ബെംഗളൂരു: രാജ്യത്തെ പ്രമുഖ കായികവേദികളിലൊന്നായ ബെംഗളൂരു കണ്ടീരവ സ്റ്റേഡിയത്തിലെ ബാത്റൂമിൽ വനിതാ കായികതാരങ്ങൾക്കു ഭീഷണിയായി അശ്ലീല പോസ്റ്ററുകൾ. പരിശീലനത്തിനു മുമ്പായി സ്വയംഭോഗം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ താരങ്ങളിൽ ഞെട്ടലും ഭീതിയും ഉളവാക്കി. തിങ്കളാഴ്ചയായിരുന്നു സംഭവം. വനിതകൾക്കായുള്ള ബാത്റൂമിന്റെ പല ഭാഗങ്ങളിലായി നാലു കുറിപ്പുകളാണു പ്രത്യക്ഷപ്പെട്ടത്. സ്പോർട്സ് അതോറിറ്റി യുടെ പേരില്‍ ആണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വിവരം അധികൃതരെ അറിയിച്ച കായികതാരങ്ങൾ പരിശീലനം തുടരണമെങ്കിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കായികതാരങ്ങൾക്കു കുടിക്കാൻ വെള്ളമോ ആവശ്യത്തിനു സൗകര്യങ്ങളോ ഇല്ലാത്ത സ്റ്റേഡിയത്തെക്കുറിച്ച് മുമ്പ് പലപ്പോഴും പരാതികൾ ഉയർന്നിട്ടുള്ളതാണ്. സ്റ്റേഡിയത്തിൽ…
Read MoreYear: 2016
ഒന്നര കോടി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച മുതിര്‍ന്ന ആര് ബി ഐ ഉദ്യോഗസ്ഥന് ബെന്ഗലൂരുവില്‍ അറെസ്റ്റ്ലായി.
ബെന്ഗളൂരു : ഒന്നരകോടി കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച മുതിര്‍ന്ന ആര് ബി ഐ ഉദ്യോഗസ്ഥന് ബെന്ഗലൂരുവില്‍ അറെസ്റ്റ്ലായി.അദ്ധേഹത്തിന്റെ കയ്യില്‍ നിന്ന് 15 ലക്ഷം രൂപയുടെ പഴയ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരുന്നതെ ഉള്ളൂ..
Read Moreമോഡി സര്‍ക്കാരിലെ മന്ത്രിക്കെതിരെ ആദ്യ അഴിമതി ആരോപണം;അരുണാചല്‍ ഹൈഡ്രോ പ്രൊജക്റ്റ് ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി കിരണ്‍ റിജുവിനെതിരെ വിജിലന്‍സ്.
ന്യൂഡല്‍ഹി : കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജുവിനും അദ്ധേഹത്തിന്റെ ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജു വിനും നോര്‍ത്ത് ഈസ്റ്റെന്‍ ഇലക്ട്രിക് പവര്‍ കോര്പറേഷന് (NEEPC)നിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ വിജിലെന്‍സ് റിപ്പോര്‍ട്ട്.600 മെഗാ വാട്ട് വൈദ്യുതി നിര്‍മിക്കുന്നതിനായി അരുണാചല്‍ പ്രദേശില്‍ നിര്‍മ്മിക്കുന്ന രണ്ടു വലിയ അണക്കെട്ടിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നതായാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വിജിലന്‍സ് ഓഫീസര്‍ 129 പേജുകള്‍ ഉള്ള തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഈ വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമെന്ഗ് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് (Kameng Hydro Electric…
Read Moreകര്‍ണാടകയില്‍ 93 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടി.
ബെന്ഗളൂരു : കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റ് മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകൾ പിടികൂടി. കമ്മീഷൻ വാങ്ങി പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നോട്ടുകൾ മാറി വാങ്ങാനുണ്ടെന്ന വ്യാജേന സമീപിച്ചാണ് ഈഡി ഉദ്യോഗസ്ഥർ ഇടനിലക്കാരെ പിടികൂടിയത്.ഇടനിലക്കാർക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെ കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.
Read Moreദേശീയഗാനത്തോട് അനാദരവ്:അഞ്ച് പേര് കൂടി അറസ്റ്റില്‍.
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയതില്‍ അഞ്ച്പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഒരു യുവതി അടക്കം നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈജിപ്ഷ്യന്‍ ചിത്രമായ കഌഷ് പ്രദര്‍ശിപ്പിച്ച നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. ആറ്പേര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. സിനിമാ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ഈ അടുത്തകാലത്തായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ചത്. രാജ്യാന്തര ചലച്ചിത്രമേളയിലും ഇത് കര്‍ശനായി നടപ്പാക്കണമെന്ന് ഡിജിപി ചലച്ചിത്ര അക്കാദമി ഭാരവാഹിയായ കമലിനോട് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍…
Read Moreവര്‍ധ ചുഴലിക്കാറ്റ്:മരിച്ചവരുടെ എണ്ണം പത്തായി;ചെന്നൈയില്‍ നാലുപേര്‍ മരിച്ചു;ആന്ധ്രപ്രദേശില്‍ ആളപായമില്ല;ചെന്നൈ വിമാനത്താവളം തുറന്നു.
