വിഷയം വെളളമാണ് ഒരു ജീവിക്ക് ഏറ്റവും ആവശ്യമായ വസ്തു ക്കളിൽ ഒന്ന്. കാവേരി നദിയോടുള്ള സ്നേഹവും തമിഴ്നാടുമായുള്ള മൂപ്പിളമതർക്കവും തലമുറകളായി കർണാടകക്കാർ കൈമാറി വരുന്നതാണ് ,അതുകൊണ്ടുതന്നെ അത് ചോദ്യം ചെയ്യപ്പെടുന്നത് എല്ലാവരേയും മാനസികമായി ബാധിക്കും അതിന്റെ ബഹിസ്ഫുരണമായിരിക്കും നാളെ കർണാടക സംസ്ഥാനത്ത് കാണാൻ സാദ്ധ്യതയുള്ളത്.
കഴിഞ്ഞ കുറച്ച് വർഷമായി മണ്ണിന്റെ മക്കൾ വാദവും ചെറിയ രീതിയിൽ ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഉടലെടുത്തിട്ടുണ്ട് അതിന്റെ ഫലമായുണ്ടായ സംഘടനകൾ ആണ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ ഉള്ള കന്നഡ ചാലുവാലി വാട്ടാൾ പക്ഷ, കർണാടക രക്ഷണ വേദികെ ,ജയ് കർണാടക തുടങ്ങിയവ. നമ്മുടെ നാട്ടിൽ ചില രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തിട്ടുള്ള ആക്രമണങ്ങളുടെ റോൾ ഇവിടെ വഹിക്കുന്നത് മുകളിൽ എഴുതിയ സംഘടനകൾ ആണെന്ന് മാത്രം. പ്രധാന രാഷ്ട്രീയ കക്ഷികൾ ഈ വിഷയങ്ങളിൽ കണ്ണടക്കാറാണ് പതിവ് കാരണം ഇത്തരം വിഷയങ്ങളിൽ ഇരകൾ ആകുന്നത് ഇവിടെ വോട്ട് ഇല്ലാത്തവർ ആണ്.
ദക്ഷിണ കർണാടകയുടെ ജീവജലമാണ് കാവേരി അതു കൊണ്ട് തന്നെ ബന്ദ് ബെംഗളൂരു ,മാൺഡ്യ, മൈസൂരു, കൊപ്പാൾ, ഹാസൻ തുടങ്ങിയ ജില്ലകളെ ബാധിക്കാനുള്ള സാദ്ധ്യത കൂടുതൽ ആണ്.
ബെംഗളൂരുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1) രാവിലെ 7 മുതൽ ഉച്ചക്ക് 2 മണി വരെ അടുത്ത ജംഗ്ഷൻ വരെ പോകുന്നത് ഒഴിവാക്കുക, ടൂവീലറിൽ പോയാൽ പോലും അക്രമിക്കപ്പെടാൻ സാദ്ധ്യത ഉണ്ട്.
2) നടുറോഡിൽ ടയർ കത്തിക്കൽ മുദ്രാവാക്യം വിളി എന്നിവ തകൃതിയായി നടക്കുന്നുണ്ടാവും, കഴിയുന്നതും അവിടെ നിന്ന് മാറി നിൽക്കുക. മൊബൈലിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ചവർ വരെ അക്രമിക്കപ്പെട്ടിട്ടുണ്ട് കഴിഞ്ഞ ബന്ദിന്.
3) വൈകുന്നേരം 5-6 മണി നേരമാകുമ്പോൾ ,അതു വരെ വലിയ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ലെങ്കിൽ പൊതുഗതാഗത സംവിധാനം സാധാരണ നിലയിലേക്ക് എത്തും.
4) ഓണയാത്രയുടെ തിരക്ക് തുടങ്ങുന്ന ദിവസമാണ് നാളെ, 6 മണിക്ക് ശേഷമുള്ള അന്തർ സംസ്ഥാന ബസുകൾ എല്ലാം സർവ്വീസ് നടത്താനാണ് സാദ്ധ്യത.
5) പല അക്രമകാരി ഗ്രൂപ്പുകളും അന്യസംസ്ഥാനക്കാരെ അക്രമിക്കാനുള്ള ഒരവസരമായി ഇതിനെ കാണാൻ സാദ്ധ്യത ഉണ്ട് ,കഴിവതും പ്രശ്ന ബാധിത മേഖലയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.
6) പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കിക്കൊണ്ടാണ് നല്ലൊരു ശതമാനം കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുള്ളത്, അതിനെ മാനിക്കുക.
7) രാവിലെ മുതലുള്ള ബന്ദിന്റെ പുരോഗതി ഞങ്ങൾ ഈ മാധ്യമത്തിലൂടെ അറിയിക്കാൻ ശ്രമിക്കാം ,ഇടവേളകളിൽ ഞങ്ങളുടെ പോർട്ടൽ സന്ദർശിക്കുക. കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ പേജ് ലൈക് ചെയ്യുക.
(15 വർഷമായി ബെംഗളൂരുവിൽ ജീവിക്കുന്ന ലേഖകന്റെ അനുഭവം മുൻനിർത്തി എടുക്കേണ്ട മുൻകരുതൽ മാത്രമാണ് മുകളിൽ എഴുതിയിരിക്കുന്നത് ,മുകളിൽ എഴുതിയതെല്ലാം സാദ്ധ്യതകൾ മാത്രമാണ് )
Related posts
-
റീൽസ് കണ്ടിരുന്ന മകനെ അച്ഛൻ തലയ്ക്ക് അടിച്ചു കൊന്നു
ബെംഗളൂരു: പഠിക്കാതെ മൊബൈല് ഫോണില് കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.... -
പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ
കാസർകോട്: പരപ്പ നെല്ലിയരിയില് യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച... -
യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു: ആനേക്കല് താലൂക്കിലെ സർജാപുരില് 35കാരിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്...