ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ഐ പി എൽ മൽസരങ്ങൾ ആരംഭിക്കുന്ന തോടനുബന്ധിച്ച്.കാണികൾക്കായി ബി എം ടി സി രാത്രി 12 വരെ സ്പെഷൽ ബസ് സർവ്വീസുകൾ നടത്തും. ഐ പി എൽ മൽസരമുള്ള ദിവസങ്ങളിൽ രാത്രി 8.മുതൽ സർവ്വീസുകൾ ആരംഭിക്കും. ഐ പി എൽ സ്‌പെഷൽ ബസുകളുടെ നമ്പറും റൂട്ടും താഴെ.. എസ് ബി എസ് ഒന്ന്: കെ- ശിവാജി നഗർ – കാടഗൊ ടി ജി രണ്ട് : മായോ ഹാൾ -സർ ജാപുര ജി മൂന്ന് : ബ്രിഗേഡ്…
Read MoreDay: 8 April 2017
യേശുദാസന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നഗരത്തില്‍.
ബെന്ഗളൂരു : പ്രശസ്ത കാര്‍ടൂനിസ്റ്റ് ആയ യേശുദാസന്റെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നഗരത്തില്‍ സംഘടിപ്പിക്കുന്നു.ബെന്ഗളൂര് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കര്ടൂനിസ്റ്റ് ആണ് ഇത് സംഘടിപ്പിക്കുന്നത്. എട്ടു മുതല്‍ 22 വരെ ബെന്ഗളൂര് മല്ഫോര്ദ് ഹൌസ് ലെ ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ഗാലറിയില്‍ ആണ് പ്രദര്‍ശനം.പ്രവേശനം സൌജന്യമാണ്.ഞായറാഴ്ചകളില്‍ പ്രദര്‍ശനമില്ല.വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്ട്ടൂണിസ്റ്റ് മാനേജിംഗ് ട്രസ്റ്റി വി ജി നരേന്ദ്രയുമായി ബന്ധപ്പെടുക.നമ്പര്‍ :+91 9980091428
Read Moreജിഷ്ണുകേസിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രങ്ങളിൽ സർക്കാർ പരസ്യം. ജിഷ്ണു കേസ് പ്രചാരണമെന്ത് ? സത്യമെന്ത് ?
തിരുവനന്തപുരം: ജിഷ്ണുകേസിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രങ്ങളിൽ സർക്കാർ പരസ്യം. ജിഷ്ണു കേസ് പ്രചാരണമെന്ത് ? സത്യമെന്ത് ? എന്ന തലക്കെട്ടിലാണ് പരസ്യം. മഹിജയ്ക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും , പുറത്തുനിന്നുളള സംഘമാണ് പൊലീസ് ആസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്നും പരസ്യത്തിൽ വിശദീകരിക്കുന്നു. ഡിജിപി ഓഫീസിന് മുന്നിലെ സംഭവങ്ങൾ സർക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ ഭാഗമെന്നും പരസ്യത്തിൽ സർക്കാർ വിശദീകരിക്കുന്നു. ആദ്യം മുതലേ ഗൗരവത്തോടെയാണ് പൊലീസ് കേസിനെ സമീപിച്ചതെന്നും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പൊലീസ് കേസ് തെളിയിക്കുവാന്‍ ശ്രമിക്കുന്നതെന്നും വിശദീകരിക്കുന്നു.
Read Moreത്രിമാനചിത്രങ്ങളുടെ പ്രദർശനം തുടരുന്നു;മുംബെയിൽ നിന്നുള്ള കലാകാരൻമാർ വരച്ച 27 എണ്ണച്ചായ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നു.
ബെംഗളൂരു : നാഷണൽ കൺസ്യൂമർ ഫെയറിന്റെ ഭാഗമായി നഗരത്തിൽ ആരംഭിച്ച ത്രിമാന ചിത്രങ്ങളുടെ പ്രദർശനത്തിന് തിരക്കേറുന്നു. ടാങ്ക് ബണ്ട് റോഡിൽ ബിന്നി മിൽ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനത്തിൽ മുംബെയിൽ നിന്നുള്ള ചിത്രകാരൻമാരുടെ 27 എണ്ണച്ചായ ചിത്രങ്ങൾ ഉണ്ട്. 3D ചിത്രങ്ങൾക്ക് മുമ്പിൽ സെൽഫിയെടുക്കാനെത്തുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു.പ്രദർശനം മെയ് അവസാനം വരെ ഉണ്ടാകും.40 രൂപയാണ് ടിക്കറ്റ് ചാർജ്.മന്ത്രി മാളിന് സമീപമാണ് ബിന്നി മിൽ ഗ്രൗണ്ട്.
Read More