കോലാര്‍ എം എല്‍ എ കള്ളപ്പണം വിതരണം ചെയ്തോ ? ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഒന്ന് ചിന്തിക്കുന്നത് നല്ലതല്ലേ?

ബെന്ഗളൂരു : രണ്ടു ദിവസം മുന്‍പാണ് പ്രധാനമന്ത്രി 500-1000 നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്നാ പ്രഖ്യാപനവുമായി മുന്നോട്ടു വന്നത് കള്ളനോട്ടുകള്‍ ,കള്ളപ്പണം എന്നിവയ്ക്ക് എതിരെയുള്ള വലിയ നീക്കമായി അത് വിലയിരുത്തപ്പെട്ടു …അടുത്ത ദിവസം സോഷ്യല്‍ മീഡിയ യില്‍ പ്രചരിക്കപ്പെട്ട ഒരു വാര്‍ത്തയാണ് “കോലാര്‍ എം എല്‍ എ തന്റെ കയ്യിലുള്ള പണം മൂന്ന് ലക്ഷം വീതം നാട്ടുകാര്‍ക്ക്‌ കടമായി വിതരണം ചെയ്തു “എന്നാ രീതിയില്‍.സത്യം എന്തെന്നറിയാതെ പലരും ആ വാര്‍ത്ത‍ കൂടുതല്‍ ആളുകളിലേക്ക്‌ പ്രചരിപ്പിച്ചു. എന്നാല്‍ പ്രചരിപ്പിക്ക പ്പെട്ട ചിത്രത്തില്‍ ഒരു മേശയുടെ മുകളില്‍ കുറെ…

Read More

രണ്ടു പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു;ഉദയും അനിലും ജീവിക്കുന്നു കന്നഡ സിനിമ പ്രേമികളുടെ മനസ്സില്‍.

ബംഗലൂരു: ബംഗളുരുവില്‍ സിനിമ ചിത്രീകരണത്തിനിടെ താടകത്തില്‍ മുങ്ങിപ്പോയ കന്നട താരം അനിലിന്റെ മൃതദ്ദേഹവും കണ്ടെടുത്തു. അപകടം നടന്ന് അറുപത് മണിക്കൂറിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് തടാകത്തില്‍ നിന്നും അനിലിന്റെ മൃതദ്ദേഹം ലഭിച്ചത്. ഇന്നലെ വൈകീട്ടോടെ അനിലിനോടൊപ്പം താടകത്തില്‍ മുങ്ങിപ്പോയ ഉദയുടെ മൃതദ്ദേഹം കണ്ടെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കന്നട സിനിമ മസ്തിഗുഡിയുടെ ചിത്രീകരണത്തിനായി ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടിയ ചിത്രത്തിലെ വില്ലന്മാരായ ഉദയും അനിലും മുങ്ങിപ്പോയത്. അശ്രദ്ധമായി മതിയായ സുരക്ഷ സംവിധാനങ്ങളില്ലാതെ ചിത്രീകരണം നടത്തിയതിന് മസ്തിഗുഡിയുടെ നിർമാതാക്കളിലൊരാളായ സുന്ദർ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ സംവിധായകൻ…

Read More

ഇന്ന് ടിപ്പു ജയന്തി ആഘോഷം;കരിദിനം ആചരിച്ച് ബിജെപി;കൊടവ സമുദായം ആഘോഷത്തിനെതിര്;കുടകിൽ നിരോധനാജ്ഞ.

ബെംഗളൂരു : ഇന്ന് സംസ്ഥാന സർക്കാറിന്റെ ഔദ്യോഗികടിപ്പു ജയന്തി ആഘോഷം.മുഖ്യപ്രതിപക്ഷ മായ  ബി ജെ പി യും  മറ്റു സംഘപരിവാർ സംഘടനകളും ഇതിനെ എതിർത്തു കൊണ്ട്  ഇന്ന്  കരിദിനം ആചരിക്കുന്നു. അതേ  സമയം  സംഘർഷ  സാദ്ധ്യത  മുന്നിൽ  കണ്ടു കൊണ്ട്  നിരവധി സുരക്ഷാ  ക്രമീകരണങ്ങളാണ് സംസ്ഥാസർക്കാർ നടത്തിയിട്ടുള്ളത്. കുടക് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരു, ചിത്ര ദുർഘ  തുടങ്ങിയ ജില്ലകളിൽ  പതിനായിരക്കണക്കിന് പോലീസ്  സേനയേയും  സൈന്യത്തേയും വിന്യസിച്ചു.2000 പേരെ  കരുതൽ  തടങ്കലിൽ വച്ചു, കേരള  കർണാടക  ബോർഡറിൽ  താൽക്കാലിക  ചെക്പോസ്റ്റുകൾ  സ്ഥാപിച്ച്  കർശന നിയന്ത്രണം…

Read More

ഉദയിന്റ മൃതദേഹം ലഭിച്ചു; അനിലിനായി തിരച്ചിൽ തുടരുന്നു.

