മുംബൈ : ജിയോ യുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് 31 വരെ നീട്ടിയതായി റിലയന്‍സ് ഇന്ടസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.ഇന്ന് മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ആണ് മുകേഷ് അംബാനി ഇക്കാര്യം വെളിപ്പെടുത്തിയത്.നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു സൗജന്യ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.
ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ ഓഫറിലെ ഡാറ്റാ ലഭ്യതയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
[irp posts=”3032″ name=”ജിയോ സിം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍”]
[irp posts=”3699″ name=”ജിയോ മുന്നില്‍.”]
തങ്ങളുടെ എതിരാളികളായ മൂന്ന് ടെലികോം കമ്പനികള്‍ റിലയന്‍സ് ജിയോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നും മുകേഷ് അംബാനി പറഞ്ഞു. കമ്പനികളുടെ പേരെടുത്ത് പറയാതെയായിരുന്നു റിലയന്‍സ് ചെയര്‍മാന്റെ ആരോപണം. ഐഡിയ, എയര്‍ടെല്‍, വൊഡാഫോണ്‍ കമ്പനികള്‍ക്ക് എതിരെ റിലയന്‍സ് ജിയോ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
ആദ്യത്തെ മൂന്നു മാസം കൊണ്ട് ഫെസ്ബുക്ക്,വാട്സ് അപ്,സ്കൈപ് എന്നിവയെക്കാള്‍ വേഗത്തില്‍ വളര്‍ന്നു.50 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ട് ഇപ്പോള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]