ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ ആക്കി മാറ്റുന്ന മൂന്നാമത്തെ ബാറ്റ്സ്മാനും ആദ്യ ഇന്ത്യക്കാരനുമായി കരുണ്‍ നായര്‍ എന്ന ബെന്ഗളൂരു മലയാളി;ഇന്ത്യ കൂറ്റന്‍ സ്കോറില്‍.

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പുതിയ ചരിത്രമെഴുതി കരുണ്‍ നായരും ഇന്ത്യയും. തന്റെ മൂന്നാം ടെസ്റ്റ് കളിക്കുന്ന കരുണ്‍ തന്റെ കന്നി സെഞ്ചുറി തന്നെ ട്രിപ്പിള്‍ ആക്കി മാറ്റിയപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യ തങ്ങളുടെ ഉയര്‍ന്ന ടീം സ്കോറും കുറിച്ചു. കരുണിന്റെ ട്രിപ്പിളിന്റെ മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 381 പന്തില്‍ 303 റണ്‍സുമായി കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യ സെഞ്ചുറി തന്നെ ട്രിപ്പിള്‍ ആക്കി മാറ്റുന്ന മൂന്നാമത്തെ ബാറ്റ്സ്മാനും…

Read More

ക്രിസ്മസ് സ്പെഷ്യല്‍ ട്രെയിന്‍ നാളെ ഉച്ചക്ക് യശ്വന്ത്പൂരില്‍ നിന്ന്;ടിക്കെറ്റുകള്‍ ലഭ്യം.ഉടന്‍ തന്നെ ബുക്ക്‌ ചെയ്തോളൂ.

ബെന്‍ഗളൂരു : ക്രിസ്തുമസ്-ശബരിമല തിരക്ക് കണക്കിലെടുത്ത് അനുവദിച്ച ഹുബ്ബള്ളി-യെശ്വന്തപുരം-കൊച്ചുവേളി എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ വില്പന തുടങ്ങി.ആദ്യ ട്രെയിന്‍ നാളെ രാവിലെ 06:45 നു ഹുബ്ബള്ളി യില്‍ നിന്ന് യാത്ര ആരംഭിക്കും ഉച്ചക്ക് 15 :00 നു (മൂന്നുമണി )ക്ക് യശ്വന്ത് പൂരില്‍ എത്തും 15:20 യാത്ര തുടരുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 06:30 കൊച്ചുവേളിയില്‍ എത്തും.തിരിച്ചു ഉള്ള യാത്രയുടെ ടിക്കറ്റ്‌ റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല. വായിക്കുക :#NoTrainsBloreKerala ഹാഷ് ടാഗ് വൈറല്‍ ആകുന്നു,ബെന്ഗളൂരു മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.നിങ്ങള്‍ക്കും അണി ചേരാം . ഹുബ്ബള്ളി യില്‍ നിന്നും…

Read More

കിരീടം കൊല്‍ക്കത്തയ്ക്ക്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അത്‌ല‌റ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് കിരീടം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും സമനില(1-1) പാലിച്ചതിനെത്തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ കേരളത്തിനായി അന്റോണിയോ ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, മുഹമ്ദ് റഫീഖ് എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ എന്‍ഡോയെയുടെയും ഹെംഗ്ബര്‍ട്ടിന്റെയും കിക്കുകള്‍ പാഴായി. കൊല്‍ക്കത്തയ്ക്കായി ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂം പെനല്‍റ്റി നഷ്ടമാക്കിയെങ്കിലും സമീഗ് ദൗത്തി, ബോര്‍ജ ഫെര്‍ണാണ്ടസ്, ജാവിയര്‍ ലാറ, ജുവല്‍ രാജ എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ അവസാന കിക്കെടുത്ത ഹെംഗബര്‍ട്ടിന് പിഴച്ചപ്പോള്‍ ജുവല്‍ രാജ…

Read More

ഇംഗ്ലീഷിൽ സംസാരിച്ചതിന് യുവാവിനെ കന്നഡ രക്ഷണെ വേദിഗെ പ്രവർത്തകർ ആക്രമിച്ചു.

