തൃശൂര്‍ : പാര്‍ട്ടികള്‍ക്ക് വേണ്ടി രക്തസാക്ഷി ആകുന്നവരെ കുറിച്ച് പ്രമുഖ നടനും തിരക്കഥകൃത്തും സംവിധായകനുമായ ശ്രീനിവാസന് പ്രതികരിച്ചത് രണ്ടു ദിവസം മുന്‍പായിരുന്നു,നഷ്ട്ടം ആ കുടുംബത്തി നു മാത്രമാണ് എന്നായിരുന്നു ശ്രീനിവാസന് അഭിപ്രായപ്പെട്ടത്.എന്നാല്‍ അതിനു മറുപടിയുമായി ശ്രീ കോടിയേരി ബാലകൃഷ്ണന് മുന്നോട്ടു വരികയും അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷിയായത് നാടിനു വേണ്ടിയന്നെന്നു അഭിപ്രായപ്പെടുകയും ചെയ്തു.
നേതാക്കളും കുടുംബവും രാഷ്ട്രീയ സംഘട്ടനത്തില്‍ രക്തസാക്ഷി ആകുന്നില്ല അവര്‍ ഗുണഭോക്താക്കള്‍ മാത്രമാണ് എന്നുമുള്ള തന്റെ അഭിപ്രായത്തിനു എതിരെ സി പി എം സംസ്ഥാന സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രതികരണം “കുമ്പളങ്ങ കട്ടവന്റെ പുറത്തു പാടുണ്ടാകും എന്നാ പഴമൊഴിയെ ഒര്മിപ്പിക്കുന്ന്താണ്.
അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയും രക്തസാക്ഷികള്‍ ആയതു നാടിനു വേണ്ടി ആണ് എന്നാണ് കോടിയേരി പറയുന്നത്,എന്റെ ആരോപണത്തിന് മറുപടിപറയാന്‍ അവരെ ആണ് അദ്ദേഹത്തിന് കൂട്ട് പിടിക്കാന്‍ പിടിക്കേണ്ടി വന്നത്.ഞാന്‍ പറയുന്നതും അതാണ്.
ഇപ്പോള്‍ സി.പി.എം.മാത്രം മറുപടി പറയുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമാണ്.മൂന്നു ചോദ്യങ്ങള്‍ ആണ് ഞാന്‍ അന്നും ഇന്നും ഉന്നയിച്ചത്.എന്തുകൊണ്ട് നേതാക്കളുടെ കുടുംബത്തില്‍ നിന്നും രക്തസാക്ഷികള്‍ ഉണ്ടാകുന്നില്ല?നേതാക്കള്‍ ഉണ്ടാക്കും എന്ന് പറയുന്ന പ്രതിരോധ സായുധ സേനയില്‍ അവരുടെ മക്കള്‍ ഉണ്ടാകുമോ ??നേതാക്കള്‍ അവരുടെ കുടുംബാന്ഗങ്ങളുടെ ധവള പത്രം ഇറക്കുമോ ???ഇതെല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരോടും ചോദിക്കുന്നതാണ്.ഞാന്‍ നുണ പ്രചരിപ്പിക്കുകയാണ് എന്ന് പറയുന്ന കോടിയേരി വ്യക്തമാക്കണം എന്ത് നുണയാണ് ഞാന്‍ പ്രചരിപ്പിക്കുന്നത് എന്ന് ശ്രീനിവാസന് പറഞ്ഞു.