ശബരിമല സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നിലവിലുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം കാര്യമാക്കേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും ഒരു വിഭാഗത്തെ മാത്രമായി തടയാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നയമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടില്‍ തന്നെ നിലവിലെ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കണമെന്നും സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് നിലപാടുകള്‍ മാറ്റുന്നത് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഭണഘടനാ ബെഞ്ചിനു വിടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. കേസ് ഇനി…

Read More

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ വിജയാഘോഷം.

കൊച്ചി: കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ വിജയാഘോഷം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാമത്തെ വിജയമാണിത്. ആദ്യപാദ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ഗോവയെ കെട്ടുകെട്ടിച്ചിരുന്നു. പകരക്കാരനായിറങ്ങി മലയാളി താരം സി.കെ.വിനീതാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്. ഒമ്പതാം മിനിറ്റിൽ റാഫേൽ കൊയ്ലോയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. റിച്ചാർലിസണിന്‍റെ ലോംഗ്പാസ് റാഫേൽ കൊയ്ലോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ കേരളം നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 48–മത്തെ മിനിറ്റിൽ ഗോളിലേക്കുള്ള ഷോട്ട് കൈകൊണ്ട് തടഞ്ഞ ഗ്രിഗറി അർനോളിന് റെഡ് കാർഡും ഗോവയ്ക്കു ശിക്ഷയായി റഫറി പെനാൽറ്റിയും…

Read More

ഇനി 500,1000 രൂപയുടെ നോട്ടുകൾ വെറും കടലാസ് മാത്രം.

ന്യൂഡൽഹി: ഇനി  500,1000 നോട്ടുകൾക്ക്  വിലയില്ല. ഇന്ന് അർദ്ധരാത്രി മുതൽ  പ്രാബല്യത്തിൽ.ആശുപത്രികളിൽ  നവംബർ 11 വരെ ഈ നോട്ടുകൾ  നൽകാം, കയ്യിൽ ഉള്ളവർക്ക്  അടുത്ത  50 ദിവസത്തേക്ക് പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും നൽകി താഴെയുള്ള നോട്ടുകൾ വാങ്ങാം. അടുത്ത മൂന്നു ദിവസത്തേക്ക് എ ടി എം കൗണ്ടറുകളിൽ നിയന്ത്രണമുണ്ടാവും. വിമാന ടിക്കറ്റ്  ബുക്കിംഗ്, ബസ് ടിക്കറ്റ് ബുക്കിംഗ്, പെട്രോൾ പമ്പ് എന്നിവയിൽ  അടുത്ത രണ്ട് ദിവസം കൂടി  ഉപയോഗിക്കാം. ഇന്റർനെറ്റ്  ബാങ്കിംഗിൽ  ഒരു നിയന്ത്രണവുമില്ല. ഇനി പുതിയ 500 രൂപയും 2000 ത്തിന്റെ  നോട്ടും…

Read More

ആദ്യ ഹെലികോപ്ടര്‍ യാത്ര അവസാനിച്ചത്‌ ദുരന്തത്തില്‍.

ബംഗലൂരു: കന്നഡ സിനിമ ചിത്രീകരണത്തിനായി തടാകത്തിലേക്ക് ചാടി മുങ്ങിപ്പോയ കന്നട നടന്മാർ ഉദയും അനിലും ഇത് ആദ്യമായാണ് ഹെലികോപറ്ററിൽ കയറുന്നത്. മസ്തിഗുഡി എന്ന കന്നട സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണം കാണാനെത്തിയ മാധ്യമപ്രവർത്തകർകരോട് സംസാരിച്ചതിന് ശേഷമാണ് സിനിമയിലെ വില്ലന്മാരായ ഉദയും അനിലും നായകനായ ദുനിയ വിജയോടൊപ്പം ഹെലികോപ്റ്ററിൽ കയറിയത്. ആദ്യമായാണ് ഹെലികോപ്റ്ററിൽ കയറുന്നതെന്നും ഇത്ര ഉയരത്തിൽ നിന്ന് ചാടി ഒരു സംഘട്ടനം ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്നും പറഞ്ഞായിരുന്ന ഉദയ് ഷോട്ടിനായി പോയത്. എങ്ങനെയായാലും ഈ രംഗത്തിൽ അഭിനയിക്കും. എല്ലാം ദൈവത്തിന്റെ കയ്യിലാണ്. ആദ്യമായാണ് ഹെലികോപ്റ്റിൽ കയറുന്നതും…