ബെംഗളൂരു : കഴിഞ്ഞ ശനിയാഴ്ച രാത്രി സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ വച്ച് നടന്ന സംഘർഷത്തിൽ ഡാനിയേൽ (36) എന്ന ടെക്കിക്ക് പരിക്കേറ്റു. വിഷയം  ബാഗ്ലൂർ മിറർ  റിപ്പോർട്ട്  ചെയ്യുന്നതിങ്ങനെ. മെട്രോ  സ്‌റ്റേഷനിൽ  നടക്കുന്ന  ഫുഡ്  ഫെസ്റ്റിവൽ  ആണ്  രംഗം, ഇംഗ്ലീഷ്  പാട്ടുകളും  ഇംഗ്ലീഷ്  ബോർഡുകളും  അവിടെ  വച്ചിട്ടുണ്ട്. ഇംഗ്ലീഷ്  പാട്ടുകൾ  നിർത്തണമെന്നും  ബോർഡുകൾ  നീക്കം  ചെയ്യണമെന്നും  ഒരു വിഭാഗം  കെ  ആർ  വി  പ്രവർത്തകർ  ആവശ്യപ്പെട്ടു. മാത്രമല്ല  പരിപാടിയുടെ  സംഘാടകരും  ഇംഗ്ലീഷിലായിരുന്നു  സംസാരിച്ചിരുന്നത്. അവിടെ  കൂട്ടുകാരുമൊത്ത്  ഭക്ഷണം  കഴിച്ചിരുന്ന  ഡാനിയേൽ  ഈ…

Read More

കോണ്‍ഗ്രസ്‌ ന് ഇരട്ട “ഭൂമി” കുലുക്കം;നാഷണല്‍ ഹെറാൽഡ് ഭൂമി കൈമാറ്റം സി ബി ഐക്ക് വിട്ടു;കൂടാതെ ബിക്കാനീര്‍ ഭൂമി കൈമാറ്റത്തില്‍ റോബര്ട്ട് വധെരയുടെ കമ്പനിയുടെ അപേക്ഷ ഹൈക്കോടതി തള്ളി.

ന്യൂഡല്‍ഹി: നാഷണൽ ഹെറാൽഡ് ദിനപത്രത്തിന് 2005ൽ  ഭൂമി കൈമാറിയ കേസിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇതിനിടെ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ശിക്ഷിക്കപ്പെട്ട ഫിൻമെക്കാനിക്ക മേധാവി ഗസിപോ ഒർസിയുടെ ശിക്ഷ ഇറ്റലിയിലെ സുപ്രീം കോടതി മരവിപ്പിച്ചു. ഹരിയാനയിലെ പഞ്ച്കുലയിൽ 2005ൽ ഹരിയാന നഗരവികസന അതോറിറ്റി നാഷണൽ ഹെറാൽഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് ഭൂമി കൈമാറിയതിനെക്കുറിച്ച നേരത്തെ വിജിലൻസ് അന്വേഷിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പടെയുള്ളവർ ക്രമക്കേട് നടത്തി…

Read More

കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന രണ്ട്​ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്​ഥരെ കൂടി സി.ബി​.ഐ അറസ്​റ്റ്​ ചെയ്​തു.

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന രണ്ട്​ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്​ഥരെ സി.ബി​.ഐ അറസ്​റ്റ്​ ചെയ്​തു. കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​. 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടു നിന്നെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്ക് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായ സിബിഐ സംശയിക്കുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.ഐ ഉദ്യോഗസ്​ഥനെ സി.ബി.​ഐ അറസ്​റ്റ്​ ചെയ്​തിരുന്നു.

Read More

ദക്ഷിണേന്ത്യയിലെ ആദ്യത്തെ എയര്‍ ആംബുലന്‍സ് ബെന്ഗലൂരുവില്‍ ഉത്ഘാടനം ചെയ്തു ;സമീപ സംസ്ഥാനങ്ങളിലും സേവനം ലഭിക്കും;ബന്ധപ്പെടേണ്ട നമ്പര്‍ 155350.

