നാളെ വരെ നഗരത്തിൽ തുടർച്ചയായ മഴക്കും കാറ്റിനും സാദ്ധ്യത; മരങ്ങൾക്ക് സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക: ബിബിഎം പി യുടെ മുന്നറിയിപ്പ്.

ബെംഗളൂരു :  വർദ്ധ ചുഴലിക്കാറ്റിനോട് അനുബന്ധിച്ചുള്ള  നാശനഷ്ടങ്ങൾ  ചെന്നൈയിലും  ആന്ധ്രയിലെ  ചില  പ്രദേശങ്ങളിലും  തുടരുന്നതോടൊപ്പം  ദക്ഷിണേന്ത്യയിലെ  മറ്റു  നഗരങ്ങളിലും  കനത്ത  മഴ  അനുഭവപ്പെടുന്നുണ്ട്.

നഗരത്തിൽ  ഇന്നലെ  വൈകുന്നേരം  മുതൽ  കനത്ത  മഴ  അനുഭവപ്പെടുന്നുണ്ട്, ഈ  മഴ  നാളെ  (14.12.2016)  വരെ  തുടരുമെന്നാണ്  പ്രതീക്ഷിക്കുന്നത്.40-45  കിലോമീറ്റർ  വേഗതയിൽ  കാറ്റ്  വീശാനുള്ള  സാദ്ധ്യതയുമുണ്ട്.അതുകൊണ്ടു  തന്നെ  മരങ്ങൾ  കടപുഴകി  വീഴാനുള്ള  സാദ്ധ്യത  കൂടുതലാണ്. സ്വയം  ഡ്രൈവ്  ചെയ്യുന്നവർ  ഇത്തരം റോഡുകൾ ഒഴിവാക്കുക. വാഹനങ്ങൾ  മരങ്ങൾക്ക്  താഴെ  പാർക്ക്  ചെയ്യാതിരിക്കുക.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

ബിബി എംപിയുടെ  പ്രത്യേക  ടീം  ജാഗരൂകരായി  നിലയുറപ്പിച്ചിട്ടുണ്ട്.ബിബിഎംപി  മേയർ  ഔദ്യേഗിക  ഫേസ്ബുക്  പേജ്  വഴി  അറിയിച്ചതാണ്  ഇക്കാര്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts