നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറ്റിയെടുത്തു.

ന്യൂഡല്‍ഹി : നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറിവാങ്ങിയെന്ന് റിസര്‍വ്വ് ബാങ്ക്. എട്ട് ലക്ഷത്തി 11,033 കോടിയുടെ പഴയ കറന്‍സി പൊതുജനം ബാങ്കുകളില്‍ നിക്ഷേപിച്ചു. നവംബര്‍ 10 മുതല്‍ ഇരുപത്തി ഏഴാം തീയതി വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ വഴി രണ്ട് ലക്ഷത്തി,16,617 കോടിരൂപ പിന്‍വലിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.

Read More

ജയില്‍ചാടിയ ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി;ഡല്‍ഹി പോലീസ് ആണ് ഡല്‍ഹിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി : ജയില്‍ചാടിയ ഖാലിസ്‌ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്‍റുവിനെ പിടികൂടി. ദില്ലി പോലീസ് ആണ് ദില്ലിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മിന്‍റു ഉള്‍പ്പടെ ആറു തടവുപുള്ളികളെയാണ് പഞ്ചാബിലെ നാഭ ജയിൽ ആക്രമിച്ച് ഭീകരര്‍ രക്ഷപ്പെടുത്തിയതത്. സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. ആറു കൊടുംകുറ്റവാളികൾ രക്ഷപ്പെട്ടതോടെ പഞ്ചാബ്, ഹരിയാന, കാഷ്മീർ സംസ്‌ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്കിയിരിക്കുകയാണ്. നേരത്തെ ജയില്‍ ആക്രമണം ആസൂത്രണം ചെയ്ത ഒരാളെ…

Read More

എടിഎമ്മിലേക്കുള്ള പണവുമായി മുങ്ങിയ ഡ്രൈവറുടെ ഭാര്യ പിടിയിൽ;79.8 ലക്ഷം രൂപ കണ്ടെടുത്തു.

ബെംഗളൂരു: എ.ടി.എമ്മിലേക്ക് കൊണ്ടു പോകുകയായിരുന്ന 1.37 കോടി രൂപയുമായി കടന്ന വാന്‍ഡ്രൈവറുടെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 79.8 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ വാന്‍ ഡ്രൈവര്‍ ഡൊമനിക് ശെല്‍വരാജ് അടുത്ത് തന്നെ പോലീസ് വലയിലാകുമെന്നാണ് സൂചന. പണവുമായി കടന്ന വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. വസന്ത് നഗറില്‍ ഉപേക്ഷിക്കപ്പെട്ട വാനില്‍ നിന്ന്‌ 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്റെ തോക്കും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പാരപേട്ട് കെ.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ എ.ടി.എമ്മിലേക്ക് പണവുമായി പോകുമ്പോഴാണ്…

Read More

ബന്ദ് നഗരജീവിതത്തെ ഇതു വരെ ബാധിച്ചിട്ടില്ല.

ബെംഗളൂരു : പതിനാലു പ്രതിപക്ഷകക്ഷികൾ ചേർന്നു നടത്തുന്ന ഭാരതബന്ദ് ബെംഗളുരു നഗരത്തെ ഇതുവരെ ബാധിച്ചിട്ടില്ല. ബിഎംടിസിയും  കെഎസ്ആർ ടി യും മെട്രോയും സർവ്വീസ് നടത്തുന്നുണ്ട്.ഓട്ടോ ടാക്സിസർവീസുകൾ സാധാരണ നിലയിലാണ്.കൃഷ്ണരാജേന്ദ്രമാർക്കറ്റ് യെശ്വന്ത്പുര മാർക്കെറ്റ്  മഡിവാള മാർക്കെറ്റ് എന്നിവിടങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മജെസ്റ്റിക് -യശ്വന്തപുര റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ രീതിയിലുള്ള തിരക്ക് അനുഭവപ്പെന്നുണ്ട്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സ്ഥിതി വ്യത്യസ്ഥമല്ല. ഇതുവരെ അക്രമ സംഭവങ്ങൾ ഒന്നും  റിപ്പോർട്ട്  ചെയ്തിട്ടില്ല. മറ്റ് പ്രധാന നഗരങ്ങളായ  മൈസൂർ, ഹുബ്ബളളി, കലബുറഗി, മഡിക്കരെ,ഗദഗ്  എന്നീ  നഗരങ്ങളിലും  അനുകൂല  പ്രതികരണമല്ല  ബന്ദിന്…

Read More

നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു.

തിരുവനന്തപുരം: നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടലിനെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു. പെരിന്തൽ മണ്ണ  സ്ബകളക്ടർ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഏറ്റുമുട്ടലിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. ഇതിനിടെ വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തെ ബലപെടുത്തുന്ന കണ്ടെത്തലുകളാണ്  മൃതദേഹ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും തെളിഞ്ഞത്. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദം ശക്തമാകുന്നതിനിടെയാണ് സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചത്. പെരിന്തൽമണ്ണ സബ് കലക്ടറാണ് അന്വേഷണം നടത്തുക. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട്  ക്രൈം ബ്രാഞ്ച് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.എന്നാൽ ഏറ്റുമുട്ടലിൽ സർക്കാരിന്…

Read More

നാളത്തെ”ഭാരത ബന്ദ്” നഗരത്തെ ബാധിക്കാനുള്ള സാധ്യത കുറവ്;ബി എം ടി സിയും മെട്രോയും സര്‍വീസ് നടത്തും.

