ഇന്നു മുതൽ മൂന്ന് ദിവസം ഹംപി ഉൽസവം;തെനാലി രാമന്റെ നാട്ടിലേക്ക് ഇന്ന് സഞ്ചാരികൾ ഒഴുകും.

ഹംപി :  നൂറുകണക്കിനു  വർഷം  പഴക്കമുള്ള ഉത്തര കർണാടകയിലെ  വിജയനഗര സാമ്രാജ്യം എന്നു പറഞ്ഞാൽ  ചിലപ്പോൾ  നിങ്ങൾക്ക്  അറിയില്ലായിരിക്കും, തലസ്ഥാനമായ ഹംപിയെ  കുറിച്ചും  അത്ര പിടിപാടുണ്ടാവാൻ  സാദ്ധ്യത കുറവാണ്  പക്ഷേ, ബുദ്ധിമാനായ തെനാലിരാമൻ, രാജാവായ  കൃഷ്ണദേവരായർ  എന്നെല്ലാം കേട്ടാലോ?

അതേ  കൃഷ്ണദേവരായർ  അടക്കമുള്ള  വിജയനഗര  രാജാക്കൻമാർ  ഭരിച്ചിരുന്നത് ഹംപി എന്ന  നഗരത്തെ  തലസ്ഥാനമാക്കിയായിരുന്നു. ആ  തലസ്ഥാനത്തിന്റെ  അവശേഷിപ്പുകൾ  വലിയ  മാറ്റമൊന്നും  കൂടാതെ  ഇന്നും  നിങ്ങൾക്കവിടെ കാണാൻ കഴിയും, കൊട്ടാരങ്ങൾ ക്ഷേത്രങ്ങൾ മാർക്കറ്റുകൾ അങ്ങനെ അങ്ങനെ  നിരവധി, ആ കാലഘട്ടത്തെ വാസ്തു  ശിൽപ വിദ്യയുടെ വിസ്മയും തകരാതെ  ഇന്നും നില നിൽക്കുന്നു.

ഹംപിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി  സംസ്ഥാന സർക്കാറും  ടൂറിസ്റ്റ്  ഡിപാർട്ട്മെന്റും  ചേർന്ന്  നടത്തുന്ന  പരിപാടിയുടെ  ഉൽഘാടനം ഇന്ന് വൈകീട്ട്  ആറുമണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ  ഉൽഘാടനം  ചെയ്യും.

ഏഴു വർഷത്തിന് ശേഷം പുനരാരംഭിക്കുന്ന ” വിജയനഗര  വൈഭവ്” എന്ന ലൈറ്റ്  ആന്റ്  സൗണ്ട്  ഷോ  ആണ്  പ്രധാന  ആകർഷണം. ഇന്നു  മുതൽ  ഒൻപതു വരെ കേന്ദ്ര  വാർത്താവിതരണ  മന്ത്രാലയത്തിന്റെ  നേതൃത്വത്തിൽ 100 കലാകാരൻമാർ  വിജയനഗര ഭൈരവിയിൽ പങ്കെടുക്കും.  ഏഴു മുതൽ ഒമ്പതു വരെ കമൽമഹൽ  കോംപ്ലക്സിലാണ് പരിപാടി.

asterix_hampi_utsav_2010_3

കല, സാഹിത്യം,സംഗീത സന്ധ്യ, ഭക്ഷ്യമേള, ഹെറിറ്റേജ് യാത്ര, ലൈറ്റ് ആന്റ് സൗണ്ട് ഷോ,കരിമരുന്ന്  പ്രയോഗം, പരമ്പരാഗത വസ്തുക്കളുടെ വിൽപന  തുടങ്ങിയ ഉൽസവവുമായി ബന്ധപ്പെട്ട്  നടക്കും. സഞ്ചാരികൾക്കായി  ഏഴു മിനിറ്റ്  വീതം വരുന്ന  ഹെലികോപ്റ്റർ  യാത്രയും  ഒരുക്കിയിട്ടുണ്ട്  1900  രുപയാണ്  നിരക്ക്.

ഉൽസവത്തോടനുബന്ധിച്ച്  ഹോസ്പേട്ടിൽ നിന്ന്  ഹംപിയിലേക്ക്  കെ  എസ്  ആർ ടി സിയുടെ  സ്പെഷൽ സർവ്വീസുകൾ  ഉണ്ട്. ബെല്ലാരി – ഹൂബ്ലി  റൂട്ടിൽ രണ്ടു വശത്തേക്കുമായി  ദിവസവും  ഒൻപതു സ്പെഷൽ ട്രൈയിനുകൾ  ഉണ്ടാകുമെന്ന് റയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us