറ്റ് വിൽപന അതത് ദിവസം രാവിലെ തുടങ്ങും. നാട്ടിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള സ്പെയർ ബസുകൾ ബെംഗളൂരുവിൽ എത്തിയാൽ മാത്രമേ ബുക്കിംഗ് തുടങ്ങു.
ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെയും മഡിവാള പടിക്കൽ ട്രാവൽസ്, മത്തിക്കെ രെ അയ്യപ്പാ ബേക്കറി തുടങ്ങിയ സ്വകാര്യ ഫ്രാഞ്ചൈസികൾ വഴിയും കേരള ആർടിസിയുടെ ഔദ്യോഗിക പോർട്ടൽ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ആർ ടി സി കൗണ്ടറുകളുടെ ഫോൺ നമ്പർ താഴെ.
സാറ്റലൈറ്റ് ബസ്റ്റാന്റ്: 080-26756666
മജസ്റ്റിക്:9483519508
ശാന്തി നഗർ:080-22221755
കലാശി പാളയം:080-26709799
പീനിയ : 8762689508
സ്പെഷൽ ബസുകളുടെ സമയക്രമം:
ഇന്ന് 11.04 2017:
തൃശൂർ ഡീലക്സ് രാത്രി 8.15ന് മൈസൂർ വഴി
കണ്ണൂർ ഡീലക്സ് ഇരിട്ടി വഴി രാത്രി 9 ന്
കോഴിക്കോട് എക്സ്പ്രസ് രാത്രി 9.30 ന്
നാളെ 12.04.2017 :
തിരുവനന്തപുരം വോൾവോ വൈകുന്നേരം 6 ന് സേലം വഴി
തൃശുർ സേലം വഴി ,സമയം പിന്നീട്
കോഴിക്കോട് ,സമയം പിന്നീട്
തലശേരി, സമയം പിന്നീട്
കണ്ണൂർ ,സ മയം പിന്നീട്
ബത്തേരി സമയം പിന്നീട്
മറ്റന്നാൾ 13.04.17
കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, ബത്തേരി (സമയം പിന്നീട് പ്രഖ്യാപിക്കും)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.