ബെംഗളൂരു: രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിഷയത്തിൽ ആംനെസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ അടച്ചു പൂട്ടിയ ഇന്ദിരാ നഗറിലെ ഓഫീസിന് മുന്നിൽ നടന്ന എ ബി വി പി പ്രക്ഷോഭത്തിൽ പോലീസ് ലാത്തി വീശി. മർദ്ദനമേറ്റ് വിദ്യാർത്ഥികളിൽ ചിലർക്ക് പരിക്ക് നേതാക്കൾ ചിലരെ അറസ്റ്റ് ചെയ്ത് നീക്കി. തളർന്നു വീണ വിദ്യാർത്ഥിനിയെ വീണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡി സി പി യുടെ നേതൃത്വത്തിൽ പോലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയായിരുന്നു എന്നും പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റതായും എ ബി വി പി ദേശീയ ജനറൽ സെക്രട്ടറി വിനയ് ബി ദ രെ ആരോപിച്ചു. തങ്ങളുടെ സമരം സമാധാന പരമായിരുന്നെന്നും, പോലീസ് അനാവശ്യമായി വിദ്യാർത്ഥികൾക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു ബിദാര ആരോപിച്ചു.സർക്കാർ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചവരെ അനാവശ്യമായി സംരക്ഷിക്കുകയാണ്, പ്രക്ഷോഭം സംസ്ഥാനമൊട്ടാകെ വ്യാപിപ്പാക്കുമെന് എ ബി വി പി അറിയിച്ചു.
രാജ്യദ്രോഹക്കുറ്റത്തിൽ ഉചിതമായ നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം ബി ജെ പി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്ററും എം പി യുമായ ബി എസ് യെദിയൂരപ്പ അഭിപ്രായപ്പെട്ടു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണം ,രാജ്യദ്രോഹമുദ്രാവാക്യങ്ങൾ മുഴക്കുന്നവരെയാണ് ദിഗ് വിജയ് സിങിനെ പോലുള്ളവർ പിൻതുണക്കുന്നത്.യെദിയൂരപ്പ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.