ബെംഗളൂരു : ഷൂട്ടിങ്ങിനിടയിൽ തിപ്പഗൊണ്ടനഹളളി തടാകത്തിൽ താഴ്ന്നു പോയ രണ്ട് കന്നട നടൻമാരിൽ ഒരാളുടെ മൃതദേഹം  ഇന്നലെ വൈകുന്നേരം ലഭിച്ചു.മുഖത്ത്  മീനുകൾ കടിച്ച്  വികൃതമായ രൂപത്തിലായിരുന്നു മൃതുദേഹം.ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തുകയും ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.അദ്ദേഹത്തിന്റെ  സംസ്കാരം ഇന്ന് നടക്കും.അതോടൊപ്പം  ജീവൻ  നഷ്ടപ്പെട്ട  മറ്റൊരു നടനായ അനിലിനു വേണ്ടിയുള്ള തിരച്ചിൽ തുടരും. അതേ  സമയം  ഈ  വിഷയവുമായി  ബന്ധപ്പെട്ട്  കർണാടക  ഫിലിം ചേംബർ  എടുക്കുന്ന  ഏതൊരു  നടപടിയും  ശിരസാവഹിക്കാൻ  തയ്യാറാണ് എന്ന്  ” മസ്തിഗുഡി ” എന്ന ചിത്രത്തിലെ നായക നടൻ ആയ ദുനിയാ…

Read More

സില്‍ക്ക് ബോര്‍ഡ്‌ ട്രാഫിക് തീരും;കെ ആര്‍ പുരം-സില്‍ക്ക് ബോര്‍ഡ് മെട്രോ ലിങ്കിനു അനുമതി നല്‍കി എന്ന് മന്ത്രി;ഫയല്‍ ഇനി മുഖ്യമന്ത്രിയുടെ പരിഗണനക്ക്.

ബെന്ഗളൂരു : നഗരത്തില്‍ എല്ലായിടത്തും വലിയ ട്രാഫിക് ബ്ലോക്കുകള്‍ ആണ്,പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും.ഇതില്‍ പ്രധാന സ്ഥലം ആണ് ഔട്ടെര്‍ റിംഗ് റോഡിലെ സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ കെ ആര്‍ പുരം വരെ യുള്ള ദൂരം.ഈ വഴിയിലൂടെ ഒരു പ്രാവശ്യമെങ്കിലും യാത്ര ചെയ്തവര്‍ തങ്ങളുടെ തീരുമാനത്തെ പഴിക്കാതിരിക്കാന്‍ സാധ്യത ഇല്ല. ഔട്ടെര്‍ റിംഗ് റോഡില്‍ പല സ്ഥലങ്ങളിലും ഫ്ലൈ ഓവറുകള്‍ നിര്‍മിച്ചു വെങ്കിലും തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല,അപ്പോഴാണ്‌ കഴിഞ്ഞ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിയുടെ അറിയിപ്പ് വരുന്നത്,കെ ആര്‍ പുരം-സില്‍ക്ക് ബോര്‍ഡ്‌ മെട്രോ ഈ സര്‍ക്കാരിന്റെ…

Read More

സിനിമാ താരങ്ങൾ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും സംഘടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: കർണാടകയിൽ സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ സിനിമാ താരങ്ങൾ മരിച്ച സംഭവുമായി ബന്ധപ്പെട്ട് സിനിമയുടെ നിർമാതാവിനെയും സംവിധായകനെയും സംഘടനരംഗ സംവിധായകനെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിംഗ് നടത്തിയെന്നാരോപിച്ചാണ് മൂവർക്കെതിരെയും കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് ബംഗളൂരുവിനു 35 കിലോമീറ്റർ പടിഞ്ഞാറ് മാഗഡി റോഡിലുള്ള തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ ഷൂട്ടിംഗിനിടെ അപകടമുണ്ടായത്. ദുനിയ വിജയ് നായകനായ മസ്തി ഗുഡി എന്ന ചിത്രത്തിന്റെ അതിസാഹസികമായ ക്ലൈമാക്സ് രംഗങ്ങളാണ് തടാകത്തിന് സമീപം ചിത്രീകരിച്ചിരുന്നത്. ചിത്രത്തിൽ പ്രതിനായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഉദയ്, അനിൽ എന്നിവർ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ…

Read More

അവസാനം ട്രംപ് നേടി ;

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഫലങ്ങള്‍ മാറിമറിയുന്നു. ഏറ്റവുമൊടുവിലെ ഫല സൂചന അനുസരിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക് നീങ്ങുകയാണ്. ഡൊണാള്‍ഡ് ട്രംപ് 245 ഇലക്‌ടറല്‍ വോട്ടുകള്‍ നേടി മുന്നിട്ടുനില്‍ക്കുമ്പോള്‍, ഹിലരിക്ക് 209 ഇലക്‌ടറല്‍ വോട്ടുകളാണ് കിട്ടിയിട്ടുള്ളത്. 270 ഇലക്‌ടറല്‍ വോട്ടുകള്‍ നേടുന്നയാളായിരിക്കും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുക. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്ലോറിഡ, ഒഹായോ, നോര്‍ത്ത് കരോലൈന എന്നിവിടങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെയാണ് ഹിലരി ക്യാംപിന് പ്രതീക്ഷകള്‍ നഷ്‌ടമായത്. ഒരിടയ്‌ക്ക് കാലിഫോര്‍ണിയയിലെ മിന്നുന്ന വിജയവുമായി ഹിലരി തിരിച്ചുവന്നെങ്കിലും ആ…

