കറാച്ചി: പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർ അക്രമികളുടെ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ ഗാർഡൻ ഈസ്റ്റ് സ്വദേശിയായ പ്രീതം ലഖ്വാനിയെയാണ്(56) അക്രമികൾ അദ്ദേഹത്തിന്റെ ആശുപത്രിക്ക് മുന്നിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്.ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാനായി ഇറങ്ങിയപ്പോഴാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പ്രീതം ലഖ്വാനിയുടെ മകന് രാകേഷ് കുമാര്‍ പറഞ്ഞതായി ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്ത് വൈദ്യുതി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അക്രമികളെ ആരും കണ്ടിട്ടില്ലെന്നാണ് വിവരം. ആരും അക്രമിയെ കണ്ടതായി മൊഴി നല്‍കിയിട്ടില്ല. ഒരാളാണോ ഒന്നില്‍ കൂടുതല്‍ ആളുകളാണോ വെടിവച്ചതെന്ന് പോലീസ് അന്വേഷിക്കുകയാണ്.കൊലപാതകത്തിന് പിന്നില്‍ വര്‍ഗ്ഗീയതയാണെന്ന് മുത്തഹിദ മൂവ്മെന്റ് മൈനോറിറ്റി ലെജിസ്ലേറ്റര്‍ സഞ്ജയ് പെര്വാണി ആരോപിച്ചു.കൊലപാതകം നടത്തിയായളുടെ ലക്ഷ്യം വര്‍ഗ്ഗീയ വിദ്വേഷമാണ്. മോഷണമോ മറ്റോ ആയിരുന്നില്ല കൊലപാതകിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 15 വര്‍ഷമായി കറാച്ചിയില്‍ ആശുപത്രി നടത്തി വരുകയായിരുന്നു പ്രീതം ലഖ്വാനി. ഇത് വരെ അദ്ദേഹത്തിന് നേരെ എന്തെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ വീണ്ടും ഹിന്ദു ഡോക്ടറെ കൊന്നു
