ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് 

ബെംഗളൂരു: വിരാട് കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച്‌ രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിനാണ് കേസ്. കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെ ആണ് പോലിസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച്‌ പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും…

Read More

കോഹ് ലിയ്ക്ക് കോവിഡ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കോവിഡ് വൈറസ് ബാധ. മാൽദീവ്‌സിൽ അവധി ആഘോഷിച്ച് ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷമാണ് താരത്തിന് ബാധ സ്ഥിരീകരിച്ചത്. താരത്തിന് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾ ബാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ബാധ സ്ഥിരീകരിച്ചിരുന്നു. തീർച്ചയായും മാറി താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ, 24-ന് ആരംഭിക്കുന്ന ലെഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തെ ടീമിലെ കോവിഡ്  ബാധ മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. കോവിഡിൻറെ പശ്ചാത്തലത്തിൽ താരങ്ങൾക്ക് അമിതഭാരം നൽകേണ്ടതില്ലെന്ന്…

Read More

പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി വിരാട് കോഹ് ലി

ഐപിഎല്ലിൽ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നും പ്രകടനവുമായാണ് കോഹ്‍ലി തിരിച്ചുവരവ് നടത്തിയത്. മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന താരം 54 പന്തില്‍ 73 റണ്‍സ് നേടിയ നല്ലൊരു തിരിച്ചു വരവാണ് കാണിച്ചത്. ഇന്നിംഗ്സില്‍ 8 ഫോറും 2 സിക്സും കോഹ് ലി നേടി. താരം കഴിഞ്ഞ രണ്ട് സീസണുകളിലായി നേടുന്ന ആദ്യത്തെ പ്ലേയര്‍ ഓഫ് ദി മാച്ച്‌ ആണ് ഇതെന്നതാണ് പ്രത്യേകത. എന്നാല്‍ താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് വൈകി പോയോ എന്നാണ് ഐപിഎല്‍ ആരാധകര്‍ ചോദിക്കുന്നത്. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഡല്‍ഹി അടുത്ത മത്സരത്തില്‍…

Read More

തിരക്കേറിയ ബേക്കറിയിൽ എത്തിയിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ല; വിരാട് കോലി

ബെംഗളൂരു: തിരക്കേറിയ ബേക്കറിയിലെത്തിയിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പ രക്കിടെയായിരുന്നു സംഭവമെന്നും കോലി വ്യക്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മിസ്റ്റര്‍ നാഗുമായുള്ള അഭിമുഖത്തിലാണ് രസകരമായ സംഭവം കോലി ഓര്‍ത്തെടുത്തത്. ബെംഗളൂരുവില്‍ നടന്ന ശ്രീലങ്കക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം തന്നെ ഇന്ത്യ വിജയം നേടിയിരുന്നു. മത്സരശേഷം ഭാര്യ അനുഷ്കക്ക് എന്തെങ്കിലും വാങ്ങണമെന്ന് കരുതി. അനുഷ്ക വളര്‍ന്നത് ബെംഗളൂരുവിലാണ്. അതുകൊണ്ടു തന്നെ ഈ നഗരവുമായി ബന്ധപ്പെട്ട്…

Read More

നൂറു ടെസ്റ്റ് കളിക്കുമെന്ന് ഒരിക്കലും കരുതിയില്ല: വിരാട് കോഹ്‌ലി

മുംബൈ : 100 ടെസ്റ്റുകൾ കളിക്കുന്ന നാഴികക്കല്ല് നേടുന്ന 12-ാമത്തെ ഇന്ത്യൻ താരമാകാൻ ഒരുങ്ങുകയാണ്, സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. താൻ ഇത്രയും ദൂരം വന്ന് ഈ നാഴികക്കല്ലായ പ്രകടനം നടത്തുമെന്ന് “ഒരിക്കലും കരുതിയിരുന്നില്ല” എന്ന് വിരാട് കോഹ്‌ലി. 2011 ൽ വെസ്റ്റ് ഇൻഡീസിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ 4 ഉം 15 ഉം മാത്രം നേടിയ കോഹ്‌ലി, ഒരു ദശാബ്ദത്തെ നീണ്ട യാത്രയിൽ 50.39 എന്ന മികച്ച ശരാശരിയിൽ 7962 റൺസ് നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ശ്രീലങ്കയ്‌ക്കെതിരെയാണ് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ്. മൊഹാലിയിലെ പിസിഎഐഎസ്…

Read More

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യൻ ടീമിന് ‘ആശംസകൾ’ നേർന്ന് വിരാട് കോലി

ന്യൂഡൽഹി: സീനിയർ ടീം ബാറ്റർ വിരാട് കോലി ശനിയാഴ്ച അണ്ടർ 19 ലോകകപ്പ് ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിന് ‘ആശംസകൾ’ നേർന്നു. ശനിയാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരു ടീമുകളും നിലയുറപ്പിച്ചത്. തന്റെ ട്വിറ്ററിൽ, “ലോകകപ്പ് ഫൈനലിന് ഞങ്ങളുടെ U-19 ആൺകുട്ടികൾക്ക് ആശംസകൾ” എന്ന് വിരാട് കുറിച്ചു. Best wishes to our U-19 boys for the World Cup…

Read More

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്…! ധോണിക്ക് തിരിച്ചടി.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു ബിസിസിഐയുടെ പുതിയ കരാര്‍ സംവിധാനം നിലവില്‍ വന്നു. സുപ്രീം കോടതി നിയമിച്ച ഭരണസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കരാര്‍ സംവിധാനത്തില്‍ ബിസിസിഐ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്. നേരത്തേ എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളായാണ് താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കരാറിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. പ്രകടനം കൂടി പരിഗണിച്ചാണ് താരങ്ങളെ വ്യത്യസ്്ത കാറ്റഗറികളിലായി കരാര്‍ നല്‍കിയിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി തുടര്‍ച്ചായി…

Read More
Click Here to Follow Us