അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്;10 ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരെ ഗ്യാസ് സബ്സിഡിയില്‍ നിന്നും ഒഴിവാക്കിയേക്കും.

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച് പാചകവാതക സബ്‌സിഡിയില്‍നിന്ന് സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെ ഒഴിവാക്കുന്നതിതിന് സര്‍ക്കാര്‍ ഒരുങ്ങുന്നു. വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ള നികുതി ദായകരായ ഉപഭോക്താക്കളെ സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.

10 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്‌സിഡി ഒഴിവാക്കിക്കൊണ്ട് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ തീരുമാനമെടുത്തിരുന്നു. ജനുവരി മുതല്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വരുമാനം വ്യക്തമാക്കിക്കൊണ്ട് ഉപഭോക്താവ് നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

പുതിയ തീരുമാന പ്രകാരം, ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ഉയര്‍ന്ന വരുമാനമുള്ളവരെ സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാചകവാതക കമ്പനികള്‍ക്ക് അനുവാദം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കളുടെ വരുമാനം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുക. അങ്ങനെയുള്ള ഉപഭോക്താക്കള്‍ മുഴുവന്‍ പണവും നല്‍കി സിലിണ്ടര്‍ വാങ്ങേണ്ടിവരും.

സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള പാചകവാതക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിലിണ്ടറുകള്‍ ലഭിക്കുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവരുന്നത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ സ്വമേധയാ സബ്‌സിഡിയില്‍നിന്ന് ഒഴിവാകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം 1.05 കോടി ഉപഭോക്താക്കള്‍ സബ്‌സിഡി വേണ്ടെന്നു വെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts