ബെന്ഗളൂരു : ക്രിസ്തുമസ്-ശബരിമല തിരക്ക് കണക്കിലെടുത്ത് അനുവദിച്ച ഹുബ്ബള്ളി-യെശ്വന്തപുരം-കൊച്ചുവേളി എക്സ്പ്രസ്സ് ടിക്കറ്റ് വില്പന തുടങ്ങി.ആദ്യ ട്രെയിന്‍ നാളെ രാവിലെ 06:45 നു ഹുബ്ബള്ളി യില്‍ നിന്ന് യാത്ര ആരംഭിക്കും ഉച്ചക്ക് 15 :00 നു (മൂന്നുമണി )ക്ക് യശ്വന്ത് പൂരില്‍ എത്തും 15:20 യാത്ര തുടരുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 06:30 കൊച്ചുവേളിയില്‍ എത്തും.തിരിച്ചു ഉള്ള യാത്രയുടെ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടില്ല.
വായിക്കുക :#NoTrainsBloreKerala ഹാഷ് ടാഗ് വൈറല്‍ ആകുന്നു,ബെന്ഗളൂരു മലയാളികള്‍ പ്രതികരിച്ചു തുടങ്ങി.നിങ്ങള്‍ക്കും അണി ചേരാം .
ഹുബ്ബള്ളി യില്‍ നിന്നും കൊച്ചുവേളി വരെ 730 രൂപയാണ് സ്ലീപ്പേര്‍ ക്ലാസ്സ് ടിക്കറ്റ് നിരക്ക്,യേശ്വന്ത്പുരയില്‍ നിന്നും കൊച്ചുവേളി വരെ 565 രൂപയും മൂന്ന് ടയര്‍ എ സി യില്‍ യഥാക്രമം 1880,1500 രൂപയും സെക്കന്റ് എ സി യില്‍ യഥാക്രമം 2605,2095 രൂപയും. എന്നാല്‍ സ്വകാര്യബസ്സുകള്‍ ഏറണാകുളതെക്കും തിരുവനന്തപുരതെക്കും ഇപ്പോള്‍ തന്നെ 3000 രൂപയില്‍ കൂടുതല്‍ ആണ് ഈടാക്കുന്നത് .
ഡിസംബര്‍ 27,ജനുവരി 03, ജനുവരി 10 തുടങ്ങിയ ദിവസങ്ങളില്‍ ഇതേ ട്രെയിന്‍ സര്‍വീസ് നടത്തും.സാധാരണ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും റയില്‍വേ വിട്ടു നില്‍ക്കുകയാണ് പതിവ്.ഇനി പ്രഖ്യാപിച്ചാല്‍ തന്നെ അത് ആളുകള്‍ക്ക് ഉപകാരം ഇല്ലാത്ത ദിവസങ്ങളില്‍ ആയിരിക്കും ,സമയവും അങ്ങനെ തന്നെ.പിന്നെ പ്രഖ്യാപിക്കുന്നത് ഒരു ദിവസമോ രണ്ടു ദിവസമോ മുന്‍പ് ആയിരിക്കും കാരണം ഈ വിവരം കൂടുതല്‍ ആളുകള്‍ അറിഞ്ഞതിനു ശേഷം ആ സര്‍വിസ് ഉപയോഗപ്പെടുത്തിയാല്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഉണ്ടാകുന്ന നഷ്ട്ടത്തെക്കുറിച്ച് റെയില്‍വേ വളരെ യധികം ബോധവാന്മാരാണ് എന്ന് വേണം മനസ്സിലാക്കാന്‍.
ചിലപ്പോള്‍ ചാര്‍ട്ട് പ്രിപ്പെയര്‍ ചെയ്തത് കൊണ്ട് ടിക്കറ്റ് റിസേര്‍വ് ചെയ്യാന്‍ കഴിഞ്ഞില്ല എങ്കിലും നേരിട്ട് പോയാല്‍ ട്രെയിനില്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കൂടുതല്‍ ആണ്. സ്പെഷ്യല്‍ ട്രെയിന്‍ ആയതുകൊണ്ട് സമയ ക്ലിപ്തത ഒന്നും പ്രതീക്ഷിക്കുകയും വേണ്ട.എന്തുതന്നെയായാലും ഈ വാര്‍ത്ത കൂടുതല്‍ പേരില്‍ എത്തിച്ചു നാട്ടില്‍ പോകാന്‍ ഉള്ളവര്‍ക്ക് ഒരു ഉപകരമാകാന്‍ പരിശ്രമിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.