Read More

2000 ന്റെ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടോ ?എവിടെ എടുത്തു വച്ചാലും ട്രാക്ക് ചെയ്യാന്‍ കഴിയുമോ? വിഡ്ഢിത്തങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധക്ക്.

1000,500 നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട്  ഇന്നലെ രാത്രി പ്രധാനമന്ത്രി പ്രധാനമന്ത്രി രാഷ്ട്രത്തോടു സംസാരിച്ചത് മുതല്‍ തുടങ്ങിയതാണ്‌  പുതിയ 2000 രൂപയെ കുറിച്ചുള്ള വാര്‍ത്തകള്‍,അതില്‍ തന്നെ സോഷ്യല്‍ മീഡിയ പറയുന്നു പുതിയ നോട്ടില്‍ എന്‍ ജി സി (നാനോ ജി പി എസ് ചിപ്പ്) ഉണ്ടെന്നു നമ്മളില്‍ പലരും അത് സത്യമാണ് എന്ന് വിശ്വസിച്ച് കൂടുതല്‍ പേര്‍ക് ഷെയര്‍ ചെയ്തു. ഇതിലെ സത്യവും അസത്യവും നമുക്കൊന്ന് വിശകലനം ചെയ്യാം: ആദ്യം തന്നെ പറയട്ടെ പുതിയ 2000 രൂപ ഇറക്കുന്നതിനെ കുറിച്ച് റിസേര്‍വ് ബാങ്ക് പുറത്തിറക്കിയ രേഖകളില്‍ എവിടെയും…

Read More

ഉദയിനെയും അനിലിനെയും കണ്ടെത്താനായില്ല;ഇന്നു ഖലാസിമാർ തിരച്ചിലിൽ പങ്കെടുക്കും; നാവിക സേനയുടെ സഹായം തേടിയേക്കും.

ബെംഗളൂരു : 7 തീയതി ബെംഗളൂരുവിന്റെ  പ്രാന്തപ്രദേശത്ത് ഷൂട്ടിംഗിനിടെ ഉണ്ടായ  അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട നടൻമാരായ ഉദയിനും അനിലിനും വേണ്ടിയുള്ള തിരച്ചിലുകൾ തുടരുന്നു. ഇതു വരെ മൃതുദേഹം കണ്ടെത്താൻ  കഴിഞ്ഞിട്ടില്ല. പോലീസ്  അഗ്നിശമന  സേന  ദുരന്തനിവാരണ  സേന  എന്നിവയുടെ  നേതൃത്വത്തിൽ  ഇന്നലെ   രാത്രി  ഒൻപതു  മണി വരെ  തിരച്ചിൽ  തുടർന്നു. ഇന്നു രാവിലെ പുനരാരംഭിക്കും.മംഗലാപുരത്തു നിന്നെത്തിയ  ഖലാസികളും  ഇന്ന് തിരച്ചിലിൽ  പങ്കു ചേരും, കർവാറിൽ  നിന്നുള്ള  നാവിക  സേനയുടെ  സഹായവും  തേടിയിട്ടുണ്ട്. അതേ സമയം  സുരക്ഷ  നൽകാതെ  ചിത്രീകരണം  നടത്തിയതിന്  സിനിമാ  നിർമ്മാതാക്കൾക്ക്…

Read More

കേന്ദ്രം മുട്ടുമടക്കി; എന്‍ ഡി ടി വിലക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിച്ചു.

ഡല്‍ഹി : എൻ ഡി ടിവി ഇന്ത്യ ചാനലിന് ഒരുദിവത്തേക്ക് വിലക്ക്ഏർപ്പെടുത്തിയ ഉത്തരവ്  കേന്ദ്രസർക്കാർ  മരവിപ്പിച്ചു. ഉത്തരവിന്റെ  ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എൻ ഡി ടിവി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാരിന്റെ പിൻമാറ്റം. എൻ ഡി ടിവി പ്രൊമോട്ടർ പ്രണോയ് റോയും  കേന്ദ്ര വാർത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡുമന്ത്രി വെങ്കയ്യ നായിഡുവും  കൂടികാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നിരോധനം മരവിപ്പിച്ചു കെണ്ടുള്ള ഉത്തരിവിറങ്ങിയത്. സുപ്രീംകോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും കേന്ദ്ര തീരുമാനത്തിന് പിന്നിലുണ്ട്. പത്താൻകോട്ട്…

Read More
Click Here to Follow Us