കുപ്പിയെക്കാള്‍ പഴകിയ വീഞ്ഞുമായി വീണ്ടും ബി ജെ പി; അയോദ്ധ്യയില്‍ രാമക്ഷേത്ര അജണ്ടയില്‍;അറവു ശാലകള്‍ എല്ലാം അടച്ചു പൂട്ടും.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എല്ലാ തരത്തിലുള്ള വികസനം ഊന്നികൊണ്ടുള്ള പ്രകടനപത്രിക പുറത്തിറക്കി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ അജണ്ടയിലുണ്ടെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

ക്ഷേത്ര നിര്‍മാണത്തില്‍ കോടതിയുടെ നിര്‍ദേശങ്ങളായിരിക്കും സ്വീകരിക്കുകയെന്നും അമിത്ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ നിയമപരവും അല്ലാത്തതുമായ എല്ലാ അറവുശാലകളും അടച്ചുപൂട്ടും. എല്ലാ സര്‍വകലാശാലകളിലും വൈഫൈ സൗകര്യം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

എല്ലാവര്‍ക്കും വൈദ്യുതി, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും, പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍, കരിമ്പ് കര്‍ഷകരുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും 120 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും, അധികാരത്തിലെത്തി 45 ദിവസത്തിനുള്ളില്‍ എല്ലാ ക്രിമിനലുകളെയും ജയിലില്‍ അടയ്ക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

ലാപ്ടോപ്പുകളും ഒരു ജിബി ഇന്റര്‍‌നെറ്റും സൗജന്യമായി ഒരു വര്‍ഷം നല്‍കും, യുപിയിലെ വിദ്യാര്‍ഥികള്‍ക്കായി 500 കോടിയുടെ സ്കോളര്‍ഷിപ്പ്, യുപിയിലെ 90 ശതമാനം ജോലികളും പ്രാദേശിക യുവാക്കള്‍ക്ക് നല്‍കും, ഭൂമിയില്ലാത്തവര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ്, യുപിയില്‍ ഭക്ഷ്യ സംസ്കരണശാല, 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, യുപിയിലെ മുസ്‍ലിം സ്ത്രീകളോട് അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ടത് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

അക്രമങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പലായനം ചെയ്യുന്ന ഒരു സാഹചര്യം നിലവിലുണ്ട്. അത് തടയുമെന്നും അമിത്ഷാ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us