ബെന്ഗളൂരു : ജയലളിതയുടെ ആരോഗ്യ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചതിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടിലേക്കു ഉള്ള ആര് ടി സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.കര്‍ണാടക അഭ്യന്തര മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേരളത്തില്‍ എല്ലാ എസ് പിമാരോടും ജാഗ്രത പാലിക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പ്രധാന മന്ത്രിയുടെ ഓഫീസും കേന്ദ്ര അഭ്യന്തര മന്ത്രാലയവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.ജയയെ പ്രവേശിപ്പിച്ചിട്ടുള്ള അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വലിയ ജനക്കൂട്ടം തന്നെയുണ്ട്.ആശുപത്രിക്കും മുഖ്യമന്ത്രിയുടെ താമസ സ്ഥലമായ…
Read MoreYear: 2016
ജയലളിതക്ക് ഹൃദയാഘാതം;അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ചെന്നൈ :തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. ജയലളിതയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് ചെന്നെ അപ്പോളോ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. തമിഴ്നാട് ഗവര്‍ണര്‍ 10.45ന് ആശുപത്രിയിലെത്തും. മന്ത്രിസഭയിലെ പ്രമുഖരും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും ഇതിനോടകം തന്നെ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരോടും ആശുപത്രിയിലെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില മോശമായത്തിനു പിന്നാലെ സംസ്ഥാനത്ത് എല്ലായിടത്തും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ നവംബര്‍ 19നാണ് ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്ന ജയലളിതയെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍…
Read More66 മിനിറ്റില്‍ സി.കെ വിനീത് നേടിയ നിര്‍ണ്ണായക ഗോളില്‍ കേരള ബ്ലാസ്റ്റെര്സ് സെമി ഫൈനലില്‍.സെമിയില്‍ എതിരാളികള്‍ ഡല്‍ഹി.
കൊച്ചി: ഐഎസ്എല്ലിലെ അവസാന സെമിഫൈനലിസ്റ്റുകളെ നിര്‍ണിയിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ചു. കളിയുടെ 66 മിനിറ്റില്‍ സി.കെ വിനീത് നേടിയ നിര്‍ണ്ണായക ഗോളാണ് 1-0 എന്ന നിലയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചത്. മുഹമ്മദ് റാഫിയില്‍ നിന്നും ലഭിച്ച പന്തുമായി ഇടതു വിങ്ങില്നിന്നായിരുന്നു വീനീതിന്റെ മുന്നേറ്റം. സെമിയില്‍ ഡെല്‍ഹി ഡൈനാമോസിനെ കേരളാ ബ്ലാസ്റ്റേഴ്സ് നേരിടും ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയായിരുന്നു. അധികം ഗോളവസരങ്ങളൊന്നും പിറക്കാതിരുന്ന ആദ്യപകുതിയില്‍ വിജയം അനിവാര്യമായ നോര്‍ത്ത് ഈസ്റ്റാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. സി.കെ വിനീതും ബെല്‍ഫോര്‍ട്ടും…
Read Moreഅമേരിക്കയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര് മരിച്ചു.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ഓക്ലാന്റിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര് മരിച്ചു. നാല്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിശാപാര്‍ട്ടി നടക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചതോടെ ആളുകള്‍ കെട്ടിടത്തിന് പുറത്തേക്ക് കടക്കാം തിക്കുംതിരക്കും കൂട്ടിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. നൂറോളം പേര് സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് പുലര്‍ച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാര്‍ട്ടി നടത്തിയതെന്ന്…
Read Moreഅരവിന്ദ് കേജരിവാളിന്റെ ഒരു പ്രചരണം കൂടി പൊളിയുന്നു;ജിയോ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ല.
ന്യൂ ഡല്‍ഹി : മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ആര്.എസ് റാത്തോഡ് അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ കമ്പനി പരസ്യത്തിനായി ഉപയോഗിക്കുന്ന കാര്യം അറിഞ്ഞിട്ടുണ്ടെന്നും രാജ്യസഭയില്‍ ഒരു ചോദ്യത്തിന് ഉത്തരമായി സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാറിന്റെ നിലപാടുകളും പദ്ധതികളും വിശദീകരിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കാനുള്ള ചുമതല ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി ഡയറക്ടറേറ്റിനാണ്. സര്‍ക്കാര്‍ പരസ്യങ്ങളല്ലാതെ വേറെ ഒരു സ്വകാര്യ കമ്പനിയുടെയും പരസ്യം ഇവര്‍ വിതരണം ചെയ്തിട്ടില്ലെന്നും…
Read Moreകൊല്‍ക്കത്തയില്‍ സൈന്യം ഇറങ്ങി;മമത സെക്രട്ടെരിയെറ്റില്‍ ഉറങ്ങി;വിമാന നാടകത്തിന് ശേഷം പുതിയ നമ്പറുമായി ബംഗാള്‍ മുഖ്യമന്ത്രി;ആരെ പിന്തുണക്കണം എന്നറിയാതെ ഇടതു പക്ഷം.
