ചെന്നൈ: റിലീസിന് മുന്‍പ് തന്നെ 200 കോടി ക്ലബില്‍ കയറിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘കബാലി’യുടെ ആദ്യവാരത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ കണക്ക് പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആറ് ദിവസംകൊണ്ട് 320 കോടി രൂപ നേടി. എന്നാല്‍ 389 കോടിയാണ് നേടിയതെന്ന് നിര്‍മ്മാതാവ് കലൈപുലി.എസ്.താണു പറയുന്നു. ചിത്രത്തിന്റെ വിജയം ചെന്നൈയില്‍ ആഘോഷമാക്കി. ലോകമെമ്ബാടുമുള്ള അയ്യായിരത്തോളം സ്ക്രീനുകളിലാണ് കബാലി പ്രദര്‍ശനത്തിനെത്തിയത്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ചെന്നൈയില്‍ നിന്ന് മാത്രം ഏഴ് കോടി നേടി
Read MoreDay: 29 July 2016
വ്യോമസേനയുടെ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു
ചെന്നൈ:ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറിലേയ്ക്ക് പുറപ്പെട്ട വ്യോമസേനയുടെ എ.എന്‍ 32 വിമാനം കാണാതായിട്ട് ഒരാഴ്ചയാകുമ്ബോള്‍ വിമാനം കണ്ടെത്താന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നു. യു.എസ് ഉപഗ്രഹങ്ങള്‍ക്ക് വിമാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭ്യമായിട്ടുണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.വിമാനം കാണാതാകുന്നതിന് മുമ്ബായി റഡാറുകള്‍ക്ക് സിഗ്നലുകള്‍ ഒന്നും ലഭിക്കാത്തത് മൂലമാണ് അമേരിക്കന്‍ സഹായം തേടുന്നതെന്ന് പരീഖര്‍ വ്യക്തമാക്കി. . 10 നാവികസേന കപ്പലുകളും സിന്ധുധ്വജ് എന്ന മുങ്ങിക്കപ്പലും നിലവില്‍ തിരച്ചില്‍ നടത്തിവരുകയാണെന്ന് പരീഖര്‍ പറഞ്ഞു.
Read Moreമഹാദേയി നദീ ജല വിഷയത്തില്‍ നാളെ വീണ്ടും കര്‍ണാടക ബന്ദ്; എല്ലാ പ്രധാനസേവനങ്ങളെയും ബാധിച്ചേക്കും.
ബെന്ഗളൂരു:കലസ-ബണ്ടൂരി കനാല്‍ വിഷയവുമായി ബന്ധപ്പെട്ടു വിവിധ കര്‍ണാടക അനുകൂല സംഘടനകള്‍ നാളെ സംസ്ഥാനവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തു. മഹാദേയി നദി വിഷയത്തില്‍ ട്രിബുണേലിന്റെ വിധി കര്‍ണാടക സംസ്ഥാനത്തിന് പ്രതികൂലമായതില്‍ പ്രതിഷേധിച്ചു ആണ് ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്. നാളെ ഭാഗികമായോ മുഴുവനായോ ബാധിക്കാവുന്ന സര്‍വീസുകള്‍: സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കോളേജ്കള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകളും ബന്ദ്‌നെ അനുകൂലിക്കുന്നുണ്ട്. പി.യു.അധ്യാപകരും ബന്ദിനെ അനുകൂലിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബന്ദ്‌നു അനുകൂലമാണ്. കന്നഡ സിനിമ സംഘടനകളും നാളെ പ്രവര്‍ത്തിക്കുകയില്ല. കെ.എസ്.ആര്‍.ടീ.സി,ബി.എം.ടീ.സി തുടങ്ങിയവ സര്‍വീസ് നടത്തുമോ…
Read Moreഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ജര്‍മന്‍ ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. 2014 ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്ന ഷ്വെയ്ന്‍സ്റ്റീഗര്‍ മാഞ്ച്സറ്റര്‍ യുണൈറ്റഡിനായി കളി തുടരും .ഷ്വെയ്ന്‍സ്റ്റീഗര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. കരിയര്‍ അവസാനിപ്പിക്കുകയാണെന്നും ഇതുവരെ കൂടെ നിന്ന ആരാധകര്‍ക്കും പരിശീലകര്‍ക്കും ജര്‍മന്‍ ടീമിലെ സ്റ്റാഫിനും നന്ദി അറിയിക്കുന്നുവെന്നും തന്റെ ആരാധകര്‍ക്കായി എഴുതിയ കത്തില്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ കുറിച്ചു.
