മനില: . രാജ്യത്തെ മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരെ എന്ന പേരില്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഫിലിപ്പൈൻസിൽ അരുംകൊലകള്‍ നടപ്പാക്കുന്നു . മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍ ആയുധങ്ങളുമായി ഇറങ്ങിയത്.
പദ്ധതി തുടങ്ങി ഇതിനകം 500 ലേറെ പേരെ അരുംകൊല നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസവും അഞ്ച് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഒരു ലക്ഷത്തോളം പേര് കീഴടങ്ങിയതായാണ് കണക്ക്. മയക്കു മരുന്ന് മാഫിയയുടെ സംരക്ഷകര്‍ എന്നാരോപിച്ച് അഞ്ച് സൈനിക ജനറല്‍മാര്‍ക്കെതിരെ ഈയിടെ പ്രസിഡന്റ് രംഗത്തുവന്നിരുന്നു. അല്‍ബുവേറാ മേയര്‍, മകന് എന്നിവരോട് 24 മണിക്കൂറിനകം കീഴടങ്ങാനും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍, വെടിവെച്ചു കൊല്ലാനും അദ്ദേഹം ഉത്തരവിട്ടു.
മയക്കുമരുന്ന് വില്ക്കുന്നവരും ഉപയോഗിക്കുന്നവരുമായ ഒരു ലക്ഷം പേരെയെങ്കിലും ഇല്ലാതാക്കി രാജ്യം ശുദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നു.
കൊലപാതകങ്ങളുടെ പേരില്‍ എന്ത് നിയമപ്രശ്നം വന്നാലും പൊലീസുകാരെയും ജാഗ്രതാ സംഘങ്ങളെയും സംരക്ഷിക്കുമെന്ന് പ്രസിഡന്റും അദ്ദേഹത്തിന്റെ നിയമ ഉപദേഷ്ടാവും അറിയിച്ചു. രാജ്യത്ത് വ്യാപകമായി നടക്കുന്ന കൂട്ടക്കൊലകള്‍ക്കെതിരൊ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യം അതിവേഗം അരാജകത്വത്തിലേക്ക് പോവുമെന്നും വിമര്‍ശനമുണ്ട്. അധികാരമേറ്റ ശേഷം, ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തില്‍, ഈ അരുംകൊലകള്‍ക്കെതിരായ പ്രതിഷേധത്തെ പ്രസിഡന്റ് തള്ളിക്കളഞ്ഞു. രാജ്യം മയക്കുമരുന്നിന്റെ പിടിയിലാണെന്നും എന്തു വില കൊടുത്തും ഈ ഭീഷണി ഇല്ലാതാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അവസാന മയക്കുമരുന്ന് മാഫിയാ നേതാവും സംഘാംഗങ്ങളും സഹായികളും കീഴടങ്ങുകയോ ജയിലഴികള്‍ക്കുള്ളിലാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു
Related posts
-
കാമുകിയുടെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; കാമുകൻ കുത്തി കൊലപ്പെടുത്തി
കാമുകിയുടെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ... -
ട്രംപിന്റെ മകളാണെന്ന അവകാശവാദവുമായി പാകിസ്താനി പെൺകുട്ടി
ഡോണള്‍ഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്‍കുട്ടി. ട്രംപാണ് തന്റെ... -
വോട്ടര്‍മാര്‍ക്ക് നന്ദി, അമേരിക്കയെ ഉന്നതിയിലെത്തിക്കും; ട്രംപ്
വാഷിങ്ടൻ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മിന്നുംജയം....