സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനിൽ കൊണ്ടുപോയ കോടികൾ കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം കൊച്ചിയിലേക്ക്.. സേലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന്റെ പ്രത്യേക കോച്ചിനു മുകളില്‍ ദ്വാരം ഉണ്ടാക്കിയാണു കവര്‍ച്ച നടത്തിയത്.
കൊള്ള നടന്നതിനു രണ്ടു ദിവസം മുന്‍പ് ഈ കോച്ചിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാര്‍ഡില്‍ നടത്തിയിരുന്നു. അറ്റകുറ്റപ്പണി നടന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെത്തി പരിശോധിച്ചു. ഇവിടെ വെച്ചാണോ ബോഗിക്ക് മുകളില്‍ ദ്വാരം ഉണ്ടാക്കിയതെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
യാര്‍ഡിലെ സിസി ടി വി ദൃശ്യങ്ങളും ഈ ദിവസങ്ങളിലെ സംശയകരമായ ടെലിഫോണ്‍ കോളുകളും പൊലീസ് പരിശോധിച്ചു. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നു റെയില്‍വേ അറിയിച്ചു.
മൂന്നു കോച്ചുകളിലായി 342 കോടി രൂപയാണുണ്ടായിരുന്നത്. ഇതില്‍ മധ്യഭാഗത്തുള്ള കോച്ചില്‍ നിന്നാണു പണം കൊള്ളയടിക്കപ്പെട്ടത്. സേലത്തുനിന്നു പുറപ്പെട്ട ട്രെയിന്‍ 10 സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. ഈ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Related posts
-
സ്വർണ വില വീണ്ടും താഴോട്ട്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന്... -
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ സാധ്യത
തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു... -
മിഠായിക്ക് പണമെടുത്ത 4 വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു
കൊല്ലം: മിഠായി വാങ്ങാൻ പണമെടുത്ത നാലു വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു....