ചെന്നൈ: മഴയെത്തുടർന്ന് പൂണ്ടി ജലാശയത്തിലേക്കുള്ള നീരൊഴുക്ക് ഉയർന്നതോടെ ഞായറാഴ്ച വൈകീട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർ റിസർവോയറിൽ നിന്ന് മിച്ചജലം തുറന്നുവിട്ടു. ഞായറാഴ്ച രാവിലെ 9000 ക്യുസെക്‌സായിരുന്നു നീരൊഴുക്ക് എന്നാൽ ഉച്ചയ്ക്ക് ശേഷം റിസർവോയറിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 12,232 ഘനയടിയായി (ക്യൂസെക്‌സ്) വർധിച്ചതോടെയാണ് റിസർവോയറിൽ നിന്ന് ജലം തുറന്നുവിട്ടത് എന്ന് മുതിർന്ന പിഡബ്ല്യുഡി എഞ്ചിനീയർ അറിയിച്ചു. ചെമ്പരമ്പാക്കം റിസർവോയറിലേക്കുള്ള നീരൊഴുക്ക് 5010 ക്യുസെക്‌സ് ആയതിനാലാണ് 3000 ക്യുസെക്‌സ് ജലം അധികൃതർ തുറന്നുവിട്ടത്. ആറ് റിസർവോയറുകളിൽ ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ പെയ്തത് ചോളവരത്തും തൊട്ടുപിന്നാലെ പൂണ്ടി…
Read More