ദോഹ : ഇന്ന് നടന്ന എ എഫ് സി കപ്പ് ഫൈനല്‍ മത്സരത്തില്‍ ബെന്ഗളൂരു എഫ് സി ഇറാക്കിലെ എയര്‍ ഫോര്‍സ് ക്ലബിനോട് തോല്‍വി ഏറ്റുവാങ്ങി.രണ്ടാം പകുതിയില്‍ വീണ ഒരു ഗോളിനാണ് ബെന്ഗലൂരുവിന്റെ പരാജയം. ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ നടത്തുന്ന രണ്ടാം ഡിവിഷന്‍ മത്സരത്തിന്റെ ഫൈനല്‍ ആണ് ഇന്ന് അരങ്ങേറിയത്.നിലവിലുള്ള ചാമ്പ്യന്‍മാരെ തകര്‍ത്താണ് ബെന്ഗളൂരു എഫ് സി ഫൈനലില്‍ എത്തിയത്. ഫൈനലില്‍ കളിച്ചത് കൊണ്ട് ബെന്ഗളൂരു എഫ് സി ക്ക് ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷന്‍ ലഭിച്ചു.
Read MoreDay: 5 November 2016
ഗ്യാസ് കവര്‍ച്ച ;റിലയന്‍സ് ന് 10000 കോടി രൂപ പിഴ.
ന്യൂദല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ, ഉപയോഗിക്കാതെ കിടക്കുന്ന വാതകക്കിണറില്‍ നിന്ന് പ്രകൃതി വാതകം മോഷ്ടിച്ച റിലയന്‍സിന് കേന്ദ്രസര്‍ക്കാര്‍ പതിനായിരം കോടി രൂപ (10,34,70,17,25,00 രൂപ) പിഴ ചുമത്തി. എണ്ണ പ്രകൃതി വാതക കമ്മീഷന്റെ കൃഷ്ണ ഗോദാവരി തടത്തിലുള്ള കിണറുകളില്‍ നിന്ന് പ്രകൃതി വാതകം അടുത്തുള്ള റിലയന്‍സിന്റെ കിണറുകളിലേക്ക് വലിക്കുന്നുന്നുവെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്രം ജസ്റ്റിസ് എ.പി. ഷാ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍ ഇതു ശരിയാണെന്ന് കണ്ടെത്തി. ഈ ബ്‌ളോക്കുകള്‍ റിലയന്‍സും ഭാരത് പെട്രോളിയവും (30 ശതമാനം) നൈകോ (10 ശതമാനം) ചേര്‍ന്നാണ് നടത്തിയിരുന്നത്. അതിനാല്‍…
Read Moreചരിത്രം കുറിക്കാന്‍ ബെന്ഗലുരുവിന്റെ ചുണക്കുട്ടികള്‍ ഇന്നിറങ്ങുന്നു.
ദോഹ: ചരിത്രത്തിനും ബെംഗളൂരു എഫ്‌സിക്കുമിടയില്‍ അകലം ഒരു ജയം മാത്രം. ഏഷ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യയുടെ മേല്‍വിലാസമെഴുതാന്‍ എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്നു രാത്രി ഇറാഖിലെ അല്‍ ഖുവ അല്‍ ജവായിയെ നേരിടും ബെംഗളൂരു. ഇറാഖി എയര്‍ഫോഴ്‌സ് ടീമെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ടീം ഏഷ്യയിലെ രണ്ടാം നിര ക്ലബ് ടൂര്‍ണമെന്റ് എഎഫ്‌സി കപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. ഫൈനല്‍ പ്രവേശനം ബെംഗളൂരൂവിന് മറ്റൊരു നേട്ടം കൂടി സമ്മാനിച്ചു. ഒന്നാംനിര ടൂര്‍ണമെന്റ് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലേക്ക് പ്രവേശനം. ദോഹയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്…
Read More