കര്‍ണാടക ആര്‍ടിസി ബസ്‌ സര്‍വിസുകള്‍ നിര്‍ത്തിവച്ചു;പ്രധാമന്ത്രിയുടെ ഓഫീസും കേന്ദ്ര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു;തമിഴ്നാട്ടിലും സമീപ സംസ്ഥാനങ്ങളിലും ജാഗ്രത.

ബെന്ഗളൂരു : ജയലളിതയുടെ ആരോഗ്യ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിച്ചതിന്റെ സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടിലേക്കു ഉള്ള ആര്‍ ടി സി ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.കര്‍ണാടക അഭ്യന്തര മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കര്‍ണാടക തമിഴ്നാട്‌ അതിര്‍ത്തിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.കേരളത്തില്‍ എല്ലാ എസ് പിമാരോടും ജാഗ്രത പാലിക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

സാഹചര്യങ്ങള്‍ പ്രധാന മന്ത്രിയുടെ ഓഫീസും കേന്ദ്ര അഭ്യന്തര മന്ത്രാലയവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.ജയയെ പ്രവേശിപ്പിച്ചിട്ടുള്ള അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വലിയ ജനക്കൂട്ടം തന്നെയുണ്ട്‌.ആശുപത്രിക്കും മുഖ്യമന്ത്രിയുടെ താമസ സ്ഥലമായ പോയസ് ഗാര്‍ഡനും ഡി എം കെ നേതാവ് എം കരുണാനിധിയുടെ വീടിനും അദ്ധേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ള ആശുപത്രിക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

രാവിലെ ഏഴുമണിയോടെ തന്നെ ജോലിക്ക് എത്താന്‍ എല്ലാ പോലിസുകാരോടും തമിഴ്നാട്‌ ഡി ജി പി ആവശ്യപ്പെട്ടു ,അഞ്ചു കമ്പനി ആര്‍മിയും സന്നദ്ധമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts