സൗമ്യ വധക്കേസില്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നവംബര്‍ 18ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി നല്‍കിയ വധശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി നവംബര്‍ 18ലേക്ക് മാറ്റി. വിധിയെ വിമര്‍ശിച്ച മുന്‍ സുപ്രീംകേടതി മുന്‍ ജഡ്ജ് മര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിക്കാനും കോടതി തീരുമാനിച്ചു. കട്ജുവിനോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് നവംബര്‍ 18ന് വീണ്ടും കോടതി പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകാന്‍ കട്ജുവിന് കോടതി നോട്ടീസ് അയച്ചു. വധശിക്ഷ ജീവപര്യന്തമാക്കിയ…

Read More

മൂന്നാം മിനുട്ടില്‍ ആദ്യ ഗോള്‍ അടിച്ചിട്ടും സമനിലയില്‍.

പൂനെ : ഇന്ത്യൻ സൂപ്പർ ലീഗിൽ പൂന എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്. ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. കളിയുടെ തുടക്കത്തിൽ നേടിയ ലീഡ് കളഞ്ഞുകുളിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട മൂന്നു പോയിന്റ് നഷ്‌ടപ്പെടുത്തുകയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റിൽ സെഡ്രിക്ക ഹംബർട്ടിലൂടെ കേരളം ലീഡ് സ്വന്തമാക്കി. എന്നാൽ 68–ാം മിനിറ്റിൽ സിസോക്കോയിലൂടെ പൂന സമനില പിടിച്ചു. വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാം സീസണിൽ കേരളത്തിന്റെ രണ്ടാം ഗോളാണ് മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ പിറന്നത്. അഞ്ചു മത്സരങ്ങളിൽനിന്ന് അഞ്ചുപോയിന്റുമായി…

Read More
Click Here to Follow Us