ബെന്ഗളൂരു : നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിഷേധിച്ചു ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന ഭാരത ബന്ദ് നഗര ജീവിതത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇടതു കക്ഷികള്‍,തൃണമൂല്‍ കോണ്‍ഗ്രസ്‌,ആം ആത്മി പാര്‍ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ആണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്,എന്നാല്‍ കോണ്‍ഗ്രെസ് പാര്‍ടി ബന്ദില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.ഇപ്പോള്‍ ആകെ ബുദ്ധിമുട്ടിലായിരിക്കുന്ന ജനങ്ങളെ ഒരു ബന്ദ് നടത്തി കൂടുതല്‍ ബുധിമുട്ടിലാക്കാന്‍ ഇല്ല എന്നാണ് കൊണ്ഗ്രെസ് ന്റെ അഭിപ്രായം. കര്‍ണാടകയില്‍ പ്രത്യേകിച്ച് ബെന്ഗലൂരുവില്‍ ഇടതു പക്ഷ…

Read More

നിലമ്പൂര്‍ ഏറ്റുമുട്ടല്‍:ഭരണകൂട ഭീകരതയോ ?

കോഴിക്കോട്: നിലമ്പൂരിലേത് ഏറ്റുമുട്ടല്‍ കൊലയല്ലെന്ന സംശയം ബലപ്പെടുന്നു. ഒളിത്താവളം വളഞ്ഞ് പോലീസ് മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയായിരുന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും കൊല്ലപ്പെട്ട കുപ്പു ദേവരാജന്‍റെ സഹോദരന്‍ ബാബു ദേവരാജും പ്രതികരിച്ചു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ബാബു ദേവരാജ് പ്രതികരിച്ചു. ഇത്തരം സംഭവങ്ങളില്‍ വെടിവച്ച് കൊല്ലുകയല്ല, കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ബാബു ദേവരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏറ്റുമുട്ടല്‍ മൂലമാണ് മരിച്ചത് എങ്കില്‍ പോലീസ് ഭാഗത്ത് ആര്‍ക്കും പരിക്ക് പറ്റാത്തത് എന്താണ് എന്നാണ് ഗ്രോ വാസു അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. തിടുക്കത്തില്‍ സംഭവസ്ഥലത്ത് നിന്നും പോലീസ്…

Read More

ഹരിയാനയിലെ ഹിസാറില്‍ നിന്നും നാഗാലാ‌‍ന്‍ഡിലേക്ക് 4 വിമാനങ്ങളില്‍ കടത്തിയ 18 കോടി ആരുടേത് ?

ഡല്‍ഹി : ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട്   പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിന് ശേഷം വിമാനമാര്‍ഗം വഴി 18 കോടിയോളം രൂപ നാഗാലാന്റിലേക്ക് കത്തിയതായി റിപ്പോര്‍ട്ടുകള്‍. ഹരിയാനയില്‍ നിന്ന് നാല് ചാര്‍ട്ടേഡ് ജെറ്റ് വിമാനങ്ങളിലായി കടത്തിയ കോടിക്കണക്കിന് രൂപകള്‍ പ്രമുഖ വ്യവസായിയുടേതാണെന്ന് ‘ദ ഹഫിംഗ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയനയിലെ വ്യാവസായിക നഗരമായ ഹിസാറില്‍ നിന്നാണ് ജെറ്റ് വിമാനത്തില്‍ പണം കടത്തിയതെന്നാണ് ദ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. നാഗാലാന്റിലേക്കാണ് നാല് ജെറ്റുകളിലായി 18 കോടിയോളം രൂപ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നാഗാലാന്റില്‍ നികുതി…

Read More

ആ രക്ത താരകം മിഴി പൂട്ടി;ഫിദല്‍ കാസ്ട്രോ ഇനി ഓര്‍മ മാത്രം.

ക്യൂബയിലെ പ്രശസ്ത കമ്യൂണിസ്റ്റ് വിപ്ലവകാരി ഫിദൽ കാസ്‌ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു. ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ വിപഌവപ്പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട കാസ്‌ട്രോയുടെ മരണം ക്യൂബൻ ടെലിവിഷനാണ് സ്ഥിരീകരിച്ചത്. കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന, കാസ്‌ട്രോ ക്യൂബയുടെ ചരിത്രം തന്നെ മാറ്റി മറിച്ച ഭരണാധികാരിയായിരുന്നു. 1926 ഓഗസ്റ്റ് 13-നു ജനിച്ചു. 1959-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ചു കൊണ്ട് ഫിഡൽ അധികാരത്തിലെത്തി. 1965-ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയാവുകയും ക്യൂബയെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നാമകരണം ചെയ്യുകയും…

Read More

കേരള ബ്ലാസ്റ്റേര്‍സിന് സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ നാലാം വിജയം.

കൊച്ചി: കേരള ബ്ലാസ്റ്റേര്‍സിന് കൊച്ചിയിലെ തട്ടകത്തില്‍ തുടര്‍ച്ചയായ നാലാം വിജയം. നിര്‍ണ്ണായകമായ മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേര്‍സിന്‍റെ വിജയം. നാസോണും, മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് കേരളത്തിനായി ഗോളുകള്‍ നേടി. പൂനെയുടെ ആശ്വസഗോള്‍ നേടിയത് റോഡ്രിഗസ് ആണ്. വിജയത്തോടെ കേരളം പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി. സെമി ഉറപ്പിക്കാന്‍ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ദയനീയമായി തകര്‍ന്നടിഞ്ഞ ബ്ലാസ്റ്റേഴ്സിന് പരിക്ക് മാറി മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ടീമില്‍ എടുത്താണ് മത്സരം ആരംഭിച്ചത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് ഏഴാം…

Read More
Click Here to Follow Us