കൊല്‍ക്കത്ത :ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടൽ. ബംഗാളില്‍ ദേശീയ പാതയിലെ ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹനപരിശോധന നടത്തിയതിനെച്ചൊല്ലിയാണ് ഇരുകൂട്ടരും വീണ്ടും ഉരസിയത്. സംസ്ഥാനസര്‍ക്കാരിന്റെ അനുമതി തേടാതെയാണ് സെക്രട്ടേറിയറ്റിന് മുന്നിലടക്കം സൈന്യത്തെ വിന്യസിച്ചതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും മമത ആരോപിച്ചു. തുടർന്ന് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി രാത്രി മുഴുവൻ ഓഫിസിൽ ചെലവഴിച്ച മമത, താമസസ്ഥലത്തേക്ക് മടങ്ങാൻ വിസമ്മതിച്ചു. പുലർച്ചെ രണ്ടു മണിയോടെ പത്രസമ്മേളനം വിളിച്ചാണ് താൻ രാത്രി ഓഫിസിൽ തങ്ങുന്ന കാര്യം മമത പ്രഖ്യാപിച്ചത്. സൈന്യത്തെ കേന്ദ്ര സർക്കാർ പിന്‍വലിച്ചെങ്കിലും അവർ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താൻ ഓഫിസിൽ…
Read Moreദേ പോയി ദാ വന്നു;ആര് എസ് എസ്സില്‍ നിന്നും സി പി എമ്മില്‍ എത്തിയ നേതാവ് നാലാം ദിവസം വീണ്ടും ആര് എസ് എസ്സില്‍.
തിരുവനന്തപുരം: ആർഎസ്എസിനെ അധിക്ഷേപിച്ചു പാർട്ടിവിട്ടു സിപിഎമ്മിൽ ചേർന്ന ഹിന്ദു ഐക്യവേദി നേതാവു പി പത്മകുമാർ തിരികെ ബിജെപിയിൽ ചേർന്നു. കെ ടി ജയകൃഷ്ണൻ അനുസ്മരണച്ചടങ്ങിലാണു തിരികെ ബിജെപിയിൽ ചേരുന്നതായി പത്മകുമാർ പ്രഖ്യാപിച്ചത്. നാലു ദിവസം മുമ്പാണ് ആർഎസ്എസിനെയും ബിജെപിയെയും അധിക്ഷേപിച്ചു പത്മകുമാർ സിപിഎമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സാന്നിധ്യത്തിലായിരുന്നു സിപിഎമ്മിൽ ചേരുന്നതായി വാർത്താസമ്മേളനം നടത്തി അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിൽ ആർഎസ്എസ്-ബിജെപി നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ പാർട്ടി വിട്ടതെന്നായിരുന്നു പത്മകുമാറിന്റെ വാദം. സഹകരണ പ്രസ്ഥാനങ്ങളെയും കേരള സമൂഹത്തെയും…
Read Moreസ്വര്‍ണത്തിലും പിടി വീണു;വിവാഹിതരായ സ്ത്രീകൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനായും അവിവാഹിതരായ സ്ത്രീകൾ 31.25 പവനു മുകളിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നുമുള്ള നിബന്ധനകൾ നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാർക്ക് 12.5 പവൻ കൈവശം വയ്ക്കാം.
ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. വ്യക്തികൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥകൾ കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയ നികുതി നിയമ ഭേദഗതിയിൽ ഉൾപ്പെടുന്നതായ വിവരങ്ങളാണ് പുറത്തുവരുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനായും അവിവാഹിതരായ സ്ത്രീകൾ 31.25 പവനു മുകളിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നുമുള്ള നിബന്ധനകൾ നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാർക്ക് 12.5 പവൻ കൈവശം വയ്ക്കാമെന്നും നിർദ്ദേശമുണ്ട്. ലോക്സഭയിൽ നവംബർ 29ന് പാസാക്കിയ നികുതി…
Read Moreജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടി.
മുംബൈ : ജിയോ യുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ഇന്ടസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു.ഇന്ന് മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആണ് മുകേഷ് അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ്…
Read Moreഇന്നലെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റെര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു;ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും;ഡല്‍ഹി പോലിസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു;വീണിടം വിദ്യയാക്കി കോണ്‍ഗ്രസ് കാശ് ലെസ് എകോണോമിക്ക് എതിരെ.
ന്യൂഡൽഹി∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. രണ്ട് അക്കൗണ്ടുകളിലൂടെയും സംഭ്യേതര സന്ദേശങ്ങളാണ് ചെയ്യുന്നത്. അൽപസമയം മുൻപാണ് രണ്ട് അക്കൗണ്ടുകളിൽ നിന്നും അശ്ലീല കമന്റുകൾ വന്നത്. ഇന്നലെ രാത്രിയും രാഹുലിന്റെ ട്വിറ്റർ ഹാക്ക് ചെയ്തിരുന്നു. അധികം താമസിയാതെതന്നെ സന്ദേശം പിൻവലിക്കുകയായായിരുന്നു. രാഹുലിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേരും മാറ്റിയിരുന്നു. സംഭവത്തിനു പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നത്തെ സംഭവവും. സംഭവത്തിൽ രാഹുൽ ഗാന്ധി പൊലീസിൽ പരാതി നല്കി. ട്വിറ്റെര്‍ അക്കൗണ്ട് പോലും ഹാക്ക് ചെയ്യപ്പെടുന്ന ഇവിടെ…
Read More