ബി.ബി.എം.പി.യുടെ “പൊളിച്ചടുക്കൽ” തുടരുന്നു; പത്താൻ കോട്ടിൽ വീരമൃത്യുവരിച്ച ലഫ്.കേണൽ നിരഞ്ജന്റെ വീടിലും കൈവച്ചു;മറ്റാരോ ചെയ്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും സ്വന്തം വിയർപ്പു നൽകേണ്ടി വരുന്ന ആയിരത്തോളം നികുതി ദായകർ പെരുവഴിയിൽ.

ബെംഗളൂരു: കഴിഞ്ഞ മാസം 29 ന് ഉണ്ടായ മഴക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ,നഗരത്തിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കാം എന്ന ധാരണയിൽ ബി.ബി.എം.പി (ബൃഹത് ബെംഗളൂരു മഹാനഗര പാലികേ). അടുത്ത രണ്ട് ദിവസത്തിന് ശേഷം പഴയ നീർച്ചാലുകൾക്ക് മുകളിൽ നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്ന ശ്രമങ്ങൾ ആരംഭിച്ചു.

ഇതു വരെ നിരവധി കെട്ടിടങ്ങൾ ഇടിച്ചു നിരത്തി, പത്താൻ കോട്ട് ഭീകരാക്രമണത്തിൽ മരിച്ച ധീരജവാൻ ലഫ്.കേണൽ നിരൻജൻ കുമാറിന്റെ വിദ്യാരണ്യപുരയിലെ ദൊഡ്ഡ ബൊമ്മ സാന്ദ്രയിലുള്ള വീടിന്റെ ചില ഭാഗങ്ങൾ ഇടിച്ചു നിരത്താൻ മാർക്ക് ചെയ്തിരിക്കുകയായിരുന്നു ,ബി.ബി.എം.പി അധികൃതർ.രണ്ട് ദിവസത്തെ സാവകാശം നൽകിയിരുന്നു.മുൻവശത്തെ രണ്ട് പ്രധാനതൂണുകളും മുകളിലെ കിടപ്പുമുറിയുമാണ് ഇടിക്കാനായി മാർക്ക് ചെയ്തിരിക്കുന്നത്.മുൻവശത്തെ മതിൽ ഇന്നലെ തന്നെ ഇടിച്ചു നിരത്തി.

15 വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും  ആറുമാസം മുൻപ് മാത്രമാണ് മഴവെള്ള ക്കനാലിന്റെ കാര്യം അറിയിച്ചതെന്ന് നിരഞ്ജന്റെ രണ്ടാനമ്മ രാധ അറിയിച്ചു.നിരഞ്ജന്റെ വിവാഹത്തിന് തൊട്ടു മുൻപാണ് മുകളിലെ മുറി  നിർമ്മിച്ചത്. അദ്ദേഹത്തോടുള്ള ആദരവിന്റെ പേരിലെങ്കിലും വീട് ഇടിച്ചു നിരത്തരുത് എന്ന് രാധ അപേക്ഷിക്കുന്നു .സ്വന്തം നിലയിൽ തന്നെ ഇടിച്ചു നിരത്താം എന്നറിയിച്ചതിനാൽ അധികൃതർ പിൻമാറി.

ബെംഗളൂരിലെ ദൊഡ്ഡ ബൊമ്മ സാന്ദ്ര,യലഹങ്ക,രാജരാജേശ്വരി നഗർ, ബൊമ്മനഹള്ളി, മഹാദേവ പുര, യശ്വന്ത്പുര  തുടങ്ങിയ സ്ഥലങ്ങളിൽ ആണ് മഴവെള്ള സംഭരണിയുടെ പേരിലും അനധികൃത കയ്യേറ്റത്തിന്റെ പേരിലും അധികൃതർ പൊളിച്ചടുക്കൽ തുടരുന്നത്.പല സ്ഥലങ്ങളിലും ചെറിയ തോതിൽ  അധികൃതരുമായി സംഘർഷങ്ങളും നടക്കുന്നുണ്ട്. പ്രമുഖ ബിൽഡേഴ്സിന്റെ ലേ ഔട്ടുകൾ ഒഴിവാക്കിയാണ് മാർക്ക് ചെയ്തിരിക്കുന്നത് എന്ന് ദൊഡ്ഡ ബൊമ്മനഹള്ളിയിലെ ജനങ്ങൾ ആരോപിക്കുന്നു.

ബി.ബി.എം.പി.യുടെ ബുൾഡോസർ ഉരുളുന്ന നല്ലൊരു ശതമാനം വീടുകൾക്കും വ്യക്തമായ രജിസ്ട്രേഷൻ നടത്തിയതിന്റെ രേഖകൾ ഉണ്ട് പലർക്കും  എ – കാത്തകൾ ഉണ്ട്.ഒരു കാലത്ത് ഏതോ ഉദ്യോഗസ്ത – ബിൽഡർ   കൂട്ടുകെട്ടു ചെയ്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും നികുതി ദായകർ ഫലം അനുഭവിക്കേണ്ടി വരുന്നത് ക്രൂരതയാണ്

ഇത്തരം അനധികൃത നിർമാണത്തിന്ന് കൂട്ടുനിന്ന ഉപ്പോഴും സർവ്വീസിലുള്ള 11 ഉദ്യോഗസ്ഥർക്ക് എതിരെയും വിരമിച്ച 7 ഉദ്യോഗസ്ഥർക്ക് എതിരേയും കർശന നടപടി ഉണ്ടാകുമെന്ന്. ഒരു ദേശിയ ചാനലിന്റെ ചർച്ചയിൽ ബി.ബി എം.പി പ്രതിനിധി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us