മലരിന്റെ ഗ്ലാമര്‍ അവതാരം ഇവിടെ കാണാം.

പ്രേമം സിനിമയിലെ മലര്‍ എന്ന ഒരു റോളിലൂടെ മലയാളിയുടെ മനസ് കീഴടക്കിയതാണ് സായി പല്ലവി. തുടര്‍ന്ന് കലി എന്ന ചിത്രത്തിലും സായി പല്ലവി മികച്ച വേഷം ചെയ്തു. സായി പല്ലവിയുടെ മറ്റൊരു മേയ്ക്ക് ഓവറാണ് ജെഎഫ്ഡബ്യൂ മാഗസിനായി നടത്തിയ ഫോട്ടോഷൂട്ട്. ഗ്ലമറസായി ഫോട്ടോഷൂട്ടില്‍ എത്തുന്ന സായിയുടെ മറ്റൊരു രൂപമാണ് ഈ വീഡിയോയില്‍ ഉള്ളത്. https://www.youtube.com/watch?v=RgYngU68MSQ&feature=youtu.be

Read More

കാശ്മീരില്‍ ഏറ്റുമുട്ടല്‍ ;നാല് ഭീകരന്‍ വധിക്കപ്പെട്ടു.

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ നൗഗാമില്‍ നാല് ഭീകരര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങളും സൈന്യം ഇവിടെ നിന്നും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ ഈദിന് മുമ്പ് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ ഒളിച്ച കെട്ടിടം പോലീസും സൈന്യവും വളയുകയായിരുന്നു. രണ്ടിടത്ത് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. പൂഞ്ചില്‍ ഭീകരരും സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജമ്മു…

Read More

മാണ്ഡിയ കെ.ആർ.എസ് ഡാമിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു :കർഷക സമരത്തെ തുടർന്നു മാണ്ഡിയ കെ.ആർ.എസ് അണക്കെട്ടിന് ചുറ്റും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെപ്തംബര് 19 വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.കന്നഡ കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സങ്കർഷം ഉണ്ടായതിനെ തുടന്നാണ്‌ ഈ തീരുമാനം.ബന്ദ് ദിനത്തിൽ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു പ്രവർത്തകരെ ഒഴിപ്പിക്കാൻ.അണക്കെട്ടിൽ ചാടി  ആത്മഹത്യക്കും കർഷകർ ശ്രമിച്ചിരുന്നു.കെ.ആർ.എസ് ,കബനി അണക്കെട്ടിൽ നിന്നാണ് തമിഴ്നാടിനു വെള്ളം വിട്ട് നൽകുന്നത്.

Read More

കരോലിന പ്ലെസ്‌കോവയെ തോൽപ്പിച്ച് ആഞ്ജലിക് കെർബറിന് യു.എസ് ഓപ്പൺ കീരീടം

ന്യൂയോർക്ക് :യു.എസ് ഓപ്പൺ വനിതാ സിംഗിസിൽ ലോക ഒന്നാം നമ്പർ താരം ആഞ്ജലിക് കെർബറിന് കിരീടം.ചെക്ക് താരം കരോലിന പ്ലെസ്‌കോവയെ 6 -3,4 -6,6 -4 എന്ന സ്കോറിന് തോൽപിച്ചാണ് കെർബെർ കിരീടത്തിലേക്ക് മുന്നേറിയത്.ജർമൻകാരിയായ കെർബെറിന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കീരീടമാണിത്.ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണും കെർബെർ കരസ്ഥമാക്കിയിരുന്നു. ലോക ഒന്നാം നമ്പർ താരമായിരുന്ന സെറീന വില്യംസിനെ തോൽപിച്ചാണ് പ്ലെസ്‌കോവ ഫൈനലിൽ എത്തിയത്.എട്ടു തവണ യു.എസ് ഓപ്പണിൽ കളിച്ചിരുന്നെങ്കിലും 2011 ൽ സെമി ഫൈനലിൽ എത്തിയതാണ് കെർബെറിന്റെ മുൻപത്തെ മികച്ച പ്രകടനം.

