ബംഗളൂരു : സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി. സോളാർ പവർ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായിയിൽ പണം തട്ടിയ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള ആറ് പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനൽകണമെന്ന് ബംഗളുരു കോടതി ഉത്തരവിട്ടു. കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻചാണ്ടി. സോളാർ പവർ പ്രോജക്ട് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ഒരു കോടി മുപ്പത്തിയയ്യായിരം രൂപയാണ് രണ്ടായിരത്തി പതിനൊന്നിലും പന്ത്രണ്ടിലുമായി പ്രതികൾ ബംഗളുരു വ്യവസായിയായ എംകെ കുരുവിളയിൽ നിന്ന് വാങ്ങിയത്. അന്നത്തെ…
Read MoreYear: 2016
പിന്നിൽ നിന്ന് പൊരുതി ജയിച്ചു
ഗോവയിൽ വച്ചു നടന്ന എവേ മൽസരത്തിൽ കേരള ബ്ലാസ്‌റ്റേഴ്സിന് തകർപ്പൻ ജയം.ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് 2 – 1 സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. 24 മത്തെ മിനിട്ടിൽ ജൂലിയോ സീസറിലൂടെ ഗോവ മുന്നിലെത്തി. 46 മത്തെ മിനുട്ടിൽ റാഫി ഗോൾ മടക്കി സമനിലയാക്കി. 84മത്തെ മിനുട്ടിൽ ബെൽഫോർട്ട് വിജയ ഗോൾ നേടി.
Read Moreവരൾച്ച: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് ;ബെംഗളൂരുവിനെ ബാധിക്കില്ല എന്ന് മന്ത്രി.
ബെംഗളൂരു : കടുത്ത വരൾച്ച വൈദ്യുതി ഉത്പാദനത്തെ ബാധിച്ചതായി മന്ത്രി ഡി.കെ ശിവകുമാർ, എന്നാൽ പ്രതിസന്ധി ബെംഗളൂരുവിനെ ബാധിക്കില്ല.ചില സാങ്കേതിക തകരാർ മൂലം കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ലഭിക്കുന്നില്ല, അതു കൊണ്ടു തന്നെ 700 മെഗാവാട്ട് വീതം പുറമെ നിന്ന് വാങ്ങിക്കൊണ്ടിരിക്കുകയാണ് ,എന്നിട്ടും 1000 മെഗാവാട്ടിന്റെ കുറവ് ഉണ്ട്. വൈദ്യുതിയുടെ ഉപഭോഗം കുറച്ച് കൊണ്ടുവരാനുള്ള കുറഞ്ഞ നിരക്കിൽ എൽ ഇ ഡി ബൾബ് നൽകുന്ന പദ്ധതി കാര്യക്ഷമമാക്കാനും അലോചനയുണ്ട്, “ഹൊസബെളകു ” പദ്ധതിയിലൂടെ 70 രൂപക്ക് വിറ്റിരുന്ന എൽ ഇ ഡി ബൾബ്…
Read Moreഅതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍; പാക് വെടിവെയ്‌പ്പില്‍ രണ്ടു മരണം.
ശ്രീനഗര്‍ : ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സന്ഘര്‍ഷസ്ഥിതി രൂക്ഷമായി തുടരുന്നു,പാക് സേനയുടെ വെടിവെയ്പ്പില്‍ ഒരു ബി എസ് എഫ് ജവാനും എട്ടുവയസ്സുകാരനും മരിച്ചു.ഏഴുപേര്‍ക്ക് പരിക്കേറ്റു. അടുത്തകാലത്തെ അതിര്‍ത്തിയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് ഇന്ന് ജമ്മു മേഖല സാക്ഷ്യം വഹിച്ചത്. 25 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേര്‍ക്ക് പാകിസ്ഥാന്‍ സേന ആക്രമണം നടത്തുകയായിരുന്നു. ജമ്മുവിലെ ആര്‍ എസ് പുര, കനക്ചക്, സുചേത്ഗഡ്, പര്‍ഗ്വല്‍, ആര്‍നിയ തുടങ്ങിയ മേഖലകളില്‍ കടുത്ത ഷെല്ലാക്രമണം പാകിസ്ഥാന്‍ ഇന്നലെ രാത്രി മുതല്‍ അഴിച്ചു വിടുകയായിരുന്നു. ബി എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാര്‍…
Read Moreഎതിര്‍ത്തും അനുകൂലിച്ചും തദ്ദേശവാസികള്‍;ഉരുക്ക് മേല്‍പ്പാതയുടെ നിര്‍മാണം ഒന്നാം തീയതി തന്നെ തുടങ്ങും;ആദ്യ ഘട്ടത്തിന് ഉള്ള 95 കോടി അനുവദിച്ചു.