Read More

ഏറ്റവും മോശം തെരഞ്ഞടുപ്പ് പ്രചരണം കണ്ട അമേരിക്ക പോളിംഗ് ബൂത്തില്‍ ;ട്രെമ്പോ ഹിലാരിയോ?

വാഷിംഗ്ടണ്‍: ലോകം ഉറ്റു നോക്കുന്ന അമേരിക്കയുടെ 45 മത്തെ  പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ഏഴോടെ വോട്ടിംഗ് അവസാനിക്കും. മണിക്കൂറുകൾക്കുള്ളിൽ ഫലമറിയാനായേക്കും. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാര്‍ഥി ഡോണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും തമ്മിലാണു മത്സരം. മൈക്ക് പെൻസും ടീം കെയ്നുമാണ് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികൾ. ലിബർട്ടേറിയൻ പാർട്ടിയുടെ ഗാരി ജോൺസണും ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റെയ്നും മറ്റ് 24 സ്‌ഥാനാർഥികളിൽ ശ്രദ്ധേയരാണ്. യുഎസിന്റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും വിവാദം നിറഞ്ഞതും കടുപ്പമേറിയതുമായ തെരഞ്ഞെടുപ്പാണ് ഇത്തവണ…

Read More

ഇനി രാഹുല്‍ മുന്നില്‍ നിന്ന് നയിക്കും;പ്രതീക്ഷയോടെ കോണ്‍ഗ്രസ്‌ നാലാം തലമുറയിലേക്ക്.

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തകസമിതിയോഗം. ഇക്കാര്യം സോണിയാഗാന്ധിയെ അറിയിക്കാനും പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ഗാന്ധി പ്രവര്‍ത്തകസമിതിയെ അറിയിച്ചു. നാല് മണിക്കൂര്‍ നീണ്ട് നിന്ന പ്രവര്‍ത്തകസമിതിയോഗത്തില്‍ ഏ കെ ആന്റണിയാണ് രാഹുല്‍ഗാന്ധി കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടത്. അസുഖത്തെത്തുടര്‍ന്ന് സോണിയഗാന്ധി വിട്ട് നിന്ന യോഗം രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു ചേര്‍ന്നത്. വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്തുന്നതിന് യുവത്വത്തിന്റ മുഖമായ രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന ആന്റണിയുടെ നിര്‍ദ്ദേശം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ഉള്‍പ്പടെ എല്ലാവരും പിന്തുണച്ചു. വെല്ലുവിളി നേരിടാന്‍ ഏത്…

Read More

മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; ഞെട്ടിത്തരിച്ച് സാൻഡൽവൂഡ്.

ബെംഗളൂരു :  സിനിമാ ചിത്രീകരണത്തിനിടയിൽ  ഇന്നലെ  കാണാതായ രാഘവ് ഉദയ് അനിൽ തുടങ്ങിയ നടൻ മാരുടെ മൃതുദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ബെംഗളൂരുവിലെ പ്രാന്ത പ്രദേശമായ തിപ്പ ഗൊണ്ടനഹളളി തടാകത്തിലായിരുന്നു  മസ്തിഗുഡി എന്ന ദുനിയാവിജയ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത്.ഹെലികോപ്റ്ററിൽ നിന്ന്  താഴെക്ക് ചാടിയ മൂന്നു പേരിൽ ഹീറോയായ ദുനിയാ വിജയിന് രക്ഷപ്പെടാൻ കഴിഞ്ഞു. കാണാതായ  രണ്ട്  നടൻമാർക്കും നീന്തൽ അറിയില്ല എന്നതും ദുരന്തത്തിന്  കാരണമായി,വെള്ളത്തിൽ നിന്ന്  രക്ഷിക്കാൻ നിർത്തിയിരുന്ന ബോട്ടിന്റെ  പ്രവർത്തനം നിലച്ചതാണ് ഇങ്ങനെ ഒരു  ദുരന്തത്തിൽ  കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.ഷർട്ടിടാതെ…