ചെന്നൈ : വര്‍ധ ചുഴലിക്കൊടുങ്കാക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. ചെന്നൈയിൽ നാലു പേരും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേർ വീതവും വില്ലുപുരം നാഗപട്ടണം എന്നിവിടങ്ങളിൽ ഒരാൾ വീതവും മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിനിടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴക്ക് ചെന്നൈയിൽ ശമനം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. ചെന്നൈയിലും തമിഴ്നാട്ടിലെ കടലോര ജില്ലകളിലും ഇന്നും ജാഗ്രതാ നിർദ്ദേശം തുടരും. താത്കാലികമായി അടച്ചിട്ട തമിഴ്നാട് വിമാനത്താവളം ഇന്ന് പ്രവർത്തന സജ്ജമായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ നിന്നുള്ള എല്ലാ വിമാന…
Read Moreനാളെ വരെ നഗരത്തിൽ തുടർച്ചയായ മഴക്കും കാറ്റിനും സാദ്ധ്യത; മരങ്ങൾക്ക് സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക: ബിബിഎം പി യുടെ മുന്നറിയിപ്പ്.
ബെംഗളൂരു : വർദ്ധ ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുള്ള നാശനഷ്ടങ്ങൾ ചെന്നൈയിലും ആന്ധ്രയിലെ ചില പ്രദേശങ്ങളിലും തുടരുന്നതോടൊപ്പം ദക്ഷിണേന്ത്യയിലെ മറ്റു നഗരങ്ങളിലും കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. നഗരത്തിൽ ഇന്നലെ വൈകുന്നേരം മുതൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്, ഈ മഴ നാളെ (14.12.2016) വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.40-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാദ്ധ്യതയുമുണ്ട്.അതുകൊണ്ടു തന്നെ മരങ്ങൾ കടപുഴകി വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. സ്വയം ഡ്രൈവ് ചെയ്യുന്നവർ ഇത്തരം റോഡുകൾ ഒഴിവാക്കുക. വാഹനങ്ങൾ മരങ്ങൾക്ക് താഴെ പാർക്ക് ചെയ്യാതിരിക്കുക. ബിബി എംപിയുടെ പ്രത്യേക ടീം ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്.ബിബിഎംപി മേയർ…
Read Moreബയോകോണിന്റെ സഹകരാറുകാരുടെ ലാബിൽ വൻ അഗ്നിബാധ.
ബെംഗളൂരു : ജിഗിനിയിലെ Syngene International എന്ന ഫാർമസി കമ്പനിയിൽ വൻ അഗ്നിബാധ. രാജ്യത്തെ പ്രധാന ഫാർമസി കമ്പനിയായ ബയോ കോണിന്റെ സഹകരാറുകാരാണ് Syngene.വളരെ വലിയ നാശനഷ്ടങ്ങൾ ഉണ്ടെങ്കിലും തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. രാത്രി ഓഫീസ് സായത്തിന് ശേഷം അഗ്നിബാധ ഉണ്ടായതിനാൽ കൂടുതൽ രൂക്ഷമായില്ല. ബിൽഡിംഗിന്റെ മൂന്നു നിലകൾ കത്തി നശിച്ചു.16 ഫയർ എഞ്ചിനുകളുടെ തുടർച്ചയായ പ്രവർത്തന ഫലമായി തീ അണക്കാൻ കഴിഞ്ഞു.
Read Moreഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയത്തോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി.
മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയത്തോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കി. ഒരു ഇന്നിംഗ്സിനും 36 റണ്‍സിനുമായിരുന്നു മുംബൈയിലെ വാംഖഡെയില്‍ ഇന്ത്യയുടെ ആധികാരിക വിജയം. ആറിന് 182 എന്ന നിലയില്‍ അവസാന ദിവസം കളി തുടര്‍ന്ന ഇംഗ്ലണ്ടിന് ശേഷിച്ച നാലു വിക്കറ്റുകള്‍ 13 റണ്‍സ് നേടുന്നതിനിടെ നഷ്ടമാകുകയായിരുന്നു. ആറു വിക്കറ്റ് നേടിയ അശ്വിനും രണ്ടുവിക്കറ്റെടുത്ത ജഡേജയും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്തത്. ആദ്യ ഇന്നിംഗ്സിലും ആറു വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന് മല്‍സരത്തില്‍ പത്തുവിക്കറ്റ് നേട്ടവും കൈപ്പിടിയിലാക്കി. വിരാട് കൊഹ്ലിയുടെ…
Read Moreആദ്യ സെമിജയം കേരള ബ്ലാസ്റ്റേഴ്സിന്.
കൊച്ചി : ഐ എസ് എല്ലിന്റെ ആദ്യ സെമിയിൽ ഡൽഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിസിന് ജയം.66 മിനിറ്റിൽ ബെൽഫോർട്ട് നേടിയ ഗോളിനാണ് കേരളത്തിന്റെ ജയം.അടുത്ത സെമിയിൽ ഇതേ ടീമുകൾ അടുത്ത ബുധനാഴ്ച ഡെൽഹിയിൽ ഏറ്റുമുട്ടും. കേരള ബാസ്റ്റേഴ്സ്സ് സഹഉടമയായ സച്ചിൻ ടെൻഡുൽക്കറും മൽസരം കാണാൻ കൊച്ചിയിലെ ഗാലറിയിൽ ഉണ്ടായിരുന്നു.
Read More