ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജന്ഗ് രാജിവച്ചു. ഇന്നാണ് രാഷ്ട്രപതിക്ക് നജീബ് ജങ് രാജി സമര്‍പ്പിച്ചത്. തന്നോട് സഹകരിച്ചതിന് പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.പെട്ടെന്നുള്ള രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. 2013 ജൂലൈ 9നാണ് ജങ് ഡല്‍ഹി ലഫ്. ഗവര്‍ണറായി നിയമിതനാകുന്നത്. ഡല്‍ഹിയുടെ ഇരുപതാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി അദ്ദേഹം നിയമിക്കപ്പെട്ടത്. ഒന്നര കൊല്ലം കൂടി കാലാവധി ഉള്ളപ്പോഴാണ് ജങിന്റെ രാജി. ആം ആദ്മി സര്‍ക്കാരുമായുളള ഏറ്റുമുട്ടലിനൊടുവിലാണ് രാജി.
Read MoreYear: 2016
നീല കോളര്‍ തൊഴിലുകള്‍ തദ്ദേശീയര്‍ക്കായി നിജപ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക.
ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിലെ നീലക്കോളർ തൊഴിലുകൾ നൂറു ശതമാനവും തദ്ദേശീയർക്കു മാത്രമായി സംവരണം ചെയ്യാനുള്ള നടപടികളുമായി കർണാടക സംസ്ഥാന സർക്കാർ മുന്നോട്ട്. ഇതിനാവശ്യമായ നിയമഭേദഗതികളുടെ കരട് തൊഴിൽ വകുപ്പ് പുറത്തിറക്കി. നിയമം പ്രാബല്യത്തിലാകുന്നതോടെ അധ്വാനം കൂടുതൽ ആവശ്യമുള്ള നീലക്കോളർ ജോലികൾക്ക് കന്നഡിഗർ മാത്രമായിരിക്കും അവകാശികൾ. ഇതോടൊപ്പം തന്നെ വികലാംഗർക്ക് അഞ്ചു ശതമാനം സംവരണവും ശിപാർശ ചെയ്തിട്ടുണ്ട്. അതേസമയം ഈ നിബന്ധനകളൊന്നും ഇൻഫോടെക്, ബയോടെക് മേഖലകളിലെ തൊഴികുൾക്ക് ബാധകമായിരിക്കില്ല. ഭേദഗതികൾ നിയമവകുപ്പ് അംഗീകരിച്ചാലുടൻ നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. സംസ്ഥാനം പുറത്തിറക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ തയാറാകാത്ത സ്ഥാപനങ്ങൾക്കെതിരേ…
Read Moreപ്രശസ്ത സിനിമാ പിന്നണി ഗായകരായ നജിം അർഷാദും അഞ്ജു ജോസഫും ചേര്‍ന്ന് പാടിയ ക്രിസ്തുമസ് ഗാനം “ക്രിസ്തുമസ് താരകം” യൂ ടൂബിൽ വൈറലാകുന്നു.
‘പൂക്കൾ പോലെ’ എന്ന് തുടങ്ങുന്ന ഗാനം അവതരണം കൊണ്ടും ചിത്രീകരണത്തിലെ വ്യതിരിക്തത കൊണ്ടും ശ്രദ്ധേയമാണ്. ജോയ്സ് സാമുവൽ എഴുതി സംഗീതം പകര്‍ന്ന ഈ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. ലളിതവും സുന്ദരവുമായ സംഗീതവും ദൈവ സ്നേഹത്തെ പ്രകീർത്തിക്കുന്ന വരികളും ചേർന്ന “ക്രിസ്തുമസ് താരകം” എന്ന ഈ ഗാനം ബ്ലൂ ഐസ് മീഡിയയുടെ ബാനറിൽ വരുൺ ജി റായ് ആണ് നിർമ്മിച്ചിരിക്കുന്നത് . യൂടൂബില്‍ ഹിറ്റ് ആയികൊണ്ടിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ നാൽപ്പതിനായിരത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്ന ഏവർക്കും…
Read Moreബോംബ് പൊട്ടിച്ച് രാഹുല്‍ ഗാന്ധി.
വഡോദര : ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി സഹാറ ബിര്‍ള കമ്പനികളില്‍ നിന്ന് നാല്പതു കോടി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഹെലികോപ്റ്റര്‍ ഇടപാടില്‍ കുടുംബം കുടുങ്ങുമെന്ന പേടിയാണ് രാഹുല്‍ ഗാന്ധിക്കെന്ന് ബിജെപി പ്രതികരിച്ചു. പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നല്കിയ പരാതിയിലെ വിവരങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. പ്രധാനമന്ത്രി വ്യക്തിപരമായ അഴിമതി നടത്തിയെന്നും തന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ് ഭൂകമ്പം ഉണ്ടാകുമെന്നും പാര്‍ലമെന്റില്‍ പറഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം സംസാരിക്കുന്നത്. ഗുജറാത്തിലെ മെഹസാനയില്‍ നടന്ന…
Read Moreഅടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്;10 ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരെ ഗ്യാസ് സബ്സിഡിയില്‍ നിന്നും ഒഴിവാക്കിയേക്കും.