Read More

ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്:യെച്ചുരി,വൃന്ദ കാരാട്ട്‌;സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും രണ്ടു തട്ടില്‍.

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്‌പീക്കറും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്‌ണനെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാധാകൃഷ്‌ണന്‍ ഒരുകാരണവശാലും ഇരയുടെ പേര് പറയാന്‍ പാടില്ലെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. സംഭവിച്ചത് സംഭവിച്ചു. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സ്‌ത്രീ-പുരുഷ സമത്വമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കാഞ്ചേരി, കളമശേരി വിഷയങ്ങളില്‍ ആരോപണവിധേയര്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യെച്ചൂരി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. നേരത്തെ സിപിഐഎം പി ബി…

Read More

നമ്മ മെട്രോ ഔദ്യോഗിക ആപ് പുറത്തിറക്കി;ട്രെയിന്‍ സമയം,ഫീടെര്‍ സര്‍വീസുകള്,മെട്രോ കാര്‍ഡ്‌ റീ ചാര്‍ജ് എന്നിവ ഇനി ആപിലൂടെ ചെയ്യാം.‍

ബെന്ഗളൂരു : മെട്രോ യാത്രക്കാര്‍ക്കുള്ള മെട്രോ റയില്‍ കോര്‍പരേഷന്‍ ന്റെ ഔദ്യോഗിക മൊബൈല്‍ ആപ് മന്ത്രി കെ ജെ ജോര്‍ജ് പുറത്തിറക്കി”നമ്മ മെട്രോ” എന്നാണ് പേര്. നമ്മ മെട്രോ സര്‍വിസുകളും ബി എം ടി സി ഫീടര്‍ സര്‍വിസുകളും നോക്കി നഗരത്തില്‍ എവിടെയും യാത്ര ചെയ്യാം എന്നതാണ് ഈയ ആപിന്റെ പ്രധാനം ഗുണം,നമ്മ മെട്രോ റൂട്ട് മാപ്,സ്റ്റേഷനുകള്‍ ,ടിക്കറ്റ്‌ നിരക്ക്,ഓരോ സ്റ്റേഷനുകളില്‍ നിന്നും ഉള്ള ഫീടെര്‍ ബസുകളുടെ സമയക്രമം,നമ്മ മെട്രോയുമായി ബന്ധപ്പെട്ട മറ്റു സമഗ്രമായ വിവരങ്ങള്‍ അന്ട്രോയിട് ആപില്‍ ഉണ്ട്. പാര്‍ക്കിംഗ്,സൈക്കിള്‍ ന്റെ ലഭ്യത…

Read More

മലയാള സിനിമയില്‍ ചരിത്രം കുറിച്ച് പുലിമുരുകന്‍. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഇനി പുലിമുരുകന് സ്വന്തം.

മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ കഴിഞ്ഞ മാസം ഏഴിനാണ് റിലീസ് ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ചിത്രം റിലീസായി ഒരു മാസം തികയുന്ന ഇന്ന് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ഒരു ദിവസം പോലും പിന്നോട്ടുപോയിട്ടില്ല. ഒരു മാസത്തിനിടയില്‍ മലയാളത്തിലും ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ചിത്രത്തിന് ഇപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് പലയിടത്തും. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളിലും യു.കെയിലും യൂറോപ്പിലും ചിത്രം…

Read More
Click Here to Follow Us