പാരീസ്: നീസ് ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുന്‍പ് ഫ്രാന്‍സിനെ ഞെട്ടിച്ച് വീണ്ടും ആക്രമണം. ഉത്തര ഫ്രാന്‍സിലെ ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ രണ്ട് ഐഎസ് ഭീകരര്‍ വൈദികനുള്‍പ്പെടെ ആറുപേരെ ബന്ദികളാക്കി. തുടര്‍ന്ന് വൈദികനെ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് കൊന്നു. പോലീസ് ഇവരെ കൊന്ന് ബന്ദികളെ മോചിപ്പിച്ചു. ബന്ദികളില്‍ ഒരാളുടെ നില ഗുരുതരമാണ്.
നോര്‍മണ്ടിയിലെ റൗനില്‍ സെന്റ് എറ്റിയാന്‍ ഡു റോവ്‌റി പള്ളിയിലാണ് സംഭവം. പള്ളിയിലേക്ക് ആയുധങ്ങളുമായി എത്തിയ ഭീകരര്‍ വൈദികന്‍, രണ്ടു കന്യാസ്ത്രീകള്‍, വിശ്വാസികള്‍ തുടങ്ങിയവരെ ബന്ദികളാക്കി. പിന്നീട് വൈദികനെ കൊലപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ ഒളാന്റെ സ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐഎസ് ഏറ്റെടുത്തു. ഫ്രഞ്ച് സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുന്‍പാണ് തീരനഗരമായ നീസില്‍ ജനക്കൂട്ടത്തിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റി 84 പേരെ കൊന്നത്. ദേശീയ ദിനാഘോഷ ചടങ്ങിനിടെ ആക്രമണം. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.കുരിശുയുദ്ധത്തിന്റെ സഖ്യത്തെ ലക്ഷ്യമിടാനാണ് തങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഐഎസ് പ്രസ്താവനയില്‍ അറിയിച്ചു.