വീണ്ടും നാണം കേട്ട് ഗോപികൃഷ്ണന്‍!!

രണ്ടു ദിവസം മുന്‍പ് സിപിഎം സെക്രട്ടേറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഒരു പ്രസംഗം വളരെ വിവാദമായിരുന്നു,”പാടത് പണിയെങ്കില്‍ വരമ്പത്ത് തന്നെ കൂലി കൊടുക്കണം” എന്ന് തന്റെ അനുയായികളെ ഉപദേശിക്കുന്ന വിധത്തില്‍ ആയിരുന്നു പ്രസംഗം,ഏഷ്യാനെറ്റ്‌ലെ 9:30 കാണിക്കുന്ന “ചിത്രം വിചിത്ര”ത്തില്‍ അവതാരകന്‍ ആയ ഗോപി കൃഷ്ണന്‍ ശ്രീ കോടിയേരിയുടെ അരക്കൈ കുപ്പായത്തിന്റെ ഉള്ളിലേക്ക് സൂം ചെയ്യുകയും അദ്ദേഹം മാന്ത്രിക ഏലാസ് ധരിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്തു,പിന്നെ അത് വച്ചു ഒരു ഹാസ്യമാണ് എന്നാ രീതിയില്‍ ഉള്ള ഒരു പിടുത്തമായിരുന്നു ഗോപി,കത്തിക്കയറി.

അടുത്ത ദിവസം സോഷ്യല്‍ മീഡിയയും അതേറ്റു പിടിച്ചു,മുന്‍പ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ പൂമൂടല്‍ ചടങ്ങ് നടത്തിയത് വരെ ഉള്ള വിഷയങ്ങള്‍ ചേര്‍ത്ത് ആയിരുന്നു പലരുടെയും സാമൂഹിക മാധ്യമ പ്രകടനങ്ങള്‍. ശ്രീ കോടിയേരിയെ പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ആദ്യം ഒന്ന് പകച്ചു എങ്കിലും ഉള്ളില്‍ ധരിച്ച ബനിയന്റെ ഭാഗങ്ങള്‍ ആണ് ഏലസ് ആണെന്ന് തെറ്റിദ്ധരിച്ചത് എന്ന് മാത്രമല്ല,നാളെ ഇതേ മീഡിയക്കാര്‍ അടിവസ്ത്രതിലേക്കും സൂം ചെയ്യില്ല എന്ന് ആര്‍ക്കറിയാം(സ്വഭാവികമായ ചോദ്യം)എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഏറ്റവും പുതിയ വിവരങ്ങള്‍ വരുന്നത് പ്രകാരം,കടുത്ത പ്രമേഹ രോഗിയായ സെക്രട്ടേറി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണ ആണ് തന്റെ കയ്യിന്റെ മുകളില്‍ ഘടിപ്പിച്ചത് എന്നും,കുളിക്കുമ്പോള്‍ ഊരി പോകാതെ ഇരിക്കാന്‍ കെട്ടിയത് ആണ് എന്നും ആണ് .അദ്ധേഹത്തിന്റെ ഡോക്ടര്‍ ആയ തിരുവനന്തപുരത്തെ പ്രമേഹ രോഗ വിദഗ്ധന്‍ ശ്രീ ജോതി ദേവിന്റെ ഉപദേശത്തെ തുടര്‍ന്ന് ആണ് അദ്ദേഹം ഇത് ധരിക്കുന്നത്.ഇത്തരം വാര്‍ത്തകള്‍ തെറ്റായതും വ്യക്തി ഹത്യ നടത്തുന്നതും ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ആരാണ് ലൈസെന്‍സ് കൊടുക്കുന്നത് ??ഹാസ്യം എന്ന് പറഞ്ഞു ആരുടെ യും വസ്ത്രത്തിന് അടിയിലേക്ക് സൂം ചെയ്യാന്‍ ഇവര്‍ക്ക് എന്താണ് അവകാശം??

അതോ യഥാര്‍ത്ഥ വിഷയമായ കോടിയേരിയുടെ ഭീഷണി പ്രസംഗം മാധ്യമ ചര്‍ച്ചകളില്‍ നിന്നും മാറ്റി പ്രാധാന്യം ഇല്ലാത്ത ഏലസ് ലേക്ക് സമൂഹ മാധ്യമങ്ങളെയും മറ്റു തിരിച്ചു വിടാന്‍ ഉള്ള ഒരു മൂവ് ആയിരുന്നോ ഏഷ്യാനെറ്റ്‌ന്റേതു എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ആണ് മലയാളത്തിന്റെ “അര്നാബ് ഗോസ്വാമി”യായ ശ്രീ വിനുവിന്റെ ട്വിറ്റെര്‍ പേജില്‍ ഇതേ ഗോപി കൃഷ്ണന്‍ ,തന്നെ കാട്ടാളന്‍ എന്ന് വിളിച്ചു എന്നാ പേരില്‍ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടത് ,തലസ്ഥാനത്തെ ലൈസെന്‍സ് ഇല്ലാതെ, പ്രവര്‍ത്തിക്കുന്നു എന്ന് വിനു അവകാശപ്പെട്ട ഒരു ബാര്‍ന്റെ പ്രവര്‍ത്തനത്തിന് എതിരെ ശബ്ധമുയര്തിയതിനു ആയിരുന്നത്രെ അദ്ധേഹത്തെ കാട്ടാളന്‍ എന്ന് വിളിച്ചത്.അത് സമൂഹ ഗോപി കൃഷ്ണന് വലിയ മാനകേട്‌ ആയിരുന്നു.ഇപ്പോള്‍ ഇതും.

ഇത്തരം മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും നമ്മെ എവിടെ കൊണ്ടെത്തിക്കും ??ചിന്തിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us