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച് പാചകവാതക സബ്സിഡിയില്‍നിന്ന് സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെ ഒഴിവാക്കുന്നതിതിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരായ ഉപഭോക്താക്കളെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. 10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്സിഡി ഒഴിവാക്കിക്കൊണ്ട് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ തീരുമാനമെടുത്തിരുന്നു. ജനുവരി മുതല്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വരുമാനം വ്യക്തമാക്കിക്കൊണ്ട് ഉപഭോക്താവ് നല്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പുതിയ തീരുമാന പ്രകാരം, ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉയര്‍ന്ന വരുമാനമുള്ളവരെ സബ്സിഡിയില്‍നിന്ന്…
Read Moreഎല്ലാം ശരിയാക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ മാന്ത്രിക വടി എടുക്കാന്‍ മറന്നോ ? തന്റെ കയ്യില്‍ മാന്ത്രിക വടി ഇല്ലെന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം: കെ.എസ്.ആര്.ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാറിന്റെ കയ്യില്‍ മാന്ത്രിക വടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പ്രതിസന്ധി കണക്കിലെടുത്ത് മിനിമം ചാര്‍ജ്ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുടങ്ങിയ ശമ്പളവും പെന്‍ഷനും രണ്ട് ദിവസത്തിനകം നല്‍കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതോടെ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച് പണിമുടക്ക് മാറ്റിവച്ചു. കെ.എസ്.ആര്.ടി.സി.യിലെ പ്രതിസന്ധിയുടെ ആഴം കൂട്ടിയായിരുന്നു വിവിധ തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ശമ്പളവും ആനുകൂല്യവും രണ്ട് ദിവസത്തിനകം നല്‍കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതോടെ സമരത്തില്‍ നിന്ന് പിന്മാറാന് സംഘടനകള്‍ തീരുമാനിച്ചു.…
Read Moreചക്കിനു വച്ചത് കൊക്കിന് കൊള്ളുമോ ? അമിത് ഷാ അധ്യക്ഷനായ സഹകരണ ബാങ്കില്‍ മൂന്നു ദിവസം കൊണ്ട് 500 കോടി നിക്ഷേപം.
അഹമ്മദാബാദ് : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500 കോടി രൂപ. ബാങ്കില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ് ഇപ്പോള്‍. നോട്ട് നിരോധനത്തിന് ശേഷം ബാങ്കില്‍ വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. 190 ശാഖകളുള്ള ബാങ്കിന്റെ അഹ്മദാബാദ് റോഡിലുള്ള കേന്ദ്ര ശാഖയിലാണ് വന്‍ തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇവിടെ മാത്രം 500…
Read Moreബി.എം.എഫ് ബെംഗളുരു നഗരത്തിൽ പുതപ്പു വിതരണം നടത്തി
ബെംഗളുരു : സമൂഹ നന്മ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനയായ ബി.എം.എഫ് ചാരിറ്റബിൾ ട്രസ്റ്റ് നഗരത്തിലെ പാതയോരങ്ങളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് പുതപ്പുകൾ വിതരണം ചെയ്തു. ഡിസംബർ 17 ശനിയാഴ്ച രാത്രി 10.30 ന് ട്രാഫിക് സർക്കിൾ ഇൻസ്പെക്ടർ പ്രകാശ് റെഡ്ഡി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് മജസ്റ്റിക്, കെ.ആർ മാർക്കറ്റ് പരിസരങ്ങളിലായി അംഗങ്ങൾ അർഹരായവരെ കണ്ടെത്തി പുതപ്പുകൾ വിതരണം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമായി 25 ഓളം അംഗങ്ങൾ പങ്കെടുത്തിരുന്നു. ഏറെ പ്രതികരണം ലഭിച്ച ഈ പരുപാടി വരും കാലങ്ങളിലും ആവർത്തിക്കുമെന്ന് സംഘാടകർ…
Read Moreകേരള ആര് ടി സിയുടെ 7 ക്രിസ്തുമസ് സ്പെഷ്യലുകളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു.
ബെന്ഗളൂരു : കേരള ആര് ടി സി ബെന്ഗലൂരുവില്‍ നിന്നുള്ള ഏഴു ക്രിസ്തുമസ് സ്പെഷ്യല്‍ ബസുകളിലെ ടിക്കറ്റ് വില്പന ആരംഭിച്ചു.ഈ മാസം 22 മുതല്‍ 28 വരെ കോട്ടയം,എറണാകുളം,തൃശൂര്‍,കോഴിക്കോട്,പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്പെഷ്യല്‍ ബസുകളിലെ ടിക്കറ്റ് വില്പനയാണ് ആരംഭിച്ചത്.കേരള ആര് ടീ സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ബെന്ഗലൂരുവില്‍ ഉള്ള കൌണ്ടരുകളിലൂടെയും നേരിട്ട് ടിക്കറ്റ് റിസേര്‍വ് ചെയ്യാം. മടിവാളയിലെ യും മതിക്കെരെ യിലെയും സ്വകാര്യ ഫ്രാഞ്ചിസികളിലൂടെയും ടിക്കെറ്റുകള്‍ ബുക്ക് ചെയ്യാം.പയ്യന്നൂരിലേക്ക് സൂപ്പര്‍ ഫാസ്റ്റും ബാക്കി സ്ഥലങ്ങളിലേക്ക് സൂപ്പര്‍ ഡീലക്സസും ആണ് സര്‍വിസ് നടത്തുക.കണ്ണൂര്‍ ,തലശ്ശേരി യിലേക്ക് ഉള്ള…
Read Moreകെ എസ് ആര് ടി സിയുടെ മിനിമം ചാര്‍ജ് “ശരിയാക്കി”.ആറു രൂപയില്‍ നിന്നും ഏഴു രൂപയാക്കി ആണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിനിമം നിരക്ക് കൂട്ടി. ആറ് രൂപയില്‍ നിന്നും ഏഴ് രൂപയാക്കിയാണ്കൂട്ടിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുറച്ച മിനിമം ചാർജാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. ഇതിലൂടെ പ്രതിമാസം ആറേകാല്‍ കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഡീസൽ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിരുന്നത്. എൽഡിഎഫ് സർക്കാർ ഭരണത്തിലെത്തിയതോടെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. ഇപ്പോൾ ഡീസൽ വില…
Read More