ബെംഗളൂരു : സംസ്ഥാനത്തെ 19 സംസ്ഥാന പാതകളിൽ കൂടി ടോൾ പിരിവ് ഏർപ്പെടുത്താൻ മന്ത്രിസഭാ അംഗീകാരം നൽക;ദേശീയ പാതകൾക്ക് പുറമെ സംസ്ഥാന പാതകളിൽ കൂടി ടോൾ ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ യാത്രാ ചെലവ് ഗണ്യമായി വർദ്ധിക്കും. 1530 കിലോമീറ്റർ ദൂരത്തിനാണ് കർണാടക റോഡ് ഡെവലപ്പ്മെന്റ് കേർപറേഷൻ പുതുതായി ടോൾ ഏർപ്പെടുത്തുന്നത്.കർണാടക സ്റ്റേറ്റ് ഹൈവേ ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം ജോലികൾ പൂർത്തിയാക്കിയ റോഡുകളാണ് ഇവ.ടോൾ പിരിവ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലയിൽ ശിക്കാരിപുര – ഹങ്കാൽ, മലവള്ളി – കൊരട്ടെഗെരെ – മുഡ്ദോൾ -നിപ്പാൾ സംസ്ഥാന പാതയിൽ…
Read MoreDay: 20 March 2017
സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; രാജ്യം വിടുന്നവര്‍ക്ക് തിരിച്ചെത്താനും വിലക്കില്ല.
റിയാദ് : സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഈ മാസം 29 മുതല്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വരും. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്ന നിയമലംഘകരായ വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകില്ല. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29 മുതല്‍ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ്. ഈ കാലയളവില്‍ നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാം. താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ കേസില്‍പെട്ട ഹുറൂബില്‍ പെട്ടവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.…
Read Moreബെംഗളുരുസിറ്റി, യശ്വന്തപുര, ഹുബ്ബളളി, മൈസൂരു സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ്കഴിഞ്ഞ റയിൽവേ ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി.
ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കർണാടകയിലെ നാലു പ്രധാന സ്റ്റേഷനുകളിൽ സൗജന്യ അതിവേഗ ഇന്റർനെറ്റ് സേവനം ലഭിച്ചു തുടങ്ങി.ദക്ഷിണ പശ്ചിമ റെയിൽവേ ആസ്ഥാനമായ ഹുബ്ബള്ളി, ബെംഗളൂരു സിറ്റി, യശ്വന്ത് പുര, മൈസൂരു സ്റ്റേഷനുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇന്റെർനെറ്റ് ലഭിച്ചത്. കഴിഞ്ഞ വർഷത്തിലെ റെയിൽവേ ബജറ്റിലാണ് രാജ്യത്തെ 400 പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഇന്റെർനെറ്റ് സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചത്, ഇന്ത്യൻ റെയിൽവേയുടെ ടെലികോം വിഭാഗമായ റെയിൽടെൽ ഗൂഗിളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കാലിഫോർണിയയിലെ ഗൂഗിൾ ആസ്ഥാനം സന്ദർശിച്ചപ്പോഴാണ് പദ്ധതിയുമായി…
Read More