Read Moreപ്രീതി സിന്റയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രചരിച്ച നഗ്ന ചിത്രങ്ങള്‍ വ്യാജം.
ബോളിവുഡ് താരം പ്രീതി സിന്റയുടെയും ഭര്‍ത്താവിന്റെയും പേരില്‍ പ്രചരിച്ച നഗ്ന ചിത്രങ്ങള്‍ വ്യാജം. ഇരുവരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചത്. പ്രീതിസിന്റയുമായി അടുത്ത വൃത്തങ്ങളാണ് പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയത്.മുമ്ബും പ്രീതി സിന്റെയുടെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ നടി രംഗത്ത് വരികയും ലൈംഗിക വൈകൃതമുള്ളവരാണ് അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും നടി പ്രതികരിച്ചിരുന്നു.
Read Moreപുണെയ്ക്കു സമീപം14 നിലക്കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒന്‍പതു പേര്‍ മരിച്ചു
നിര്‍മാണത്തിലിരുന്ന 14 നിലക്കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒന്‍പതു പേര്‍ മരിച്ചു. 10 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം.മരിച്ചവരെല്ലാം കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. കെട്ടിടത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിയാണ് തൊഴിലാളികള്‍ മരിച്ചത്. നിലവാരമില്ലാത്ത കെട്ടിടനിര്‍മാണവും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നു പറയുന്നു.
Read Moreഹര്‍ഭജന്‍ സിംഗിനു പെണ്‍കുഞ്ഞ് പിറന്നു
ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനും നടി ഗീതാ ബസ്രക്കും പെണ്‍കുഞ്ഞ് പിറന്നു. ലണ്ടനിലെ ആശുപത്രിയില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞ് പിറക്കുമ്ബോള്‍ ഹര്‍ഭജന്‍ സിംഗും സമീപത്തുണ്ടായിരുന്നു.കുഞ്ഞ് പിറന്ന വിവരം ഹര്‍ഭജന്റെ അമ്മയാണ് മാധ്യമങ്ങളെ അറിയിച്ചത്.
Read Moreമെസ്സിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അര്‍ജ്ജന്റീന
അപ്രതീക്ഷിത വിരമ്മിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസ്സിയെ ടീമിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ അര്‍ജ്ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ശ്രമിക്കുന്നതായി സൂചന. അസോസിയേഷന്‍ മേധാവി അര്‍മാന്‍ഡോ പെരസ് സ്പെയിനിലെത്തി അടുത്തയാഴ്ച മെസിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മെസ്സിയെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന പെരസ് അറിയിച്ചു.
Read Moreഉത്തേജക മരുന്ന് :വെളിപ്പെടുത്തലുമായി നര്‍സിംഗ് യാദവ്
റിയോ ഒളിംപിക്‌സിലേക്ക് പരിഗണിക്കപ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. സംഭവത്തിലെ ഗൂഢാലോന സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തില്‍ നടത്തിയിരിക്കുകയാണ് നര്‍സിംഗ് യാദവ്. ഒരു ദേശീയ താരത്തിന്‍റെ അനിയനാണ് തന്റെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയതെന്നാണ് ആരോപണം. 17-കാരനായ ഒരു ജൂനിയര്‍ ഗുസ്തി താരമാണ് നിരോധിത മരുന്ന് തന്‍റെ ഭക്ഷണത്തില്‍ കലര്‍ത്തിയതെന്ന് നര്‍സിംഗ് ആരോപിച്ചു. ഗൂഡാലോചന ചൂണ്ടിക്കാട്ടി അദ്ദേഹം സോനാപ്പേട്ടിയിലെ റായി പോലീസിന് നല്‍കിയ പരാതിയിലും ഇക്കാര്യം ആരോപിച്ചിട്ടുണ്ട്
Read Moreഭീകരാക്രമണത്തിനു സാധ്യത: പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി
ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധ ഭീഷണി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളില്‍ നിന്നായിരിക്കും. സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെങ്കിലും തനിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത് അദ്ദേഹം നിരസിച്ചിരുന്നു.കാശ്മീരില്‍ അടുത്തിടെ സംഭവിച്ച…
Read More