തിരക്കേറിയ ബേക്കറിയിൽ എത്തിയിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ല; വിരാട് കോലി

ബെംഗളൂരു: തിരക്കേറിയ ബേക്കറിയിലെത്തിയിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ വര്‍ഷം ആദ്യം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പ രക്കിടെയായിരുന്നു സംഭവമെന്നും കോലി വ്യക്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മിസ്റ്റര്‍ നാഗുമായുള്ള അഭിമുഖത്തിലാണ് രസകരമായ സംഭവം കോലി ഓര്‍ത്തെടുത്തത്. ബെംഗളൂരുവില്‍ നടന്ന ശ്രീലങ്കക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം തന്നെ ഇന്ത്യ വിജയം നേടിയിരുന്നു. മത്സരശേഷം ഭാര്യ അനുഷ്കക്ക് എന്തെങ്കിലും വാങ്ങണമെന്ന് കരുതി. അനുഷ്ക വളര്‍ന്നത് ബെംഗളൂരുവിലാണ്. അതുകൊണ്ടു തന്നെ ഈ നഗരവുമായി ബന്ധപ്പെട്ട്…

Read More