ബെന്ഗളൂരു : അടിയന്തിരമെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആയുള്ള ആദ്യ എയര്‍ ആംബുലന്‍സ് സര്‍വീസ് ബെന്ഗലൂരുവില്‍ ആരംഭിച്ചു.നിലവില്‍ ബെന്ഗളൂരു,ചെന്നൈ,ഹൈദരാബാദ് എന്നി നഗരങ്ങളിലെ ആവശ്യങ്ങള്‍ക്ക് ആയിരിക്കും എയര്‍ ആംബുലന്‍സ് ഉപയോഗിക്കുക.അധികം താമസിയാതെ കേരളത്തിനും സേവനം ലഭിക്കും. എച് എ എല്‍ ഏവിയേഷന്ല്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എയര്‍ ആംബുലന്‍സ് ഉത്ഘാടനം ചെയ്തു.ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ രോഗിക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് എയര്‍ ആംബുലന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അടിയന്തിര ശാസ്ത്രക്രിയകള്‍ക്കും വിദഗ്ധ ചികിത്സക്കും രോഗികളെ ഒരിടത്ത് നിന്നും മറ്റു നഗരങ്ങളിലെ ആശുപത്രിയിലേക്ക്…

Read More

കൂടുതല്‍ ബസുകളില്‍ ബയോ ടോയിലേറ്റ് സംവിധാനവുമായി കര്‍ണാടക ആര്‍ ടിസി.

ബെന്‍ഗളുരു :ദീർഘദൂര ബസുകളിൽ ബയോ ടോയ്‍ലറ്റ് സ്ഥാപിക്കാൻ കർണാടക ആർടിസിയുടെ പദ്ധതി. ദീർഘദൂര റൂട്ടുകളിൽ ഓടുന്ന കർണാടക ആര്‍.ടി.സിയുടെ അഞ്ച്  പ്രീമിയം ബസുകളിൽ നിലവിൽ ടോയിലറ്റ് സംവിധാനമുണ്ട്. പഴയ രീതിയിലുള്ള ഈ ടോയിലറ്റുകൾ ബയോ ടോയിലറ്റാക്കി മാറ്റാനും കൂടുതൽ ബസുകളില്‍  ബയോടോയിലറ്റുകൾ സ്ഥാപിക്കാനുമാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി. കൂടുതൽ ദൂരം നിർത്താതെ പോകുന്ന നിരവധി ബസുകളില്‍ ബയോ ടോയിലറ്റ് സ്ഥാപിക്കുന്നത് പ്രായമാവർക്കും പ്രമേഹ രോഗമുള്ളവ‍ർക്കും വലിയ അനുഗ്രഹമാകുമെന്ന് എം.ഡി രാജേന്ദര്‍ കടാരിയ അഭിപ്രായപ്പെട്ടു. കേരളത്തിലേക്ക് ഉൾപ്പെടെ ഇത്തരത്തിലുള്ള ബസുകൾ സമീപഭാവിയിൽ ഓടിത്തുടങ്ങുമെന്ന് കർണാടക ആര്‍.ടി.സി മാനേജിങ് ഡയറക്ടർ…

Read More

കള്ളപ്പണക്കാര്‍ക്ക് ഉള്ള ലാസ്റ്റ് ബസ്‌;ഗരിബ് കല്യാണ്‍ യോജന ഇന്ന് തുടങ്ങും.

ന്യൂഡല്‍ഹി : കള്ളപ്പണം വെളിപ്പെടുത്താൻ സർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ഇന്ന് തുടങ്ങും. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി  നൽകിയാൽ നിയമനടപടികളിൽ നിന്ന് ഒഴിവാകാം. മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.ബാങ്കുകൾവഴിയും ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം നിക്ഷേപിക്കാം. പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാവ് വര്‍ഷത്തേക്ക് ഗരീബ് കല്യാൺ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവർക്കായുള്ള അടിസ്ഥാന വികസന പദ്ധതികൾക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സർക്കാർ…

Read More

പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയും വര്‍ധിപ്പിച്ചു.കേരളത്തില്‍ 70 കടന്ന് പെട്രോള്‍.

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. വിലവര്‍ധിപ്പിച്ചതോടെ കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 70 രൂപ കവിയും. കഴിഞ്ഞ മാസം 30ന് വിലയില്‍ നേരിയ വര്‍ധവുണ്ടായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വിന്റെ വിലയിലുണ്ടായ വ്യതിയാനം മൂലമാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. എണ്ണ വിലയിടിവ് തടയാന്‍ പ്രതിദിനം 12 ലക്ഷം  ബാരലിന്റെ ഉത്പാദനം കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനം എടുത്തിരുന്നു.…

Read More
Click Here to Follow Us