ബംഗളുരു: ബെല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നാല്‍പ്പത് കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. യെദ്യൂരപ്പയുടെ രണ്ട് മക്കള്‍ ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന പതിമൂന്ന് പേരെയും കോടതി വെറുതെവിട്ടു. നീതി നടപ്പായെന്നും താന്‍ കുറ്റവിമുക്തനായെന്നും ആയിരുന്നു കോടതി വിധിയോടുള്ള യെദ്യൂരപ്പയുടെ പ്രതികരണം. കേസില്‍ തന്റെ കക്ഷിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകന്‍ സി.വി നാഗേഷ് പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്നുംകൊണ്ട് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നുമാണ്…
Read MoreDay: 26 October 2016
ബി.എം.ടി.സി യും സ്മാർട്ടാകുന്നു; നവംബർ ഒന്നുമുതൽ സ്മാർട്ട് കാർഡ് ഉപയോഗിക്കാം; മെട്രോയിലും ഉപയോഗിക്കാവുന്ന കാർഡ് പരിഗണനയിൽ.
ബെംഗളൂരു : ചില്ലറക്ക് വേണ്ടി ഇനി കണ്ടക്ടറുടെ വായിലിരിക്കുന്നത് കേൾക്കേണ്ട ആവശ്യമില്ല, ബാക്കി നൽകാത്തതിന്റെ പേരിൽ ” ജഗഡ” വേണ്ട, വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന സ്മാർട് കാർഡ് അടുത്ത മാസം ഒന്നാം തീയതി മുതൽ ബിഎം ടി സി യിൽ ഉപയോഗിച്ച് തുടങ്ങാം. സ്മാർട് കാർഡുകൾ നൽകാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് എന്ന് ബി എം ടി സി ഐ ടി ഡയറക്ടർ ബിശ്വജിത്ത് മിശ്ര അറിയിച്ചു, ഇതേ കാർഡുകൾ ഷോപ്പിംഗിനും ഉപയോഗിക്കാം. കാർഡ് സ്വായ്പ് ചെയ്തു കൊണ്ടാണ് ഉപയോഗിക്കുന്നത്. വളരെ മുൻപ് തന്നെ…
Read More