ബെന്ഗലൂരു : പ്രധാന പ്രതിപക്ഷമായ ബി ജെ പി ,ജനത ദള്‍ എസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ടികളുടെയും മറ്റു ചില സന്നദ്ധ സംഘടനകളുടെയും എതിര്‍പ്പ് തുടരുമ്പോഴും സ്റ്റീല്‍ മേല്‍പ്പാലം നിര്‍മാണം തുടങ്ങാന്‍ കരാറുകാര്‍ക്ക് അനുമതി ലഭിച്ചു.കരാര്‍ ലഭിച്ച എല്‍ ആന്‍ഡ് ടി വരുന്ന ഒന്നാം തീയതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യഘട്ട ജോലികള്‍ക്കായി ബെന്ഗലൂരു വികസന അതോറിറ്റി (ബി ഡി എ) 95 കോടി അനുവദിച്ചു.ചാലൂക്യ സര്‍ക്കിള്‍ മുതല്‍ ഹെബ്ബാള്‍ വരെയുള്ള 6 വരി മേല്‍പ്പാലത്തിന്റെ നീളം 6.7 കിലോമീറ്റര്‍ ആണ്.എല്‍ ആന്‍ഡ് ടി…
Read Moreമജെസ്റ്റിക്കിനും യെശ്വന്തപുരക്കും ശേഷം മൂന്നാമത് റെയില്‍വേ ടെര്‍മിനല്‍ വരുന്നു ബയപ്പനഹള്ളിയില്‍.
ബെന്ഗലൂരു : ബയപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനലായി വികസിപ്പിക്കുന്നതിനവശ്യമായ ടെന്‍ടെര്‍ നടപടികള്‍ ഘട്ടത്തില്‍.ക്രാന്തി വീര സന്ഗോള്ളി രായന്ന സിറ്റി റെയില്‍വേ സ്റെഷനും (മജെസ്റ്റിക്) യെശ്വാന്ത് പുരക്കും ശേഷം നഗരത്തിലെ മൂന്നാമത്തെ ടെര്‍മിനല്‍ ആണ് ബയപ്പന ഹള്ളിയില്‍ വരുന്നത്.116 കോടിയുടെ വികസന പദ്ധതികളാണ് മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കുന്നത്. ബയപ്പനഹള്ളി മെട്രോ യോട് ചേര്‍ന്ന റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിലൂടെ ഭാവിയില്‍ ഇവിടെനിന്ന് പാസഞ്ചര്‍ ട്രയിനുകളും സബര്‍ബന്‍ ട്രയിനുകളും ആരംഭിക്കാന്‍ കഴിയും.മൂന്ന് പ്ലാട്ഫോമുകളും ഒരു പിറ്റ് ലൈനുമാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ഇവിടെ കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ മാറാത്തഹള്ളി,ഐ ടി പി…
Read Moreസമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി;ശിവപാല്‍ യാദവ് അടക്കം നാലു മന്ത്രിമാരെ പുറത്താക്കി
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അഖിലേഷ് യാദവ്, പാര്‍ട്ടി തലവനും പിതാവുമായ മുലായം സിങ്ങുമായുള്ള ഭിന്നതയെ തുടര്‍ന്ന് മുലായത്തിന്റെ അനുജന്‍ ശിവപാല്‍ യാദവ് അടക്കം നാല് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. നാരദ് റായ്, ഓം പ്രകാശ് സിംഗ്, ഷബാബ് ഫാത്തിമ എന്നിരാണ് ശിവ്പാല്‍ യാദവിനു പുറമേ പുറത്തായ മറ്റു മന്ത്രിമാര്‍. അഖിലേഷ് മുഖ്യമന്ത്രി ആയതിന് ശേഷമാണ് ശിവപാല്‍ യാദവുമായുള്ള ഭിന്നത രൂക്ഷമായത്. ശിവപാല്‍ യാദവ് അടക്കമുള്ളവര്‍ തനിക്കെതിരെ ഗൂഡാലോചന…
Read Moreദീപാവലി അവധിക്ക് നാട്ടില്‍ പോകാന്‍ രണ്ടു ദിവസങ്ങളിലായി 6 സ്പെഷ്യലുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍ ടി സി.
ബെന്ഗലൂരു : ദീപാവലിക്ക് നാട്ടില്‍ പോകുന്നവര്‍ക്കായി നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേ 6 അധിക സര്‍വീസുകള്‍ കൂടി കേരള ആര്‍ ടി സി പ്രഖ്യാപിച്ചു.നഗരത്തില്‍ നിന്ന് മൈസൂരു വഴി കോട്ടയം ,ഏറണാകുളം ,കോഴിക്കോട് ,പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്ക് 27,28 തീയതികളില്‍ ആണ് സ്പെഷ്യല്‍ ബസുകള്‍ സര്‍വീസ് നടത്തുക.വിവിധ കൌണ്ടര്‍ കളിലൂടെയും ഔദ്യോഗിക വെബ്സൈറ്റ് ലൂടെയും ടിക്കറ്റ് കള്‍ ലഭ്യമാണ്.ബൂകിംഗ് ഇന്നലെ ആരംഭിച്ചു. ദീപവളിയോടു അനുബന്ധിച്ച് തലശ്ശേരി ,കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സ്പെഷ്യല്‍ സര്‍വിസുകള്‍ ഉണ്ടാകും എന്ന് ബെനഗലൂരു കെ എസ് ആര്‍ ടി സി ഇന്‍സ്പെക്ടര്‍ ഗോവിന്ദന്‍ അറിയിച്ചു.എന്നാല്‍ ഈ…
Read Moreകബഡി ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍
അഹമ്മദാബാദ്: കബഡി ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തി. ഫൈനലിൽ ഇറാന്റെ ശക്തമായ വെല്ലുവിളി(38-29) മറികടന്നാണ് ഇന്ത്യ കിരീടമണിഞ്ഞത്. ആദ്യ പകുതിയിൽ 13-18ന് പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. കബഡിയിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ലോക കിരീടമാണിത്. 12 പോയന്റുകള്‍ നേടിയ അജയ് താക്കൂര്‍ ആണ് ഇന്ത്യയുടെ വിജയശില്‍പി. രണ്ടാം പകുതിയില്‍ താക്കൂറിന്റെ മിന്നുന്ന പ്രകടനമാണ് കിരീടത്തിലേക്ക് ഇന്ത്യയെ അടുപ്പിച്ചത്. നിതിന്‍ തോമറിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നു. കാണികളുടെ അകമഴിഞ്ഞ…
Read Moreപുലിമുരുഗന്‍ 100 കോടി ക്ലബ്ബില്‍ !
മലയാള സിനിമയിലെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ് പുലിമുരുകന്‍. ഇനിഷ്യല്‍ കളക്ഷനില്‍ ഇതുവരെയുള്ള ഏല്ലാ റെക്കോഡും തകര്‍ത്താണ് തീയേറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനമാരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളിലും ചിത്രം 4 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. ആദ്യദിവസം 4.06 കോടി, രണ്ടാം ദിനം 4.03 കോടി, മൂന്നാം ദിനം 4.83 കോടി എന്നിങ്ങനെ. അതായത് മൂന്ന് ദിവസം കൊണ്ട് മാത്രം 12.91 കോടി രൂപ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷനിലൂടെ മാത്രം അതിവേഗം 10 കോടി പിന്നിടുന്ന മലയാളചിത്രം എന്ന റെക്കോര്‍ഡ്…
Read More