ബെന്ഗളൂരു-തിരുവനന്തപുരം ബസ്‌ ടിക്കറ്റ്‌ വില 3050 രൂപ!!! ഞെട്ടേണ്ട ഇത് സത്യം.സ്വകാര്യബസ്സുകളുടെ ഓണകൊയ്തു ഇങ്ങനെ.

ബെന്ഗളൂരു : ഓണസമായത്ത് ഇവിടെനിന്നും തിരുവനന്തപുരതെക്ക് സ്വകാര്യ ബസ് നിരക്ക് 3050 രൂപ,എറണാകുളത്തേക്ക് 2899രൂപ.ഓണത്തിരക്ക് തുടങ്ങുന്ന സെപ്റ്റംബര്‍ 9 ലെ നിരക്ക് ആണ് ഇത്.ഇനി കേരള എസ് ആര്‍ ടി സി യുടെ ടിക്കറ്റ്‌ നിരക്ക് കൂടി നോക്കാം.എറണാകുളതെക്ക് 1408 രൂപ യാണ് കേരള ആര്‍ ടീ സി ഈടാക്കുന്നത്,സ്വകാര്യബസുകള്‍ അത് 1408 മുതല്‍ 2900 രൂപ വരെയും ഈടാക്കുന്നു.മലബാര്‍ ഭാഗത്തേക്കും ഏകദേശം ഇതുതന്നെയാണ് അവസ്ഥ,ഓണവധിക്കു കേരളത്തിലേക്ക് ട്രെയിനിലും ബസിലും ടിക്കറ്റ്‌ കിട്ടാത്തവരേ ലക്ഷ്യമിട്ടാണ് സ്വകാര്യ ബസുകള്‍ ഇങ്ങനെ ഒരു പകല്‍ കൊള്ളക്ക് മുതിരുന്നത്.സ്പെഷ്യല്‍ ട്രെയിനുകളും ആര്‍ ടീ സി കള്‍ സ്പെഷ്യല്‍ ബസ്സുകളും പ്രഖ്യാപിക്കാന്‍ വൈകിപ്പിച്ചുകൊണ്ടു അവരും പകല്‍ കൊള്ളക്ക് ചൂട്ടു പിടിക്കുന്നു.

സ്വകാര്യ ബസുകളുടെ അമിത നിരക്ക് നിയന്ത്രിക്കുക എന്നാ ലക്ഷ്യത്തില്‍ കേരളത്തിന്റെ ഗതാഗത കമ്മിഷണര്‍ മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു ,എന്നാല്‍ അത് ഫലപ്രദമായില്ല.ഉത്സവ സമയങ്ങളില്‍ തോന്നിയ പോലെ ആണ് നിരക്ക്.സ്പെഷ്യല്‍ ബസുകള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കാന്‍ ആര്‍ ടീ സി കള്‍ കാണിക്കുന്ന ഉദാസീനതയാണ് ഇത്തരം അരാജകത്വത്തിന് വളം വച്ചു കൊടുക്കുന്നത്.

ഉത്സവകാലങ്ങളില്‍ എറണാകുളം,കോട്ടയം,പാലക്കാട്‌ പോലെ ഏറെ തിരക്കുള്ള തെക്കന്‍ കേരളത്തിലേക്ക് സേലം വഴി സ്പെഷ്യല്‍ ബസ് ഓടിക്കാന്‍ സാധാരണ കേരള ആര്‍ ടീ സി ശ്രമിക്കാറില്ല,തമിഴ്നാടിന്റെ കൂടി സംസ്ഥാന പെര്‍മിറ്റ്‌ നല്‍കണം എന്നത് ആണ് കാരണം,പകരം മൈസൂരു കോഴിക്കോട് വഴിയാണ് തെക്കന്‍ കേരളത്തിലേക്ക് ഉള്ള ബസുകള്‍ ഓടിക്കാറുള്ളത്,ഈ വഴി സമയം കൂടുതലെടുക്കും എന്നതിനാല്‍ ദുരിതമയമാകുകയാണ് പതിവ്.എന്നാല്‍ സ്വകാര്യബസുകള്‍ ഈ മേഖലയില്‍ വളരെ കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ ഓടിക്കുന്നു,അതും നിരക്ക് വര്‍ധനക്ക് കാരണമാകുന്നു.

തിരക്കേറിയ റൂട്ടുകളില്‍ ഒരു രണ്ടാഴ്ച മുന്‍പെങ്കിലും സ്പെഷ്യല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വകാര്യ ബസുകളുടെ ഈ ചൂഷണത്തില്‍ നിന്നും ഒരു വിധം കരകയറാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us