ന്യൂഡല്‍ഹി: പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആറ് മലയാളികള്‍ക്ക് പത്മ പുരസ്കാരങ്ങള്‍ ലഭിച്ചു. ഗായകന്‍ യേശുദാസിന് പത്മവിഭൂഷണ്‍. പാറശാല ബി പൊന്നമ്മാള്‍,ഹോക്കി താരം ശ്രീജേഷ്, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം, ആയോധനകലാ രംഗത്തുള്ള മീനാക്ഷിയമ്മ എന്നിവര്‍ക്കാണ് കേരളത്തില്‍നിന്ന് പത്മശ്രീ. ബി ജെ പി യിലെ സീനിയര്‍ നേതാക്കളില്‍ മൂന്നാമനും മുന്‍ മാനവ വിഭവ ശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷിക്കും എന്‍ സി പിയുടെ സ്ഥാപക നേതാവും മുന്‍ കേന്ദ്ര മന്ത്രിയും അന്താരാഷ്ട്ര ക്രികെറ്റ് കൌണ്‍സിലിന്റെ പ്രസിഡന്റും ആയിരുന്ന ശരദ് പവാറിനും…
Read MoreDay: 25 January 2017
ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ വീണ്ടും അഴിമതി കുരിക്കില്‍.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ കെജരിവാളിന്‍റെ ഭാര്യാ സഹോദരന്‍ സുരേന്ദർ കുമാർ ബൻസാലിനെതിരെയാണ് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയത്. കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ് കുറ്റം. വ്യാജ കമ്പനികളെ ഉപയോഗിച്ച് ഓവുചാൽ നിർമാണത്തിന് കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്രിവാൾ ഇതിന് സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.
Read More