Read More

റിയോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക് സ്വർണം നേടിക്കൊടുത്ത്‌ മാരിയപ്പൻ തങ്കവേലു

റിയോ ഡി ജനയ്‌റോ: മാരിയപ്പൻ തങ്കവേലുവിലൂടെ ഇന്ത്യയ്ക് പാരാലിമ്പിക്‌സിൽ സുവർണ നേട്ടം.അംഗപരിമിതരുടെ കായികമേളയായ പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ ആണ് തമിഴ്നാട്ടുകാരനായ മാരിയപ്പൻ സ്വർണം കരസ്ഥമാക്കിയത്. പാരാലിമ്പിക്‌ ഹൈജമ്പിൽ ആദ്യമായി സ്വർണം നേടുന്ന താരമായി മാരിയപ്പൻ. 1.89 മീറ്റർ ചാടിയാണ് മാരിയപ്പൻ ചരിത്രനേട്ടത്തിലേക്ക് കുതിച്ചത്. ബ്രസീലിൽ നടന്ന ഒരു കാലുമാത്രം സ്വാധീനം ഉള്ളവർ മത്സരിക്കുന്ന ഹൈജമ്പ്  ടി 42  വിഭാഗത്തിൽ ആണ് മാരിയപ്പന്റെ നേട്ടം.ഇതേയിനത്തിൽ വെങ്കലവും ഇന്ത്യയ്ക് സ്വന്തം.ഉത്തർപ്രദേശുകാരനായ വരുൺ സിങ്ങിലൂടെയാണ് ഇന്ത്യയ്ക് വെങ്കല മെഡൽ നേട്ടം(1 .86 m ).തമിഴ്നാട് സർക്കാർ മാരിയപ്പനു രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.മെഡൽ പട്ടികയിൽ ഒരു സ്വർണവും ഒരു വെങ്കലവുമായി ഇന്ത്യ ഇരുപത്തിനാലാം സ്ഥാനത്താണ്.  

Read More

നഗരത്തിൽ ഓണച്ചന്തകൾ ഉണർന്നു.

ബെംഗളൂരു: നഗരത്തിലെങ്ങും ഓണച്ചന്ത കൾ, മലയാളികൾക്ക് ഓണമാഘോഷിക്കാൻ ആവശ്യമായ വസ്തുക്കൾ കുറഞ്ഞ വിലക്ക് എത്തിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ബാട്യാരായണപുര, ഡെക്കാൻ കൾചറൽ സൊസൈറ്റി ,ബന്ധപ്പെടേണ്ട നമ്പർ : 988631528,9945182448 ആർ എസ് പാളയ കെ എൻ എസ് എസ് എം എസ് നഗർ കരയോഗം. ബന്ധപ്പെടേണ്ട നമ്പർ : 8050508826 കാഡുഗൊഡി കൈരളി വെൽഫെയർ അസോസിയേഷൻ .ബന്ധപ്പെടേണ്ട നമ്പർ  9844160929 വിജയനഗർ മൈസൂർ കേരള സമാജത്തിന്റെ നേതൃത്തിൽ 9448601263 കൊത്തൂർ കെ എൻ എസ് എസിന്റെ നേതൃത്വത്തിൽ 9886649966 ആനേപാളയ അയ്യപ്പക്ഷേത്രത്തിൽ ,ബന്ധപ്പെടേണ്ട…

Read More

ജെ എന്‍ യു വില്‍ ഇടതു മുന്നേറ്റം; ഡല്‍ഹി സര്‍വകലാശാല എ ബി വി പി ക്ക് .

ഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍  ദി യുണൈറ്റഡ് ലെഫ്റ്റ് (ഐസ – എസ്എഫ്ഐ സഖ്യം) മുന്നേറുന്നു. ചെറിയ ഡിപ്പാര്‍ട്ട്‌മെന്‍റിലെ ഫലങ്ങളാണ് ആദ്യം വന്നിരിക്കുന്നത്. അവിടെ മൊത്തം 1134 വോട്ടുകളാണ് പോള്‍ ചെയ്തത്. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് എസ്തറ്റിക്‌സില്‍ ഇടത് സഖ്യത്തിന്‍റെ കൗണ്‍സിലറാണ് വിജയിച്ചിരിക്കുന്നത്. സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണേഴ്‌സ് സ്റ്റഡീസില്‍ ഇടതു പിന്തുണയോടുകൂടിയുള്ള സ്വാതന്ത്ര പ്രതിനിധി വിജയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എബിവിപിയുടെ കുത്തകയായ സംസ്‌കൃത പഠന വകുപ്പില്‍ ഇത്തവണയും അവര്‍ തന്നെ…

Read More
Click Here to Follow Us